
വെള്ളി മെഡല്‍ നല്‍കണമെന്നു ആവശ്യപ്പെട്ട് താരം നല്‍കിയ അപ്പീലില്‍ രാജ്യാന്തര കായിക കോടതിയാണ് വിധി പറയുന്നത്. കഴിഞ്ഞ ദിവസം വിനേഷ് ഫോഗട്ടിന്‍റെ വാദം കോടതിയില്‍ പൂര്‍ത്തിയായിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, വിദുഷ്പത് സിംഘാനിയ എന്നിവരാണ് വിനേഷ് ഫോഗട്ടിന് വേണ്ടി ഹാജരായത്. യുണൈറ്റഡ് വേള്‍ഡ് റെസ്ളിങ്, ഇന്‍റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി, ഐഒഎ എന്നിവരുടേയും വാദം കോടതി കേട്ടു. ഹര്‍ജിയില്‍ വിധി അനുകൂലമായാല്‍ താരത്തിന് വെള്ളി മെഡല്‍ ലഭിക്കും.
50 കിലോഗ്രാം ഫ്രീസ്റൈ്റല്‍ ഗുസ്തിയിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. എന്നാല്‍ ഭാരപരിശോധനയില്‍ 100 ഗ്രാം അധികമായതിനെത്തുടര്‍ന്ന് വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു. അയോഗ്യത കല്‍പ്പിച്ചതിന് പിന്നാലെ വിനേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

Comments: