പൗരത്വ നിയമത്തില്‍ വരുത്തിയ ഇളവുകളാണ് ഈ വന്‍ വര്‍ധനയ്ക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പൗരത്വം നേടുന്നവരുടെ എണ്ണത്തിലും 23 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023ല്‍ 2,00,100 പേര്‍ക്ക് പുതിയതായി ജര്‍മന്‍ പൗരത്വം ലഭിച്ചു. 2022ല്‍ ഇത് 81,007 മാത്രമായിരുന്നു.
സിറിയ, തുര്‍ക്കി, ഇറാക്ക്, റൊമാനിയ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍ നാച്ചുറലൈസ് ചെയ്തിരിക്കുന്നത്.
അഞ്ച് വര്‍ഷം രാജ്യത്ത് താമസിക്കുന്നവര്‍ക്ക് റെസിഡന്‍സിക്ക് അപേക്ഷിക്കാനും, ഇരട്ട പൗരത്വം അംഗീകരിക്കാനും അടക്കമുള്ള ഇളവുകളാണ് പൗരത്വ നിയമത്തില്‍ നടപ്പാക്കിയിരിക്കുന്നത്.

Comments: