Today: 04 Dec 2024 GMT   Tell Your Friend
Advertisements
നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പദ്ധതി ജര്‍മനി നഴ്സിംഗ് റിക്രൂട്ട്മെന്റ് 500 കടന്നതിന്റെ ആഘോഷം വര്‍ണ്ണാഭമായി
Photo #1 - Germany - Otta Nottathil - norka_tripple_win_500_plus_celebration_nov_9_2024
തിരുവന0പുരം:നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള പദ്ധതി വഴി 528 നഴ്സുമാര്‍ ജര്‍മനിയിലെത്തിയതിന്‍റെ ആഘോഷം സംഘടിപ്പിച്ചു. ജര്‍മന്‍ ഓണററി കോണ്‍സല്‍ സംഘടിപ്പിച്ച ജര്‍മന്‍ ഐക്യദിനത്തിനും ബര്‍ലിന്‍ മതില്‍ പതനത്തിന്‍റെ 35ാം വാര്‍ഷികാഘോഷ ചടങ്ങിനുമൊപ്പമായിരുന്നു 500 പ്ളസ് ആഘോഷ പരിപാടി.

നോര്‍ക്ക റൂട്ട്സിന്‍റെ മികച്ച പിന്തുണയാണ് പദ്ധതിയുടെ വിജയത്തിനു പിന്നിലെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ ബംഗളൂരുവിലെ ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ ആഹിം ബുര്‍കാര്‍ട്ട് അഭിപ്രായപ്പെട്ടു. രണ്ട് വര്‍ഷത്തിനുളളില്‍ മികച്ച നേട്ടം കൈവരിക്കാനായതില്‍ അഭിമാനിക്കുന്നുവെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗോയ്ഥേ സെന്‍ററിനേയും ബന്ധപ്പെട്ട എല്ലാവരേയും നോര്‍ക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അഭിനന്ദിച്ചു. മികച്ച വിദേശഭാഷാ പഠനത്തിനായി എന്‍ഐഎഫ്എല്‍ സാറ്റലൈറ്റ് സെന്‍ററുകള്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ ട്രിപ്പിള്‍ വിന്‍ പദ്ധതി നടപ്പിലാക്കിയ ആദ്യ സംസ്ഥാനം കേരളമാണ്. വ്യവസ്ഥാപിതമായ വിദേശ തൊഴില്‍ കുടിയേറ്റത്തിന്‍റെ മാതൃകയായി ട്രിപ്പിള്‍ വിന്‍ മാറിയെന്ന് ചടങ്ങില്‍ ആശംസകള്‍ അറിയിച്ച നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരി പറഞ്ഞു. ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ആധികാരികതയും അത്യന്തികമായ നേട്ടവും അതിന്റെ ഇതുവരെയുള്ള കാര്യങ്ങളും സിഇഒ അജിത് കോളശ്ശേരി ലഘുവിവരണത്തിലൂടെ വിശദമാക്കി.

തിരുവനന്തപുരം ഗ്രാന്‍റ് ഹയാറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഗോയ്ഥേ സെന്‍റര്‍ ചെയര്‍പേഴ്സണ്‍ ജി. വിജയരാഘവന്‍ സ്വാഗതവും, ജര്‍മനിയുടെ കേരളത്തിലെ ഹോണററി കോണ്‍സല്‍ ഡോ. സയിദ് ഇബ്രാഹിം നന്ദിയും പറഞ്ഞു. ജര്‍മന്‍ ഭാഷാ പഠനകേന്ദ്രം കൂടിയായ ഗോയ്ഥേ ഇന്‍സ്ററിറ്റ്യൂട്ടിലെ ട്രിപ്പിള്‍ വിന്‍, ജര്‍മന്‍ ഭാഷാ വിദ്യാര്‍ത്ഥികളും മറ്റു പ്രമുഖരും സംബന്ധിച്ചു. നോര്‍ക്ക സിഇഒ അജിത് കോളശ്ശേരിയുടെയും ഹോണററി കോണ്‍സല്‍ ഡോ. സയിദ് ഇബ്രാഹിമിന്റെയും പ്രത്യേക ക്ഷണം സ്വീകരിച്ച് പ്രവാസിഓണ്‍ലൈന്‍ ചീഫ് എഡിറ്റവും ലോക കേരളസഭാ അംഗവുമായ ജോസ് കുമ്പിളുവേലിയും, ജെന്‍സ്, ജോയല്‍ കുമ്പിളുവേലിയും ചടങ്ങില്‍ സംബന്ധിച്ച് പരിപാടിയ്ക്ക് ആശംസകള്‍ നേര്‍ന്നു. ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ ആഹിം ബുര്‍കാര്‍ട്ട്, ഹോണററി കോണ്‍സല്‍ ഡോ. സയിദ് ഇബ്രാഹിം,നോര്‍ക്ക സിഇഒ അജിത് കോളശ്ശേരി, നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനജര്‍ റ്റി രശ്മി, റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് എന്നിവരുമായും, ജിഐ ഇസഡ് പ്രതിനിധികളുമായും ജോസ് കുമ്പിളുവേലില്‍ സംസാരിച്ചു. പരിപാടിയ്ക്കെത്തിയ നിരവധി പ്രമുഖരുമായി ജോസ് കുമ്പിളുവേലില്‍ സൗഹൃദം പുതുക്കി. പരിപാടികള്‍ ഷെറിന്‍ മോഡറേറ്റ് ചെയ്തു.ഇതിനോടനുബന്ധിച്ച് ജര്‍മന്‍ ബാന്‍റായ അലാംടോ അവതരിപ്പിച്ച സംഗീതവിരുന്നും ശ്രദ്ധേയമായി.
2021 ഡിസംബറില്‍ ഒപ്പിട്ട ട്രിപ്പിള്‍ വിന്‍ കേരള പദ്ധതിയുടെ ഭാഗമായി ഇതുവരെ 528 നഴ്സുമാര്‍ക്കാണ് ജര്‍മനിയിലെ 12 സ്റേററ്റുകളിലെ വിവിധ ആരോഗ്യപരിപാലന സ്ഥാപനങ്ങളില്‍ രജിസ്ട്രേഡ് നഴ്സ് തസ്തികയില്‍ നിയമനം ലഭിച്ചത്. അഞ്ചുഘട്ടങ്ങളിലായി തെരഞ്ഞെടുത്ത 1400 പേരില്‍ ജര്‍മന്‍ ഭാഷാപരിശീലനം തുടരുന്നവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജര്‍മനിയിലേയ്ക്ക് തിരിക്കും.
കേരളത്തില്‍ നിന്നുളള നഴ്സിംഗ് പ്രെഫഷണലുകള്‍ക്ക് ജര്‍മനിയില്‍ തൊഴിലവസരമൊരുക്കുന്നതിനായി നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഫെഡറല്‍ എംപ്ളോയ്മെന്‍റ് ഏജന്‍സിയും ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ കോ~ഓപ്പറേഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള. ഗോയ്ഥേ സെന്‍ററുകളിലാണ് ബി 1 വരെയുളള ഭാഷാപരിശീലനം.കേരളത്തില്‍ നിന്നുളള നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് ജര്‍മനിയില്‍ തൊഴിലവസരമൊരുക്കുന്ന മികച്ച രാജ്യാന്തര മാതൃകയായി നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പദ്ധതി. നഴ്സിങ് ഹോമുകളിലേയ്ക്കുളള നഴ്സുമാരുടെ സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് നടപടികളും പുരോഗമിച്ചുവരുന്നു.പ്ളസ് ടുവിനുശേഷം ജര്‍മനിയില്‍ നഴ്സിങ് പഠനം സാധ്യമാക്കുന്ന ട്രിപ്പിള്‍ വിന്‍ ട്രെയിനി പദ്ധതിയില്‍ രണ്ടാംഘട്ട റിക്രൂട്ട്മെന്‍റുകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

2018 ജൂലൈ 31 ന് ഞങ്ങള്‍ മുന്‍കൈയ്യെടുത്തു നല്‍കിയ പരിശ്രമമാണ് ഇപ്പോള്‍ രാജ്യാന്തരശ്രദ്ധ നേടുന്നത്.
- dated 12 Nov 2024


Comments:
Keywords: Germany - Otta Nottathil - norka_tripple_win_500_plus_celebration_nov_9_2024 Germany - Otta Nottathil - norka_tripple_win_500_plus_celebration_nov_9_2024,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
germany_possible_changes_in_law
സി ഡി യു ജര്‍മനിയില്‍ അധികാരത്തിലെത്തിയാല്‍ മാറ്റാന്‍ പോകുന്ന നിയമങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
disabled_germany_quota
തൊഴിലുടമകളില്‍ ഭിന്നശേഷി ക്വോട്ട പാലിക്കുന്നത് 40 ശതമാനം പേര്‍ മാത്രം Recent or Hot News
തുടര്‍ന്നു വായിക്കുക
ecumenical_carol_frankfurt_dec_7_2024
ഫ്രാങ്ക്ഫര്‍ട്ടില്‍ എക്യുമെനിക്കല്‍ കരോള്‍ ഡിസംബര്‍ 7 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
job_opportunities_germany_2024
ജര്‍മനിയില്‍ ജോലി ഒഴിവുകള്‍ ലക്ഷങ്ങള്‍ക്ക് മുകളില്‍ ; തൊഴില്‍ കിട്ടാന്‍ കടമ്പകള്‍ ഏറെ ; കിട്ടിയാലോ വഴിമുട്ടുന്ന അവസ്ഥ Recent or Hot News
തുടര്‍ന്നു വായിക്കുക
vw_worksers_striked_germany
ഫോക്സ്വാഗണ്‍ കമ്പനിയെ വിറപ്പിച്ച് തൊഴിലാളികള്‍ പണിമുടക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
changes_in_germany_december_2024
2024 ഡിസംബറില്‍ ജര്‍മ്മനിയില്‍ ഉണ്ടായ മാറ്റങ്ങള്‍ എന്തൊക്കെ ; എല്ലാം ഇവിടെയറിയാം
Grundfreibetrag
Nebenkostenabrechnung
Kita Holidays
Flexpreis Tickets തുടര്‍ന്നു വായിക്കുക
rental_break_germany_high
ജര്‍മനിയിലെ വാടക ബ്രേക്ക് വാടകക്കാരെ ബാധിയ്ക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us