Today: 20 Oct 2019 GMT   Tell Your Friend
Advertisements
ഷ്വെല്‍മില്‍ തിരുവോണം ആഘോഷിച്ചു
Photo #1 - Germany - Otta Nottathil - onam_schwelm_2019
Photo #3 - Germany - Otta Nottathil - onam_schwelm_2019
ഷ്വെല്‍മ്: ജര്‍മനിയിലെ ഷ്വെല്‍മില്‍ കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ ഭാഗമായുള്ള സെന്റ് മാര്‍ട്ടിന്‍ കുടുംബകൂട്ടായ്മയുടെ നേതൃത്വത്തില്‍ സെന്റ് മരിയന്‍ പാരീഷ് ഹാളില്‍ തിരുവോണം ആഘോഷിച്ചു.

കൂട്ടായ്മയുടെ പ്രസിഡന്റ് മേഴ്സി തടത്തില്‍ സ്വാഗതം ആശംസിച്ചു.ഫാ. ടോം കൂട്ടുങ്കല്‍ എംസിബിഎസ്, ഫാ.റോബിന്‍ വടക്കയില്‍ (ബെല്‍ത്തങ്ങാടി രൂപത, കര്‍ണാടക), കൂട്ടായ്മ ഭാരവാഹികളായ മേഴ്സി തടത്തില്‍, മേരിമ്മ അത്തിമൂട്ടില്‍, പുഷ്പ ഇലഞ്ഞിപ്പള്ളി, അമ്മിണി മണമയില്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ഫാ.തോമസ് ചാലില്‍ സിഎംഐ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. തിരുവാതിര, ഗാനാലാപനം, ക്ളാസിക്കല്‍ ഡാന്‍സ്, നാടോടി നൃത്തം, പാശ്ചാത്യ നൃത്തം, വള്ളംകളി ഈരടികള്‍ തുടങ്ങിയ പരിപാടികള്‍ ഹൃദ്യമായിരുന്നു. അത്തപ്പൂക്കളവും ഒരുക്കിയിരുന്നു. ജിത്തു കുര്യന്‍ മാവേലിയായി വേഷമിട്ടു. വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി പരിപാടികള്‍ സമാപിച്ചു. ആഘോഷത്തില്‍ യുവതലമുറയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. മേഴ്സി, മേരിമ്മ, പുഷ്പ,അമ്മിണി എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.
- dated 26 Sep 2019


Comments:
Keywords: Germany - Otta Nottathil - onam_schwelm_2019 Germany - Otta Nottathil - onam_schwelm_2019,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us