ജര്‍മ്മനിയില്‍ 100 മില്യണ്‍ യൂറോ വിലമതിക്കുന്ന 2 ടണ്‍ കൊക്കെയ്ന്‍ ഹാംബുര്‍ഗ് പോലീസ് പിടിച്ചെടുത്തു

News Photo 1 - Germany - Otta Nottathil - hamburg_police_seized_2_ton_kokain_from_ship
ബര്‍ലിന്‍: ഹാംബര്‍ഗ് തുറമുഖത്തിന് സമീപമുള്ള ഷിപ്പിംഗ് കണ്ടെയ്നറിനുള്ളില്‍ അടുക്കിവെച്ച വാഴപ്പെട്ടിയിലാണ് കൊക്കെയ്ന്‍ ഒളിപ്പിച്ചിരുന്നത്. ആഴ്ചകളോളം രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

ഗോഡൗണില്‍ നിന്ന് മയക്കുമരുന്ന് പോലീസ് പിടികൂടിയപ്പോള്‍ ഒപ്പം പന്ത്രണ്ട് പേരെയും അറസ്ററ് ചെയ്തു.

തുറമുഖ നഗരമായ ഹാംബര്‍ഗില്‍ പോലീസ് രണ്ട് ടണ്ണിലധികം കൊക്കെയ്ന്‍ പിടിച്ചെടുത്തതിന് ശേഷം നിരവധി പേരെ അറസ്ററ് ചെയ്തിട്ടുണ്ട്.മയക്കുമരുന്നിന് ഏകദേശം 100 മില്യണ്‍ യൂറോ വിലയുണ്ടെന്ന് അധികൃതര്‍ കണക്കാക്കുന്നു.

ഹാംബര്‍ഗ് തുറമുഖത്തിന് സമീപമുള്ള റോത്തന്‍ബര്‍ഗ്സോര്‍ട്ട് ജില്ലയില്‍ ഷിപ്പിംഗ് കണ്ടെയ്നറില്‍ പരിശോധന നടത്തിയപ്പോഴാണ് കൊക്കെയ്ന്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. അതിനുള്ളില്‍ വാഴപ്പെട്ടിയില്‍ ഒളിപ്പിച്ച നിലയില്‍ കൊക്കെയ്ന്‍ കണ്ടെടുത്തു.

ജര്‍മ്മനി, തുര്‍ക്കി, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സിറിയ, അല്‍ബേനിയ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതികള്‍ 21 നും 43 നും ഇടയില്‍ പ്രായമുള്ളവരാണെന്ന് ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ ചിലര്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് പോലീസിന് അറിയാവുന്നവരാണെന്നാണ് റിപ്പോര്‍ട്ട്.മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചിട്ടുണ്ടെന്നും ആഴ്ചകള്‍ നീണ്ട രഹസ്യാന്വേഷണത്തിന് ശേഷമാണ് റെയ്ഡ് നടത്തിയതെന്നും പോലീസ് പറഞ്ഞു.
- dated 27 Sep 2024

Comments:

Keywords: Germany - Otta Nottathil - hamburg_police_seized_2_ton_kokain_from_ship Germany - Otta Nottathil - hamburg_police_seized_2_ton_kokain_from_ship,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

citizenship_application_rejection_germany_exclusive_report
ജര്‍മനി ജര്‍മ്മന്‍ പൗരത്വ അപേക്ഷ നിരസിക്കപ്പെട്ടോ ; നിരാശപ്പെടേണ്ട അപ്പീല്‍ നല്‍കാന്‍ വ്യക്തമായ നിയമവഴികള്‍ ; മലയാളികള്‍ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങള്‍ ; വിഡിയോ കാണുക
Drone_Attack_during_Merz_visit_Russia_strikes_Kyiv_bridge_amid_Chancellor_trip
ജര്‍മനി മെര്‍സിന്റെ കീവ് സന്ദര്‍ശനത്തിനിടെ റഷ്യയുടെ ഡ്രോണ്‍ ആക്രമണം; നഗരത്തിലെ പാലത്തില്‍ പതിച്ചു: മോസ്കോയുടെ മുന്നറിയിപ്പ് തള്ളി വന്‍ സൈനിക സഹായവുമായി ജര്‍മ്മന്‍ ചാന്‍സലര്‍
ജര്‍മനി നിര്‍ബന്ധിത സൈനിക സേവനത്തിനും ആയുധ ബജറ്റിനുമെതിരെ ജര്‍മ്മനിയില്‍ വന്‍ പ്രതിഷേധം; ബ്രാന്‍ഡന്‍ബുര്‍ഗ് ഗേറ്റില്‍ ആയിരങ്ങള്‍ അണിനിരന്നു: സൈനികച്ചെലവല്ല, സാമൂഹിക ക്ഷേമമാണ് വേണ്ടതെന്ന് യുവാക്കള്‍
Reform_row_raises_fears_for_Merz_coalition
ജര്‍മനി ജര്‍മ്മന്‍ ഐക്യദിനാഘോഷങ്ങള്‍ക്ക് ബ്രെമനില്‍ തുടക്കം; മെര്‍സ് സര്‍ക്കാരില്‍ ഭിന്നത പുകയുന്നു: ഐക്യദിന റാലിക്കിടെ ഇടതുപക്ഷ പ്രതിഷേധവും
vw_new_employees_10_agreement_cancelled_sept_30_2026
ജര്‍മനി ജീവനക്കാരെ ഞെട്ടിച്ച് ഫോക്സ്വാഗന്റെ അടുത്ത പ്രഹരം ; പത്തോളം തൊഴില്‍ കരാറുകള്‍ റദ്ദാക്കി: ജോലി സമയം കൂട്ടിയേക്കും
tank_rabatt_germany_germany_oct_1_2026
ജര്‍മനി ജര്‍മ്മനിയില്‍ ഇന്ധന നികുതിയിളവ് പ്രാബല്യത്തില്‍; ലിറ്ററിന് 16.7 സെന്റ് വരെ കുറയും
kerala_samajam_onam_celebrations_2026_report
ജര്‍മനി കൊളോണ്‍ കേരള സമാജം ഓണാഘോഷം വര്‍ണ്ണാഭമായി; പ്രവാസമണ്ണില്‍ കേരളത്തനിമ വിരിയിച്ച് വിപുലമായ കലാവിരുന്നും ഓണസദ്യയും