പടിഞ്ഞാറന്‍ നഗരമായ സോളിംഗനില്‍ തെരുവ് ഉത്സവത്തില്‍ കഴിഞ്ഞയാഴ്ച നടന്ന കത്തി ആക്രമണത്തില്‍ നിന്ന് ജര്‍മ്മനി ഇപ്പോഴും മോചിതമായിട്ടില്ല
താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം ആദ്യമായിട്ടാണ് അഫ്ഗാന്‍ പൗരന്മാരെ ജര്‍മ്മനി നാടുകടത്തുന്നത്. അതായത് 2021 ഓഗസ്ററില്‍ താലിബാന്‍ അധികാരമേറ്റതിനുശേഷം അഫ്ഗാനികളെ അവരുടെ മാതൃരാജ്യത്തേക്ക് തിരിച്ചയക്കുന്നത് ഇതാദ്യമാണ്.അതേസമയം കുടിയേറ്റം തടയാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം നേരിടുകയാണ്.
നാടുകടത്തിയവരെല്ലാം അഫ്ഗാന്‍ പൗരന്മാരും ഇവരെല്ലാം ശിക്ഷിക്കപ്പെട്ട കുറ്റവാളികളായിരുന്നു, അവര്‍ക്ക് ജര്‍മ്മനിയില്‍ തുടരാന്‍ അവകാശമില്ല, അവര്‍ക്കെതിരെ നാടുകടത്തല്‍ ഉത്തരവുകള്‍ അപ്രതീക്ഷിതമായിട്ടാണ് പുറപ്പെടുവിച്ചതെന്ന് സര്‍ക്കാര്‍ വക്താവ് സ്റെറഫന്‍ ഹെബെസ്ട്രീറ്റ് പറഞ്ഞു.
കാബൂളിലേക്കുള്ള ചാര്‍ട്ടേഡ് ഖത്തര്‍ എയര്‍വേയ്സ് വിമാനം ലൈപ്സിഷ് വിമാനത്താവളത്തില്‍ നിന്ന് രാവിലെ 7 മണിക്ക് മുമ്പാണ് 28 അഫ്ഗാനികളുമായി പുറപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ഡെര്‍ സ്പീഗല്‍ മാഗസിന്‍ പറഞ്ഞു. അതേസമയം 28 കുറ്റവാളികളെ അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്തിയപ്പോള്‍ അകമ്പടിയായി ഒരു ഫെഡറല്‍ പോലീസിനെയും കൂടെ പറക്കാന്‍ അനുവദിച്ചില്ല എന്നതും ശ്രദ്ധേയം.
യൂണിഫോമില്‍ ജര്‍മ്മന്‍ ഉദ്യോഗസ്ഥരെ അഫ്ഗാനികള്‍ ആഗ്രഹിച്ചില്ല. പകരം, ഒരു സ്വകാര്യ സെക്യൂരിറ്റി കമ്പനിയിലെ ജീവനക്കാരാണ് കൂടെ പറന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.38 (ജര്‍മ്മന്‍ സമയം), വിമാനം കാബൂളില്‍ ലാന്‍ഡിംഗ് നടത്തിയതോടെ നാടുകടത്തല്‍ പൂര്‍ത്തിയായി.
രണ്ട് മാസത്തെ "രഹസ്യ ചര്‍ച്ചകളുടെ" ഫലമാണ് ഈ ഓപ്പറേഷന്‍, അതില്‍ ഖത്തര്‍ ബര്‍ലിനും താലിബാന്‍ അധികാരികളും തമ്മിലുള്ള ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു, കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാതെ, നാടുകടത്തല്‍ സുഗമമാക്കുന്നതിന് ജര്‍മ്മനി പ്രധാന പ്രാദേശിക പങ്കാളികളോട് പിന്തുണ ആവശ്യപ്പെട്ടിരുന്നു. അതേസമയം 2021~ല്‍ താലിബാന്‍ ഭരണകൂടം അധികാരമേറ്റതിനെത്തുടര്‍ന്ന് ജര്‍മ്മനി അഫ്ഗാനിസ്ഥാനിലേക്കുള്ള നാടുകടത്തല്‍ പൂര്‍ണ്ണമായും നിര്‍ത്തി കാബൂളിലെ എംബസി അടക്കുകയും ചെയ്തു.
സോളിംഗന്‍ ആക്രമണത്തിന് ശേഷം ജര്‍മ്മനി കടുത്ത കത്തി നിയമങ്ങള്‍ പ്രഖ്യാപിച്ചു. അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്തുന്നതിന് ജര്‍മ്മന്‍ ചാന്‍സലറും പ്രതിപക്ഷവും പിന്തുണ നല്‍കി. അനധികൃത കുടിയേറ്റം തടയാനും അപകടകരവും ശിക്ഷിക്കപ്പെട്ടതുമായ അഭയാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ജര്‍മ്മന്‍ സര്‍ക്കാര്‍ വര്‍ദ്ധിച്ചുവരുന്ന ആഹ്വാനങ്ങളെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് വെള്ളിയാഴ്ച നാടുകടത്തല്‍.
ഞായറാഴ്ച കിഴക്കന്‍ ജര്‍മ്മനിയില്‍ ഉറ്റുനോക്കുന്ന രണ്ട് സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കുടിയേറ്റത്തെക്കുറിച്ചുള്ള അതൃപ്തി ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അവിടെ തീവ്ര വലതുപക്ഷ കുടിയേറ്റ വരുദ്ധരായ എഎഫ്ഡി പാര്‍ട്ടി വലിയ നേട്ടമുണ്ടാക്കുമെന്നാണ് പരക്കെയുള്ള പ്രവചനം.

Comments: