Today: 27 Apr 2024 GMT   Tell Your Friend
Advertisements
റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് രണ്ടു വര്‍ഷം
Photo #1 - Europe - Samakaalikam - russia_ukraine_war_2_years
റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം തുടങ്ങിയിട്ട് ഫെബ്രുവരി 24ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു. 2022 ഫെബ്രുവരി 24നാണ് റഷ്യന്‍ സൈന്യം യുക്രെയ്നില്‍ ഏകപക്ഷീയമായ ആക്രമണം തുടങ്ങുന്നത്. ആഴ്ചകള്‍ക്കുള്ളില്‍ ജയം നേടുമെന്ന് റഷ്യ കണക്കാക്കിയ യുദ്ധം രണ്ടു വര്‍ഷമായിട്ടും അവസാനിച്ചിട്ടില്ല. നിലവില്‍ യുക്രെയ്നിന്റെ 20 ശതമാനം ഭാഗത്തു മാത്രമാണ് റഷ്യക്ക് നിയന്ത്രണം പിടിച്ചെടുക്കാന്‍ സാധിച്ചിട്ടുള്ളത്.

അതേസമയം, യുക്രെയ്നും ആശാവഹമായ സ്ഥിതിയലല്ല ഇപ്പോള്‍. യുക്രെയ്ന് സൈനിക സഹായം നല്‍കുന്നതിനെച്ചൊല്ലി പാശ്ചാത്യരാജ്യങ്ങളില്‍ എതിര്‍ ശബ്ദങ്ങള്‍ ശക്തമായിക്കൊണ്്ടിരിക്കുന്നു. ആഗോള തലത്തില്‍ പിന്തുണ ആര്‍ജിക്കാനുള്ള യുക്രെയ്ന്‍ പ്രസിഡന്റ് വോലോദിമിര്‍ സെലന്‍സ്കിയുടെ ശ്രമങ്ങളും പാശ്ചാത്യലോകത്തിനു പുറത്ത് വിജയം കണ്ടില്ല. യൂറോപ്പിന്റെ പ്രശ്നം ലോകത്തിന്റെ മുഴുവന്‍ പ്രശ്നമായി കാണാന്‍ സൗകര്യമില്ലെന്ന ഇന്ത്യയുടെ നിലപാടാണ് പ്രത്യക്ഷമായും പരോക്ഷമായും പല രാജ്യങ്ങളും സ്വീകരിച്ചിട്ടുള്ളത്.

യഥാര്‍ഥത്തില്‍ പത്ത് വര്‍ഷം മുന്‍പേ തുടങ്ങിയതാണ് യുക്രെയ്ന് അധിനിവേശത്തിനുള്ള റഷ്യയുടെ ശ്രമങ്ങള്‍. 2014ല്‍ റഷ്യയുടെ സ്വന്തക്കാരനായ അന്നത്തെ യുക്രെയ്ന്‍ പ്രസിഡന്‍റ് വിക്ടര്‍ യാനുകോവിച്ചിനെതിരെ നടന്ന ജനകീയ പ്രക്ഷോഭവും പിന്നാലെ പുറത്താകലുമുണ്ടായി. ഇതോടെ ആശങ്കയിലായ റഷ്യ അന്നു നടത്തിയ അധിനിവേശത്തില്‍ യുക്രെയ്നിലെ ക്രിമിയ പിടിച്ചെടുക്കുകയും സ്വന്തം പ്രവിശ്യയാക്കി മാറ്റുകയും ചെയ്തിരുന്നു.

മാര്‍ച്ചില്‍ നടക്കുന്ന റഷ്യന്‍ തെരഞ്ഞെടുപ്പില്‍ വ്ലാദിമിര്‍ പുടിന്‍ വീണ്ടും പ്രസിഡന്റാകുമെന്നാണ് വിലയിരുത്തല്‍. യുക്രെയ്നില്‍ മാര്‍ച്ചില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും ഒക്ടോബറില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും നടക്കേണ്ടതാണെങ്കിലും യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കാന്‍ സാധ്യത ഏറെയാണ്. പഴയ സോവിയറ്റ് റിപ്പബ്ളിക്കുകളില്‍ റഷ്യ കഴിഞ്ഞാല്‍ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് യുക്രെയ്ന്‍. ജനസംഖ്യയുടെ വലിയ ഭാഗം ഇപ്പോഴും റഷ്യന്‍ ഭാഷ സംസാരിക്കുന്നവരാണ്. പരസ്പരം ചേര്‍ന്നുനില്‍ക്കുന്ന ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. 2001ലെ കണക്കുകള്‍ പ്രകാരം 80 ലക്ഷം റഷ്യക്കാര്‍ യുക്രെയ്നിലുണ്ടായിരുന്നു. ഈ ആഭ്യന്തര പിന്തുണ തന്നെയാണ് ഇവിടെ റഷ്യയുടെ ഏറ്റവും വലിയ കരുത്തും.

എന്നാല്‍, 30 ലക്ഷം കുട്ടികള്‍ ഉള്‍പ്പെടെ ഒന്നരക്കോടി ആളുകളാണ് റഷ്യയുടെ അതിക്രമം കാരണം യുക്രെയ്നില്‍ നിന്ന് അഭയാര്‍ഥികളായി അതിര്‍ത്തി കടന്ന് പുറത്തുപോയത്. 587 കുട്ടികള്‍ ഉള്‍പ്പെടെ 30,457 സാധാരണക്കാര്‍ വിവിധ ആക്രമണങ്ങളില്‍ മരിച്ചു. യുക്രെയ്നില്‍ നാലു ലക്ഷവും റഷ്യയില്‍ മൂന്നു ലക്ഷവും സൈനികര്‍ മരിച്ചു.

ഒന്നര ലക്ഷം സ്വകാര്യ ഭവനങ്ങളും 19,000 അപ്പാര്‍ട്മെന്റുകളും തകര്‍ക്കപ്പെട്ടു, 50 ലക്ഷം കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെട്ടു, യുക്രെയ്നിലെ ദാരിദ്യ്ര നിരക്ക് 5.5 ശതമാനത്തില്‍നിന്ന് 24 ശതമാനമായി ഉയരുകയും ചെയ്തു. റഷ്ന്‍ ആക്രമണത്തില്‍ തകര്‍ന്ന യുക്രെയ്ന്റെ അടിസ്ഥാനസൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ 35,000 കോടി ഡോളര്‍ വേണമെന്നാണ് ഇപ്പോഴത്തെ അവസ്ഥയില്‍ കണക്കാക്കുന്നത്.
- dated 23 Feb 2024


Comments:
Keywords: Europe - Samakaalikam - russia_ukraine_war_2_years Europe - Samakaalikam - russia_ukraine_war_2_years,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
3820221population
യൂറോല്‍പ്പില്ലെക്ള ജനസംഖ്യാ ഘടന മാറിമറിയുല്‍ന്നു
തുടര്‍ന്നു വായിക്കുക
12520221schengen
ഷെല്‍ങ്കല്‍ന്‍ രാജ്യല്‍ങ്ങളില്ല? അതില്ല?ല്‍ത്തി നിയല്‍്രന്തണം എവിടെയൊല്‍െക്ക? എല്‍ന്തുകൊണ്ട്?
തുടര്‍ന്നു വായിക്കുക
11320222william
യുല്‍ദ്ധല്‍ത്തിനിടയിലും വംശീയത വിടാതെ വെല്ല?ല്‍ക്കാല്ല?
തുടര്‍ന്നു വായിക്കുക
karfritaggoodfriday
ലോകം ഇല്‍ന്ന് ദുഖ:വെല്ല?ി സ്മരണയില്ല?
മാനവരല്‍ക്ഷയുടെ ദു:ഖവെല്ല?ി ലോകം ഇല്‍ന്ന് സ്മരില്‍ക്കുല്‍ന്നു. ലോകരല്‍ക്ഷയ്ല്‍ക്കായി അവതരില്‍ച്ച ദൈവപുത്രല്ലെക്ള പീഡാനുഭവല്‍ത്തില്ലെക്ളയും കുരിശു മരണല്‍ത്തില്ലെക്ളയും ഓല്ല?ല്‍മ്മയില്ല? ൈ്രകസ്തവല്ല? ദുഖവെളളി ആചരില്‍ക്കുല്‍ന്നു. ... തുടര്‍ന്നു വായിക്കുക
Valentinesday_feb_14
(പൂ)വാലല്ലക്ളീല്‍ന്‍സ് ദിനം ; ഫെബ്രുവരി 14 പ്രണയല്‍ത്തില്ലെക്ള വസല്‍ന്ത നാല്ല?
വല്ല?ഷല്‍ത്തിലൊരിയ്ല്‍ക്കല്ല? ആഗതമാകുല്‍ന്ന പ്രണയല്‍ത്തില്ലെക്ള വസല്‍ന്ത ദിനം വാലലൈ്ലക്ളല്‍ന്‍സ് ഡേ പുതിയ തലമുറയുടെ ആധുനിക ലോകല്‍ത്തില്ലെക്ള നിലല്‍ക്കല്‍ണ്ണാടിയാണ്. കാമുകികാമുകല്‍ന്മാരുടെ ....തുടല്ല?ല്‍ന്നു വായില്‍ക്കുക തുടര്‍ന്നു വായിക്കുക
42202110vaccine

തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us