Today: 24 Aug 2019 GMT   Tell Your Friend
Advertisements
ജര്‍മനിയുടെ കിഴക്കും പടിഞ്ഞാറും തമ്മില്‍ ശമ്പള വ്യത്യാസം തുടരുന്നു
Photo #1 - Germany - Otta Nottathil - 7820191salary

ബര്‍ലിന്‍: ജര്‍മനിയുടെ പുനരേകീകരണം സാധ്യമായി മൂന്നു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും തമ്മില്‍ ശമ്പളം അടക്കമുള്ള കാര്യങ്ങളില്‍ വലിയ വൈജാത്യം തുടരുന്നു. രാജ്യത്തെ അറുപതു ജില്ലകളിലും നഗരങ്ങളിലുമായി നടത്തിയ പഠനത്തില്‍, കിഴക്കന്‍ ഭാഗങ്ങളിലുള്ളവരാണ് ഏറ്റവും കുറഞ്ഞ ശമ്പളം വാങ്ങുന്നതെന്നു വ്യക്തമാകുന്നു.

ഫെഡറല്‍ എംപ്ളോയ്മെന്റ് ഏജന്‍സിയുടെ വിവരങ്ങള്‍ ക്രോഡീകരിച്ച് ഇടതുപക്ഷവും എഎഫ്ഡിയും തയാറാക്കിയ അപഗ്രഥന റിപ്പോര്‍ട്ടുകളില്‍ ഇതു വ്യക്തമാണ്. സാക്സിണിയിലെ ഗോര്‍ലിറ്റ്സ് ജില്ലക്കാരാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കുറവ് ശരാശരി ശമ്പളം രാജ്യത്ത് കൈപ്പറ്റിയിരിക്കുന്നത്~ 2272 യൂറോ.

സാക്സണിയിലെ തന്നെ എര്‍സഗെബിര്‍ഗ്ക്രീസ് മേഖലയില്‍ 2301 മാത്രം. മെക്കലന്‍ബര്‍ഗ് വെസ്റ്റേണ്‍ പോമറേനിയയിലെ വോര്‍പോമേണ്‍ റൂഗനില്‍ 2303. തുരിംഗിയയിലെ ആള്‍ട്ടന്‍ബര്‍ഗര്‍ ലാന്‍ഡില്‍ ഇത് 2308 യൂറോയുമാണ്.

ബവേറിയയിലെ ഇന്‍ഗോസ്ഡാറ്റിലാണ് ഏറ്റവും ഉയര്‍ന്ന ശരാശരി ശമ്പളം~ 4897 യൂറോ. തൊട്ടു പിന്നാലെ ബവേറിയന്‍ നഗരങ്ങളായ വോള്‍വ്സ്ബര്‍ഗ് ~ 4893, എര്‍ലാന്‍ഗന്‍ ~ 4787, ബേഡന്‍ വുര്‍ട്ടംബര്‍ഗിലെ ബോബ്ളിന്‍ഗന്‍ ~ 4743 എന്നിവയും. ഈ നാലു നഗരങ്ങളിലെ ശരാശരി ശമ്പളം, ഏറ്റവും കുറവ് ശമ്പളമുള്ള നഗരങ്ങളിലേതിനെ അപേക്ഷിച്ച് ഇരട്ടിയാണ്.
- dated 06 Aug 2019


Comments:
Keywords: Germany - Otta Nottathil - 7820191salary Germany - Otta Nottathil - 7820191salary,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24820193home
ജര്‍മനിയില്‍ സ്ഥലം വാങ്ങുമ്പോള്‍ ഓര്‍ക്കാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
23820197city
നഗരം നിലനില്‍ക്കുന്നില്ലെന്നു തെളിയിക്കുന്നവര്‍ക്ക് പത്തു ലക്ഷം യൂറോ സമ്മാനം! Recent or Hot News
തുടര്‍ന്നു വായിക്കുക
23820196stab
ജര്‍മനിയിലെ ചെംനിറ്റ്സ് കത്തിക്കുത്ത്: സിറിയക്കാരന് തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
23820191merkel
ബ്രെക്സിറ്റ് പരിഹാരം: ബ്രിട്ടന് അന്ത്യശാസനം നല്‍കിയിട്ടില്ലെന്ന് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22820191joyride
ജര്‍മനിയില്‍ 140 കി.മീ. വേഗത്തില്‍ കാറോടിച്ച എട്ടു വയസുകാരന്‍ പോലീസ് പിടിയിലായി Recent or Hot News
തുടര്‍ന്നു വായിക്കുക
competitions_ksf_onam_2019
ഫ്രാങ്ക്ഫര്‍ട്ടില്‍ അത്തപ്പൂക്കളം, ചിത്രരചന മല്‍സരങ്ങള്‍ ഓഗസ്ററ് 24 ന്
തുടര്‍ന്നു വായിക്കുക
22820199
ആരോഗ്യമുള്ള കുട്ടികളെ വീല്‍ ചെയറിലിരുത്ത് ആനുകൂല്യം തട്ടിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us