Today: 19 Sep 2019 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ വെഹിക്കിള്‍ ഇന്‍ഷ്വറന്‍സ് 2020 മുതല്‍ വര്‍ദ്ധിയ്ക്കും
Photo #1 - Germany - Otta Nottathil - motor_insurence_Germany_hike_2020
ബര്‍ലിന്‍: ജര്‍മനിയിലെ വാഹനയുടമകള്‍ക്ക് 2020 മുതല്‍ ചെലവേറും. പ്രത്യേകിച്ച് വെഹിക്കിള്‍ ഇന്‍ഷ്വറന്‍സിന്റെ കാര്യത്തിലാണ് കൂടുതല്‍ ചെലവുണ്ടാകുന്നത്. വാഹന ഇന്‍ഷ്വറന്‍സിന്റെ നിരക്ക് വര്‍ദ്ധിപ്പിയ്ക്കുന്ന തീരുമാനത്തില്‍ കമ്പനികള്‍ പച്ചക്കൊടി കാട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. വാഹനം ഒടിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന അപകടത്തിന്റെ കാഠിന്യം അനുസരിച്ച് ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ദ്ധിയ്ക്കുമെന്നതാണ് പുതിയ നിബന്ധന. ഈ നിയമം നിലവിലുണ്ടെങ്കിലും പുതുതായി ഉണ്ടാവുന്നത് വന്‍വര്‍ദ്ധനയാണ്.

ജര്‍മന്‍ ഇന്‍ഷ്വറന്‍സ് അസോസിയേഷന്റെ (ജിഡിവി) കണക്കനുസരിച്ച് 4.2 ദശലക്ഷം വാഹനയുടമകള്‍ അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ ചെലവേറിയ പോളിസികളുമായി പൊരുത്തപ്പെടേണ്ടിവരും. എന്നാല്‍ 5.1 ദശലക്ഷം സൂക്ഷിപ്പുകാര്‍ക്ക് പ്രയോജനം ലഭിക്കുന്നു: അവര്‍ കുറച്ച് നല്‍കണം.

ജര്‍മനിയിലെ 413 വാഹന രജിസ്ട്രേഷന്‍ ജില്ലകളുടെ നാശനഷ്ട പട്ടിക തയ്യാറാക്കിയുള്ള ബാലന്‍സ് ഷീറ്റുകള്‍ ജിഡിവി പരിശോധിച്ചാണ് പുതിയ നിരക്കുകള്‍ കണക്കാക്കിയത്.ഇതാവട്ടെ പ്രാദേശിക ക്ളാസുകളാക്കി തിരിയ്ക്കുകയും ചെയ്തു.ഒരു ജില്ലയില്‍ കൂടുതല്‍ അപകടങ്ങള്‍ നടക്കുകയും ചിലിയിടങ്ങളില്‍ കുറവും ഉണ്ടാകുന്നത് പുതിയ നിരക്കുകളുടെ ഏറ്റക്കുറച്ചിലുകള്‍ തന്നെ വെളിപ്പെടുത്തുന്നു.

പ്രാദേശിക ക്ളാസ് കുറവാണെങ്കില്‍ ഇന്‍ഷ്വറര്‍ക്ക് നേട്ടവും അല്ലെങ്കില്‍ കോട്ടവുമാണ് സംഭവിയ്ക്കുന്നത്.മുന്‍ വര്‍ഷങ്ങളിലേതുപോലെ, മോട്ടോര്‍ ബാധ്യതാ ഇന്‍ഷുറന്‍സ് പട്ടികയില്‍ ഷ്വെല്‍സ്വിഗ്ഹോള്‍സൈ്ററന്‍, ലോവര്‍ സാക്സണി, മെക്ളെന്‍ബുര്‍ഗ്വോര്‍പോമന്‍, ബ്രാന്‍ഡന്‍ബുര്‍ഗ് എന്നീ സംസ്ഥാനങ്ങളിലെ കണക്കുകള്‍ പ്രത്യേകിച്ചും മികച്ചതാണ്. എല്ലാ രജിസ്ട്രേഷന്‍ ജില്ലകളുടെയും ഏറ്റവും കുറഞ്ഞ മൂല്യം ഇന്‍ഷ്വറര്‍ക്ക് നേട്ടമാണുണ്ടാക്കുന്നത്. എന്നാല്‍ ദേശീയ ശരാശരി ഭൂരിഭാഗവും വലിയ നഗരങ്ങളിലെ ബാധ്യതാ പട്ടികയിലാണ്. തലസ്ഥാനമായ ബര്‍ലിന്‍ ഇക്കാര്യത്തില്‍ അവസാന സ്ഥാനത്താണ്.രജിസ്ട്രേഷന്‍ ഏരിയയിലെ മാറ്റം കാരണം ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ന്ന പ്രാദേശിക ക്ളാസിലേക്ക് വര്‍ദ്ധിക്കുകയാണെങ്കില്‍, അതിനെതിരെ കോടതിയില്‍ പോകാനുള്ള പ്രത്യേക അവകാശം ഉപയോക്താക്കള്‍ക്കുണ്ട് എന്നതും ശ്രദ്ധേയമാണ്.
- dated 30 Aug 2019


Comments:
Keywords: Germany - Otta Nottathil - motor_insurence_Germany_hike_2020 Germany - Otta Nottathil - motor_insurence_Germany_hike_2020,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us