Today: 19 Feb 2020 GMT   Tell Your Friend
Advertisements
ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ കള്‍ച്ചറല്‍ ഫെസ്ററില്‍ ബീഫിനെച്ചൊല്ലി തര്‍ക്കം
Photo #1 - Germany - Otta Nottathil - beaf_clash_frankfurt_indian_fest
Photo #2 - Germany - Otta Nottathil - beaf_clash_frankfurt_indian_fest
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഗസ്ററ് 31 ന് നടത്തിയ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫെസ്ററില്‍ ബീഫിനെച്ചൊല്ലി തര്‍ക്കം. ഫെസ്ററിനോടനുബന്ധിച്ച് ജര്‍മനിയിലെ പതിനഞ്ചോളം അസോസിയേഷനുകള്‍ തങ്ങളുടെ സ്ററാളുകള്‍ അവിടെ പ്രവര്‍ത്തിപ്പിച്ചിരുന്നു. അതില്‍ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം കള്‍ച്ചറല്‍ ഒരുക്കിയ ഫുഡ് സ്ററാളില്‍ ബീഫ് കറി വിളമ്പുമെന്നും പറഞ്ഞ് ഉത്തരേന്ത്യക്കാര്‍ സോഷ്യല്‍ മീഡിയാവഴി കുപ്രചരണം നടത്തി ഫെസ്ററിനെ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതാണ് വിഷയമായത്. ബീഫ്് ഇന്‍ഡ്യയുടെയും, ഹിന്ദു സംസ്കാരത്തിനു വിരുദ്ധമാണെന്നു അവര്‍ പറയുകയും ചെയ്തു.

ഫ്രാങ്ക്ഫര്‍ട്ട് ജനറല്‍ കോണ്‍സുലര്‍ പ്രതിഭാ പാര്‍ക്കര്‍ സമാജം ഭാരവാഹികളുമായി ഇടപെട്ട് സ്ററാളില്‍ ബീഫ് ഐറ്റം ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ സമാജം അത് ഒഴിവാക്കുകയും ചെയ്തു. ഒരു ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിയ്ക്കാനുള്ള മുന്‍കരുതലെന്നോണമാണ് ജനറല്‍ കോണ്‍സുലര്‍ ഇക്കാര്യം സമാജം ഭാരവാഹികളോട് അഭ്യര്‍ത്ഥിച്ചത്.സമാജം അവരുടെ ഭക്ഷണ മെന്യുവില്‍ മാറ്റവും വരുത്തിയിരുന്നു. പരിപാടി സ്ഥലത്ത് ആള്‍ക്കഹോളിനു മാത്രമേ നിയന്ത്രണം ഉണ്ടായിരുന്നുള്ളു.

എന്നാല്‍ ഏതെങ്കിലും ഭക്ഷ്യ ഇനങ്ങള്‍ വിതരണം ചെയ്യുന്നതിനു ജര്‍മനിയില്‍ പ്രത്യേകിച്ച് നിയമങ്ങളൊന്നുമില്ല. അതുപോലെതന്നെ ഏതു ഭക്ഷണം മറ്റൊരാള്‍ക്ക് വിളമ്പുന്നതിനോ കഴിക്കുന്നതിനോ ഉള്ള സ്വാതന്ത്ര്യം ഇവിടെ നിഷേധിക്കാനും സാധിക്കില്ല.

ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിയ്ക്കുവാനും ഇത്തരക്കാരെ നിയമത്തിനു മുന്‍പില്‍ കൊണ്ടു വരാനും ഇന്‍ഡ്യന്‍ എംബസിയും ജര്‍മനിയിലെ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റുകളും മുന്‍കൈയെടുക്കാനും ശ്രദ്ധിയ്ക്കേണ്ടിയിരിയ്ക്കുന്നു.

ബീഫിന്റെ പേരും പറഞ്ഞ് ജനങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ കടന്നുകയറാന്‍ ശ്രമിയ്ക്കുന്ന സാമൂഹ്യ ദ്രോഹികളുടെ ചെയ്തികള്‍ക്കെതിരെ ഫെസ്ററ് സ്ഥലത്ത് മലയാളികള്‍ പ്ളാക്കാര്‍ഡുമായി പ്രതിഷേധിയ്ക്കുകയും ചെയ്തു.കൂടാതെ ഇവര്‍ ഓണ്‍ലൈന്‍ പെറ്റിഷന്‍ ആരംഭിയ്ക്കുകയും ചെയ്തു. . വൈവിധ്യങ്ങളുടെ നാടായ ഇന്‍ഡ്യയുടെ യശസ് കെടുത്താനേ ഇത്തരം നടപടികള്‍ ഉപകരിയ്ക്കുകയുള്ളു എന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത മലയാളികള്‍ പറഞ്ഞു.

പടരുന്ന അസഹ്ഷ്ണുത വെച്ചുപൊറുപ്പിയ്ക്കാനാവില്ലന്ന് മലയാളി പ്രതിഷേധക്കാര്‍

ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഇന്ത്യന്‍ ഫെസ്ററിനോടനുബന്ധിച്ചു വലതുപക്ഷ തീവ്ര നിലപാടുകാരുടെ ഇടപെടല്‍ ഇന്ത്യക്കു പുറത്തും അസഹ്ഷ്ണുത പടര്‍ത്തുന്നു.

ഓഗസ്ററ് 31 നു ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഇന്ത്യന്‍ ഫെസ്ററിനോടനുബന്ധിച്ചു കേരള സമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ സ്ററാളില്‍ കേരളത്തിന്റെ തനതായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി പൊറോട്ടയും ബീഫും മെനുവില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ മെനു ശ്രദ്ധയില്‍ പെട്ട വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകര്‍ ബീഫ് വിതരണത്തിന് എതിരെ എതിര്‍പ്പുമായി പ്രതിഷേധം സംഘടിപ്പിക്കുവാന്‍ ആഹ്വാനം ചെയ്തു. ഇതേതുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടു കേരളം സമാജത്തോട് ബീഫ് മെനുവില്‍ നിന്നും നീക്കം ചെയ്യുവാന്‍ ആവശ്യപ്പെട്ടു. ബീഫ് മെനുവില്‍ നിന്നും ഒഴിവാക്കിയ കേരളം സമാജം പരിപാടി ബഹിഷ്കരിക്കുകയും ചെയ്തു. ഇന്ത്യക്കു പുറത്തേക്കു പടരുന്ന മതഅസഹ്ഷ്ണുത, ഭക്ഷണ സ്വാതന്ത്ര്യം ഇല്ലായ്മ എന്നിവയില്‍ പ്രതിഷേധിച്ചു ഫ്രാങ്ക്ഫര്‍ട്ടില്‍ ഒരുപറ്റം യുവാക്കള്‍ പ്രതിഷേധ സൂചകമായി ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വത്തെയും, ഭക്ഷണ സ്വാതന്ത്ര്യത്തെയും പ്രതിപാദിക്കുന്ന പ്ളക്കാര്‍ഡുകള്‍ ഉയര്‍ത്തി ഫെസ്ററ് സ്ഥലത്ത് ശാന്തമായി പ്രതിഷേധം സംഘടിപ്പിച്ചു
- dated 01 Sep 2019


Comments:
Keywords: Germany - Otta Nottathil - beaf_clash_frankfurt_indian_fest Germany - Otta Nottathil - beaf_clash_frankfurt_indian_fest,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
rheinland_german_school_angamaly
അങ്കമാലിയില്‍ ജര്‍മന്‍ ഭാഷാ സ്കൂള്‍ ; ഉദ്ഘാടനം മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് നിര്‍വഹിയ്ക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
19220202wages
മിനിമം വേതന നിയമം ജര്‍നിയില്‍ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
19220201language
ജര്‍മനിയില്‍ കൂടുതല്‍ കുട്ടികള്‍ ബഹുഭാഷാ സംസ്കാരത്തില്‍ വളരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
ളള Recent or Hot News
തുടര്‍ന്നു വായിക്കുക
18220206right
തീവ്ര വലതുപക്ഷം ജര്‍മനിയില്‍ ലക്ഷ്യമിട്ടത് മുസ്ളിം കൂട്ടക്കൊല Recent or Hot News
തുടര്‍ന്നു വായിക്കുക
18220203merkel
മെര്‍ക്കലിന്റെ പിന്‍ഗാമിക്കായുള്ള ഔദ്യോഗിക അന്വേഷണം ഈയാഴ്ച തുടങ്ങുന്നു
തുടര്‍ന്നു വായിക്കുക
18220202insurance
ജര്‍മനിയില്‍ സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സംവിധാനം ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us