Today: 14 Nov 2024 GMT   Tell Your Friend
Advertisements
സഖ്യം ശക്തിപ്പെടുത്താന്‍ ന്യൂഡല്‍ഹിയും ബര്‍ലിനും
Photo #1 - Germany - Otta Nottathil - germany_india_ties_sholz
ന്യൂഡെല്‍ഹി/ബര്‍ലിന്‍: യൂറോപ്പിന്റെയും ഏഷ്യയുടെയും പടിവാതിലുകളില്‍ വളര്‍ന്നു വരുന്ന സംഘര്‍ഷങ്ങള്‍ക്കിടെ ഇന്ത്യയും ജര്‍മനിയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനമെടുത്തു. ഏഴാമത് ഇന്റര്‍ഗവണ്‍മെന്റല്‍ കണ്‍സള്‍ട്ടേഷനില്‍ സുരക്ഷയ്ക്കുപരി മറ്റു വിശാലമായ അജന്‍ഡകളും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു.

മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളും രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരും ജര്‍മന്‍ ലോകത്തുനിന്നുള്ള പ്രമുഖരും അടക്കം വലിയ സംഘത്തെയും നയിച്ചാണ് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഇന്ത്യയിലെത്തിയത്. കണ്‍സള്‍ട്ടേഷനൊടുവില്‍ 27 കരാറുകളിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായത്. ഗവേഷണം, പുനരുപയോഗ ഊര്‍ജം, പ്രതിരോധം എന്നീ മേഖലകളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. 17 വര്‍ഷമായി ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ചര്‍ച്ച തുടരുന്ന സ്വതന്ത്ര വ്യാപാര കരാറിന്റെ കാര്യത്തില്‍ ക്രിയാത്മക പിന്തുണയും ഷോള്‍സ് ഉറപ്പു നല്‍കി.

നിലവില്‍ ഒന്നര ലക്ഷത്തോളം ഇന്ത്യക്കാര്‍ ജര്‍മനിയില്‍ ജോലി ചെയ്ത് ജീവിക്കുന്നു. ഐടി, ഹെല്‍ത്ത് കെയര്‍ മേഖലകളില്‍ അടക്കം ഇതിന്റെ പതിന്‍മടങ്ങ് ഇന്ത്യക്കാരെ ജര്‍മനിയിലേക്ക് ആകര്‍ഷിക്കാനുള്ള താത്പര്യവും ഷോള്‍സ് അറിയിച്ചു. പ്രതിവര്‍ഷം ഇന്ത്യക്കാര്‍ക്ക് അനുവദിക്കുന്ന വിസയുടെ എണ്ണം ഇരുപതിനായിരത്തില്‍ നിന്ന് തൊണ്ണൂറായിരമാക്കി ഉയര്‍ത്താനും തീരുമാനമായി. ജര്‍മനി വിദഗ്ധ തൊഴിലാളികളുടെ കാര്യത്തില്‍ കടുത്ത ക്ഷാമം നേരിടുമ്പോള്‍, ഇന്ത്യയില്‍ പ്രതിമാസം പത്ത് ലക്ഷം പേരാണ് പുതിയതായി തൊഴില്‍ വിപണിയിലേക്ക് എത്തുന്നത്.
- dated 27 Oct 2024


Comments:
Keywords: Germany - Otta Nottathil - germany_india_ties_sholz Germany - Otta Nottathil - germany_india_ties_sholz,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
VW_Rivian_launch_joint_electric_car_venture_2027
ജര്‍മ്മനിയുടെ വിഡബ്ള്യു, റിവിയന്‍ സംയുക്ത ഇലക്ട്രിക് കാര്‍ സംരംഭം 2027 ല്‍ യാഥാര്‍ത്ഥ്യമാവും Recent or Hot News
തുടര്‍ന്നു വായിക്കുക
2025 ല്‍ ജര്‍മ്മന്‍ പാസ്പോര്‍ട്ടിലെയും ഐഡി കാര്‍ഡ് ഫോട്ടോകളിലും മാറ്റങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
norka_tripple_win_500_plus_celebration_nov_9_2024
നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പദ്ധതി ജര്‍മനി നഴ്സിംഗ് റിക്രൂട്ട്മെന്റ് 500 കടന്നതിന്റെ ആഘോഷം വര്‍ണ്ണാഭമായി Recent or Hot News
തുടര്‍ന്നു വായിക്കുക
thanks_giving_mass_st_chavara_koeln_syro_malabar_community_nov_16_2024
കൊളോണില്‍ കൃതജ്ഞതാബലി നവം.16 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
election_declared_germany_2025_feb_23
ജര്‍മനിയില്‍ 2025 ഫെബ്രുവരി 23 ന് പൊതു തെരഞ്ഞെടുപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
germany_naturalisation_record
ജര്‍മനിയില്‍ 2022നു ശേഷം നാച്ചുറലൈസേഷനില്‍ വന്‍ വര്‍ധന
തുടര്‍ന്നു വായിക്കുക
triple_win_500_plus_celebration
ട്രിപ്പിള്‍ വിന്‍ പദ്ധതി: റിക്രൂട്ട്മെന്റ് 500 പിന്നിട്ടതിന്റെ ആഘോഷം സംഘടിപ്പിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us