Today: 19 Sep 2019 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ മാറ്റങ്ങളുമായി സെപ്റ്റംബര്‍
Photo #1 - Germany - Otta Nottathil - 29820191changes
ബര്‍ലിന്‍: ബാങ്കിങ് മെച്ചപ്പെടുന്നതു മുതല്‍ ദൈനംദിന സേവനങ്ങള്‍ക്ക് ചെലവേറുന്നതു വരെ നിരവധി മാറ്റങ്ങളുമായാണ് സെപ്റ്റംബര്‍ വന്നെത്തുന്നത്.

ആല്‍ദി സൂപ്പര്‍മാര്‍ക്കറ്റില്‍ പ്ളാസ്ററിക് ബാഗിന് ചാര്‍ജ് ഈടാക്കിത്തുടങ്ങുന്നത് സെപ്റ്റംബര്‍ ഒന്നുമുതലാണ്. ഒരു ബാഗിന് ഒരു സെന്റായിരിക്കും വില. ഭക്ഷ്യ റീട്ടെയ്ല്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ പ്ളാസ്ററിക് മാലിന്യം സൃഷ്ടിക്കപ്പെടുന്നതെന്ന വിമര്‍ശം കണക്കിലെടുത്താണ് നടപടി. എന്നാല്‍, നിസാര തുക ഈടാക്കുക വഴി പരിഹാരമാകുന്നില്ലെന്നും, പ്ളാസ്ററിക് ബാഗിന് ഉയര്‍ന്ന വില ഈടാക്കി ഉപയോക്താക്കളെ ഇവയുടെ ഉപയോഗത്തില്‍നിന്നു പിന്തിരിപ്പിക്കണമെന്നുമാണ് പരിസ്ഥിതിവാദികള്‍ ആവശ്യപ്പെടുന്നത്.

ഡ്യൂഷെ പോസ്റ്റിന്റെ പാഴ്സല്‍ സര്‍വീസായ ഡിഎച്ച്എല്‍ ബിസിനസ് കസ്ററമേഴ്സിന് ചാര്‍ജ് ചെയ്യുന്ന തുക വര്‍ധിക്കുന്നതും സെപ്റ്റംബര്‍ ഒന്നിനാണ്. ട്രാന്‍സ്പോര്‍ട്ട്, പേഴ്സണല്‍ ചെലവുകളില്‍ വന്ന വര്‍ധനയാണ് ഇതിനു ന്യായീകരണമായി പറയുന്നത്.

അഭയാര്‍ഥികള്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ ആനുകൂല്യത്തില്‍ വരുത്തിയിരിക്കുന്ന കുറവ് പ്രാബല്യത്തില്‍ വരുന്നതും സെപ്റ്റംബര്‍ ഒന്നിനാണ്. പ്രതിമാസം പത്ത് യൂറോ കുറച്ച് 344 യൂറോ വീതമാണ് ഇനി പ്രതിമാസം നല്‍കുക. ആറ് മുതല്‍ 13 വരെ പ്രായമുള്ള കുട്ടികള്‍ക്ക് ആനുകൂല്യം 26 യൂറോ വര്‍ധിപ്പിച്ചിട്ടുമുണ്ട്.
- dated 29 Aug 2019


Comments:
Keywords: Germany - Otta Nottathil - 29820191changes Germany - Otta Nottathil - 29820191changes,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us