Today: 14 Aug 2020 GMT   Tell Your Friend
Advertisements
സിസ്ററര്‍ ബഞ്ചമിന്‍ മേരി എഴുതനവയലില്‍ എസ്എബിഎസ് നിര്യാതയായി ; സംസ്ക്കാരം ചൊവ്വാഴ്ച
Photo #1 - Germany - Otta Nottathil - sr_benjamin_ezhuthanavayalil_expired
കൂത്രപ്പള്ളി: ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരി പിതാവിന്റെ നാമകരണ പരിപാടികളുടെ വൈസ്പോസ്ററുലേറ്റര്‍ സിസ്ററര്‍ ബഞ്ചമിന്‍ മേരി
എഴുതനവയലില്‍ എസ്എബിഎസ് (ലില്ലി ~ 79) വെളളിയാഴ്ച നിര്യാതയായി. ഭൗതിക ശരീരം മെയ് 25 (തിങ്കള്‍) ഉച്ചകഴിഞ്ഞ് രണ്ടിന് കൂത്രപ്പളളി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ കൊണ്ടു വരുന്നതും സംസ്ക്കാര ശുശ്രൂഷകള്‍ 26 ന് (ചൊവ്വാ) രാവിലെ 10.30 ന് ആരംഭിച്ച് 12 ന് വാഴപ്പളളി മഠം ചാപ്പലിലെ സമാപന ശുശ്രൂഷകള്‍ക്കുശേഷം മഠം വക സിമിത്തേരിയില്‍ സംസ്ക്കരിക്കും.

പരേത പാലാ രൂപതയില്‍ കടനാട് ഇടവക എഴുതനവയലില്‍ പരേതരായ തോമസ്, മേരി ദമ്പതികളുടെ മകളാണ്.

സഹോദരങ്ങള്‍ : ജോസ് തോമസ് (ജര്‍മനി), തങ്കമ്മ ജോര്‍ജ്ജ് വട്ടയ്ക്കാട്ട് (കുണിഞ്ഞി), മേരി ജോസഫ് കരിയാങ്കല്‍ (മഞ്ചേരി), ജോയി തോമസ് (ജര്‍മനി), ടോമി തോമസ് കടനാട്, ബേബി തോമസ് (ജര്‍മനി), ഡോളി തോമസ് പാലയ്ക്കല്‍ (ജര്‍മനി).

കോട്ടയം സിആര്‍ഐ യൂണിററ് പ്രസിഡന്റും, ചങ്ങനാശ്ശേരി പാസ്റററല്‍ കൗണ്‍സില്‍ അംഗവുമായിരുന്ന സിസ്ററര്‍ വാര്‍ഡന്‍, സുപ്പീരിയര്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍, ജനറല്‍ കൗണ്‍സിലര്‍ എന്നീ നിലകളില്‍ അതിരമ്പുഴ സെന്റ് മേരീസ് ഹൈസ്ക്കൂള്‍, അസംപ്ഷന്‍ കോളേജ്,വാഴപ്പളളി ടി.ടി.ഐ, അമലഗിരി ബികെ കോളേജ് എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്.

20 ല്‍ പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ സിസ്ററര്‍ കെസിബിസിയുടെ മാധ്യമകമ്മീഷന്റെ 2016 ലെ 'ഗുരുപൂജ' പുരസ്ക്കാര ജേതാവുമാണ്.

കൊറോണ വൈറസ് പടരാതിരിക്കാന്‍ സര്‍ക്കാര്‍ എടുക്കുന്ന മുന്‍കരുതലുകളോട് സഹകരിച്ചായിരിക്കും സംസ്ക്കാര ശുശ്രൂഷകള്‍ നടത്തുക. ശുശ്രൂഷകള്‍ ഓണ്‍ ലൈനില്‍ കാണുവാന്‍ സൗകര്യം ഉണ്ടായിരിക്കും.
- dated 22 May 2020


Comments:
Keywords: Germany - Otta Nottathil - sr_benjamin_ezhuthanavayalil_expired Germany - Otta Nottathil - sr_benjamin_ezhuthanavayalil_expired,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
14820204youth
ജര്‍മനിക്ക് ആശങ്കയായി യുവാക്കളിലെ കോവിഡ് ബാധ Recent or Hot News
തുടര്‍ന്നു വായിക്കുക
14820203spahn
വാക്സിന്‍ ഉടന്‍ തയാറാകുമെന്ന് ജര്‍മനിക്കു പ്രതീക്ഷ Recent or Hot News
തുടര്‍ന്നു വായിക്കുക
thresiamma_mother_fr_g_vembadumthara_death_news
ഫാ.ജോര്‍ജ് വെമ്പാടന്തറയുടെ മാതാവ് ത്രേസ്യാമ്മ തോമസ് വെമ്പാടന്തറ നിര്യാതയായി Recent or Hot News
തുടര്‍ന്നു വായിക്കുക
13820201visa
ജര്‍മനി ഓഗസ്റ്റ് 17 മുതല്‍ നിയന്ത്രിതമായി വിസ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
12820201scholz
ജര്‍മനിയില്‍ ഒലാഫ് ഷോള്‍സ് എസ്.പി.ഡിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ഥി Recent or Hot News
തുടര്‍ന്നു വായിക്കുക
11820202hot1
ജര്‍മനിയില്‍ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി
കാത്തിരിക്കുന്നത് കൂടുതല്‍ ചൂട്
തുടര്‍ന്നു വായിക്കുക
9820209japan
രണ്ടാം തരംഗത്തെ നേരിടാന്‍ ജര്‍മനി ജാപ്പനീസ് മാതൃക സ്വീകരിക്കണം: വിദഗ്ധന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us