Today: 19 Oct 2019 GMT   Tell Your Friend
Advertisements
ആഗോള കാലാവസ്ഥാ സമരത്തിന് തുടക്കമായി
Photo #1 - Germany - Otta Nottathil - global_climate_demo_strarted
ബര്‍ലിന്‍: സ്കൂള്‍ കുട്ടികള്‍ നയിക്കുന്ന ആഗോള കാലാവസ്ഥാ സമരത്തില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ അണിചേര്‍ന്നു.
വെള്ളിയാഴ്ച ഏകദേശം 159 രാജ്യങ്ങളിലാണ് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. ജര്‍മനിയിലെയും ഓസ്ട്രേലിയയിലെയും സമരത്തില്‍ വലിയ ജനപങ്കാളിത്തം ഉണ്ടായി. ന്യൂയോര്‍ക്ക് പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന പ്രചാരക പതിനാറു വയസുള്ള സ്വീഡന്‍കാരി ഗ്രെറ്റ തൂണ്‍ബെര്‍ഗ് ആഗോള പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. പസഫിക് ദ്വീപുകളിലും സമരം ദിവസം മുഴുവന്‍ നീണ്ടുനിന്നു.സ്കൂള്‍കുട്ടികളെ കൂടാതെ മുതിര്‍ന്നവര്‍ക്കും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. ലണ്ടനില്‍ നടന്ന പ്രകടനങ്ങള്‍ എക്കാലത്തെയും വലിയ ജനതതിയെയാണ് കാണാനായത്.

തലസ്ഥാന നഗരമായ ബര്‍ലിന്‍ ഉള്‍പ്പടെ ജര്‍മനിയിലെ ജെറുതും വലുതുമായ എല്ലാ പട്ടണങ്ങളിലും വലിയൊരു ജനസഞ്ചയം പ്രകടനത്തില്‍ പങ്കെടുത്തു. മ്യൂണിക്ക്, ഫ്രാങ്ക്ഫര്‍ട്ട്, കൊളോണ്‍, ഹാംബുര്‍ഗ് തുടങ്ങിയ വന്‍ നഗരങ്ങളില്‍ ഉള്‍പ്പടെ 500 സിറ്റികളിലായി ഏതാണ്ട് 2,70, 000 ആളുകള്‍ പ്ളാക്കാര്‍ഡുമേന്തി തെരുവില്‍ ഇറങ്ങിയിരുന്നു.

ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ 50 ബില്യണ്‍ യൂറോയാണ് കാര്‍ബണ്‍ കറയ്ക്കാനുതകുന്ന പരിസ്ഥിതി കാലാവസ്ഥാ പരിക്ഷയ്ക്കായി മുടക്കുന്നത്. 2030 ഓടെ ഹരിതഗൃഹ വാതകങ്ങള്‍ 55% കുറയ്ക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കാലാവസ്ഥാ പ്രതിസന്ധി തരണം ചെയ്യുകയാണ് സര്‍ക്കാര്‍ ഉന്നംവെയ്ക്കുന്നത്.

ക്ളാസുകള്‍ ഒഴിവാക്കി പതിനായിരക്കണക്കിന് യുവാക്കളും കുട്ടികളും ബ്രിട്ടനില്‍ തെരുവിലിറങ്ങി. ലണ്ടനിലുടനീളം കലാവസ്ഥാ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയതിനാല്‍ അറസ്ററ് ചെയ്തതായി മെട്രോപൊളിറ്റന്‍ പോലീസ് അറിയിച്ചു. സ്കൂള്‍ കുട്ടികള്‍ ബ്രിട്ടനിലെ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നുപ്രകടനത്തില്‍ പങ്കെടുത്ത കുട്ടികളെ ജെറമി കോര്‍ബിന്‍ അഭിനന്ദിച്ചു.
ന്യൂയോര്‍ക്കില്‍ 1,1 മില്യന്‍ സ്കൂള്‍ കുട്ടികളാണ് പ്രകടനത്തില്‍ പങ്കെടുത്തത്.
ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടിക്കു മുന്നോടിയായാണ് ലോകമാകമാനം പ്രക്ഷോഭം വ്യാപിപ്പിക്കുന്നത്.
ഫോട്ടോ: കടപ്പാട്
- dated 20 Sep 2019


Comments:
Keywords: Germany - Otta Nottathil - global_climate_demo_strarted Germany - Otta Nottathil - global_climate_demo_strarted,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us