ജര്‍മനിയില്‍ വീണ്ടും കത്തിയാക്രമണം ; ഒരാള്‍ മരിച്ചു

News Photo 1 - Germany - Otta Nottathil - messer_attack__hannover_
ബര്‍ലിന്‍: ജര്‍മനിയിലെ ലോവര്‍ സാക്സണ്‍ സംസ്ഥാന തലസ്ഥാനമായ ഹാനോവറിലെ ഹില്‍ഡേഴ്സ് ഹൈം ജില്ലയിലെ സാര്‍സ്റെറഡില്‍ അഭയാര്‍ത്ഥിയായ ഇറാഖുകാരന്റെ കത്തി ആക്രമണത്തില്‍ 61 കാരന്‍ കൊല്ലപ്പെട്ടു. സംഭവത്തിനു ശേഷം ഓടിരക്ഷപെട്ട 35 കാരനായ പ്രതിയെ കസ്ററഡിയിലെടുത്തു കോടതിയില്‍ ഹാജരാക്കി. ഇയാള്‍ താമസിച്ചിരുന്ന അഭയാര്‍ത്ഥി കേന്ദ്രത്തിന്റെ ഉടമയാണ് മരിച്ചയാള്‍.നരഹത്യക്കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

റെയില്‍വേ സ്റ്റേഷനു സമീപമാണ് കുത്തേറ്റത്. പ്രതിയെ സാര്‍സ്റെറഡിലെ വിപുലമായ കമ്പനി സൈറ്റിന്റെ പ്രദേശത്ത് വൈകുന്നേരം പ്രത്യേക സേന അറസ്ററ് ചെയ്തതായി പോലീസും പബ്ളിക് പ്രോസിക്യൂട്ടറുടെ ഓഫീസും സംയുക്ത പത്രക്കുറിപ്പില്‍ അറിയിച്ചു. സാക്ഷി മൊഴികളിലൂടെയും നിരീക്ഷണ ക്യാമറകളുടെ വിലയിരുത്തലിലൂടെയും അന്വേഷണ ഉദ്യോഗസ്ഥര്‍ ആളെ കണ്ടെത്തി. കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് ഒരു കത്തി കണ്ടെത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമാണോ ഇതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പബ്ളിക് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. പോലീസ് പറയുന്നതനുസരിച്ച്, പ്രതിയുടെ ഉദ്ദേശ്യം ഇപ്പോഴും വ്യക്തമല്ല. ഒരു തീവ്രവാദ പശ്ചാത്തലത്തിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വക്താവ് പറഞ്ഞു. കുറ്റകൃത്യം സാര്‍സ്റെറഡിലെ അഭയാര്‍ത്ഥി പാര്‍പ്പിടത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് അധികൃതര്‍.

അതേസമയം ഹെസന്‍ സംസ്ഥാനത്തിലെ ദാംസ്ററാട്ടില്‍ ഒരു അഫ്ഗാന്‍ അഭയാര്‍ത്ഥി ട്രാഫിക് ലൈറ്റുകള്‍ അവഗണിച്ച് റോഡ്സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനു നേരെയും കാല്‍നടക്കാര്‍ക്കു നേരെയും കാറോടിച്ച് കയറ്റിയത് കാറുടമയ്ക്ക് പരിക്കേറ്റു.
പ്രതിയെ അറസ്ററുചെയ്തു. ദൈവത്തിന്റെ കല്‍പ്പനപ്രകാരമാണ് ഈ പ്രവര്‍ത്തി ചെയ്തതതെന്ന് അക്രമി പോലീസിനോട് പറഞ്ഞതായി ജര്‍മന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
- dated 04 Sep 2024

Comments:

Keywords: Germany - Otta Nottathil - messer_attack__hannover_ Germany - Otta Nottathil - messer_attack__hannover_,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

smym_bayern_region_night_vigil_prays_party_oct_9_2026
ജര്‍മനി റേഗെന്‍സ്ബുര്‍ഗില്‍ വിശ്വാസത്തിന്റെ യുവവസന്തം; എസ്.എം.വൈ.എം ബയേണ്‍ റീജിയണ്‍ നൈറ്റ് വിജിലും പ്രെയ്സ് പാര്‍ട്ടിയും ഭക്തിസാന്ദ്രമായി
over_1800_arrested_after_looting_during_protests_france_oct_18_2026
ജര്‍മനി ഫ്രാന്‍സില്‍ ജനജീവിതച്ചെലവിനെതിരായ പ്രക്ഷോഭം അക്രമാസക്തമായി; കൊള്ളയും തീവെപ്പും, 1,800~ലധികം പേര്‍ അറസ്ററില്‍ ; ചരിത്രപ്രസിദ്ധമായ സിറ്റി ഹാള്‍ കത്തിച്ചു
wmc_german_province_new_office_bearers_2026_28_oct_17_2026
ജര്‍മനി വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മ്മന്‍ പ്രൊവിന്‍സ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു ; 2026/28 വര്‍ഷത്തെ ഭരണസമിതി നിലവില്‍ വന്നു
bochum_fire_accident_malayalees_mortals_proceedings_finished_to_send_to_kerala_oct_16_2026
ജര്‍മനി ബോഹും ദുരന്തം: മൂന്ന് മലയാളികളുടെയും നടപടിക്രമങ്ങള്‍ 72 മണിക്കൂറിനകം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ ഒരേ വിമാനത്തില്‍ നാട്ടിലെത്തിക്കും; വിമാന സമയം തിങ്കളാഴ്ച വ്യക്തമാകും
frue_start_rente_feur_kinder_in_Germany_goverment_plan_oct_16_2026
ജര്‍മനി കുട്ടികള്‍ക്ക് സര്‍ക്കാര്‍ വക പെന്‍ഷന്‍ പദ്ധതി ; 'ഫ്രൂയിസ്ററാര്‍ട്ട് റെന്റെ'ക്ക് ജര്‍മ്മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം; ആറ് വയസ്സ് മുതല്‍ അക്കൗണ്ടിലേക്ക് പണം
fire_accident_death_bochum_3_malayalees_norka_roots_bear_the_expenses_for_body_transportation_to_ker
ജര്‍മനി ജര്‍മനിയില്‍ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക റൂട്ട്സ് വഹിയ്ക്കും
fehl_alarm_frankfurt_stadium_evakuliert_16_10_2026
ജര്‍മനി ഹോം വിജയത്തിന് പിന്നാലെ ഫ്രാങ്ക്ഫര്‍ട്ട് സ്റേറഡിയത്തില്‍ അപായ സൈറണ്‍; വാര്‍ത്താസമ്മേളനം പാതിവഴിയില്‍ നിര്‍ത്തി, കാണികളെ ഒഴിപ്പിച്ചു