ജര്‍മന്‍ പൗരത്വമുള്ളയാളെ വിവാഹം കഴിച്ചാല്‍ പങ്കാളിക്കും പൗരത്വം ലഭിക്കാന്‍ യോഗ്യതയുണ്ട്. 1970 വരെ ഇത്തരത്തിലുള്ള വിവാഹത്തോടെ പൗരത്വം ഓട്ടോമാറ്റിക്കായി നല്‍കിയിരുന്നു എങ്കിലും ഇപ്പോള്‍ അങ്ങനെയല്ല. ചില മാനദണ്ഡങ്ങള്‍ ഇപ്പോള്‍ പ്രാബല്യത്തിലുണ്ട്.
വിവാഹത്തിലൂടെ പൗരത്വം ലഭിക്കാനുള്ള പ്രധാന മാനദണ്ഡങ്ങള്‍:
1. ജര്‍മന്‍ പൗരത്വമുള്ള ആളുമായി വിവാഹം കഴിച്ച് രണ്ട് വര്‍ഷം പൂര്‍ത്തിയാകണം
2. പങ്കാളിക്ക് ജന്മനാ ജര്‍മന്‍ പൗരത്വമുണ്ടെങ്കില്‍ വിവാഹം കഴിച്ചു വരുന്ന ആള്‍ ജര്‍മനിയില്‍ മൂന്നു വര്‍ഷം താമസിച്ചിരിക്കണം
3. പങ്കാളി നാച്ചുറലൈസേഷനിലൂടെ ജര്‍മന്‍ പൗരത്വം നേടിയ ആളാണെങ്കില്‍ വിവാഹം കഴിച്ചു വരുന്ന ആള്‍ ചുരുങ്ങിയത് നാലു വര്‍ഷം ജര്‍മനിയില്‍ താമസിച്ചിട്ടുള്ള ആളാകണം
4. സാമ്പത്തികമായി സുരക്ഷിതത്വം ഉള്ള ആളായിരിക്കണം
5. ബി1 നിലവാരത്തിലുള്ള പ്രാഥമിക ജര്‍മന്‍ ഭാഷാ പരിജ്ഞാനം ഉണ്ടായിരിക്കണം
6. ജര്‍മന്‍ നിയമങ്ങള്‍ സാമൂഹികക്രമങ്ങളും സംബന്ധിച്ച അവബോധം വേണം
7. ജര്‍മനിയില്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ ആയിരിക്കരുത്
തെളിവിന് ആവശ്യമായ രേഖകള്‍:
1. വിവാഹം നടത്തിയത് വിദേശത്താണെങ്കിലും ജര്‍മനിയില്‍ ഔദ്യോഗികമായി അംഗീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ്
2. വിസ, വിലാസം തുടങ്ങി ജര്‍മനിയില്‍ താമസിക്കുന്നതിന്റെ ഏതെങ്കിലും റെസിഡന്‍സ് പ്രൂഫ്
3. സാമ്പത്തിക സുരക്ഷിതത്വം തെളിയിക്കുന്നതിനുള്ള ബാങ്ക് സ്റേററ്റ്മെന്റ്, പേസ്ളിപ്പ് തുടങ്ങിയവ. പങ്കാളിയുടെ ചെലവിലാണ് താമസമെങ്കില്‍ പങ്കാളിയുടെ വരുമാനത്തിന്റെ തെളിവ്.
4. ഭാഷാ പരിജ്ഞാനം തെളിയിക്കാന്‍ സിഇഎഫ്ആര്‍ പ്രകാരമുള്ള ബി1 ലെവല്‍ പാസായതിന്റെ തെളിവ്
5. സിറ്റിസന്‍ഷിപ്പ് ടെസ്ററില്‍ ജര്‍മന്‍ നിയമങ്ങളും സാമൂഹികക്രമങ്ങളും തെളിയിക്കുക

Comments: