അപേക്ഷകളില്‍ 94 ശതമാനം മുതല്‍ 99 ശതമാനം വരെ അംഗീകരിക്കപ്പെടുന്ന രാജ്യക്കാരെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആയിരം അപേക്ഷകളെങ്കിലും വന്ന രാജ്യങ്ങളെ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ.
ഈ മാനദണ്ഡം അനുസരിച്ച്, ഹോങ്കോങ്, ബലാറസ്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള അപേക്ഷകളാണ് ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് അപേക്ഷിക്കുന്ന രാജ്യക്കാരില്‍ അംഗീകരിക്കപ്പെടാന്‍ സാധ്യത കൂടുതല്‍ ഫിലിപ്പീന്സുകാര്ക്കാണ്.
ഏറ്റവും കൂടുതല്‍ ഷെങ്കന്‍ വിസ അപേക്ഷകള്‍ ലഭിക്കുന്ന രാജ്യങ്ങളില്‍ ഫ്രാന്‍സിനു പിന്നില്‍ രണ്ടാം സ്ഥാനമാണ് ജര്‍മനിക്ക്. കഴിഞ്ഞ വര്‍ഷം മാത്രം 1.4 മില്യന്‍ അപേക്ഷകള്‍ ജര്‍മനിയില്‍ ലഭിച്ചു. ഷെങ്കന്‍ മേഖലാ രാജ്യങ്ങളില്‍ ആകെ ലഭിച്ച അപേക്ഷകളുടെ 14.1 ശതമാനം വരും ഇത്.
ഹോങ്കോങ്ങിനും ബലാറസിനും ചൈനയ്ക്കു പിന്നാലെ അപേക്ഷകള്‍ അംഗീകരിക്കപ്പെടാന്‍ സാധ്യതയുള്ള ടോപ് ടെന്‍ രാജ്യങ്ങള്‍ ഇവയാണ്:
1. ഹോങ്കോങ്
2. ബലാറസ്
3. ചൈന
4. ജമൈക്ക
5. അയര്‍ലന്‍ഡ്
6. ഫിലിപ്പീന്‍സ്
7. സിംഗപ്പൂര്‍
8. യുഎസ്എ
9. കുവൈറ്റ്
10. ക്യാനഡ

Comments: