Today: 07 Dec 2019 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളപ്പിറവിയാഘോഷിച്ചു
Photo #1 - Germany - Otta Nottathil - wmc_keralapriavi_celeb_2019
Photo #2 - Germany - Otta Nottathil - wmc_keralapriavi_celeb_2019
ഫോട്ടോസ്: മാത്തുക്കുട്ടി, ബോണ്‍

കൊളോണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവിയാഘോഷിച്ചു. നവം. 10 ന് ഞായറാഴ്ച വൈകുന്നേരം റ്യോസ്റാത്ത് സെന്റ് സെര്‍വാറ്റിയൂസ് പള്ളി ഹാളില്‍ കൂടിയ യോഗത്തില്‍ ഡബ്ള്യുഎംസി ജര്‍മന്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ജോസ് കുമ്പിളുവേലില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊവിന്‍സ് പ്രസിഡന്റ് ജോളി എം പടയാട്ടില്‍ സ്വാഗതം ആശംസിച്ചു.

പ്രൊവിന്‍സ് സെക്രട്ടറി മേഴ്സി തടത്തില്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ജോസുകുട്ടി കളത്തിപ്പറമ്പില്‍ കണക്കും അവതരിപ്പിച്ചു. സംഘടനാപരമായ ചര്‍ച്ചകളിലും അവലോകനത്തിലും ചെയര്‍മാന്‍, പ്രസിഡന്റ്, ഗ്ളോബല്‍ ജനറല്‍ സെക്രട്ടറി കില്യാന്‍ ജോസഫ്, ഗ്ളോബല്‍ ട്രഷറര്‍ തോമസ് അറമ്പന്‍കുടി, ജോളി തടത്തില്‍ (യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍), ഗ്രിഗറി മേടയില്‍(യൂറോപ്പ് റീജിയന്‍ പ്രസിഡന്റ്), രാജന്‍ മേമടം, മാത്യു തൈപ്പറമ്പില്‍, ഗ്ളോബല്‍ ഓഡിറ്റര്‍ ജോസ് പുതുശേരി, അച്ചാമ്മ അറമ്പന്‍കുടി, സോമശേഖരപിളൈ്ള എന്നിവര്‍ പങ്കെടുത്തു. പ്രൊവിന്‍സ് സെക്രട്ടറി നന്ദി പറഞ്ഞു.

റഷ്യയില്‍ പുതുതായി രൂപീകരിച്ച പ്രൊവിന്‍സ് ഉദ്ഘാടനത്തില്‍ കില്യാന്‍ ജോസഫ്, ജോളി തടത്തില്‍, ഗ്രിഗറി മേടയില്‍, മേഴ്സി തടത്തില്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. കാല്‍നൂറ്റാണ്ട് പിന്നിടുന്ന
ഡബ്ള്യുഎംസിയുടെ പത്തൊന്‍പതാമത് ഗ്ളോബല്‍ കോണ്‍ഫ്രന്‍സ് 2020 ജൂലൈ 17 മുതല്‍ 19 വരെ തിരുവനന്തപുരത്ത് നടക്കും.

തുടര്‍ന്ന് നടന്ന കേരളപ്പിറവിയാഘോഷത്തില്‍ റ്യോസ്റാത്ത് സെന്റ് നിക്കോളാസ് പള്ളി വികാരി ഫാ.ജോസ് വടക്കേക്കര സിഎംഐ മുഖ്യാതിഥിയായിരുന്നു.കേരളത്തില്‍ നിന്നും ജര്‍മനി സന്ദര്‍ശിയ്ക്കാനെത്തിയ തിരുവാമ്പാടി സ്വദേശികളായ സണ്ണി, ജെസി കുരീക്കാട്ടില്‍ ദമ്പതികള്‍ ആഘോഷത്തില്‍ പങ്കെടുത്തു.വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറി. കഥ, കവിത, ഗാനാലാപനം, കേരളത്തെപ്പറ്റി ക്വിസ്, കമ്യൂണിറ്റി ഗെയിം, തുടങ്ങിയവ വളരെ ഹൃദ്യമായി. കേരള തനിമയുടെ രുചിപകരുന്ന ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.ചിന്നു പടയാട്ടില്‍, അമ്മിണിക്കുട്ടി മേടയില്‍, ഷീന കുമ്പിളുവേലില്‍, അച്ചാമ്മ അറമ്പന്‍കുടി, സിസിലിയാമ്മ തൈപ്പറമ്പില്‍, രാജലക്ഷ്മി, മേഴ്സി തടത്തില്‍ എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

ഡബ്ള്യുഎംസി സ്ഥാപക ചെയര്‍മാനും മുന്‍ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറുമായ ടി.എന്‍.ശേഷന്റെ വേര്‍പാടില്‍ യോഗം അനുശോചിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്ത്യന്‍ ജനതയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എങ്ങനെ ആയിരിയ്ക്കണമെന്നു അതിന്റെ മഹത്വം എന്താണന്നും കാട്ടിത്തന്ന വ്യക്തിയും, ഡബ്ള്യുഎംസി യുടെ സ്ഥാപക ചെയര്‍മാന്‍ എന്ന നിലയില്‍ ആര്‍ജ്ജവവും ശക്തിപ്രവാഹവുമായിരുന്നു ടി എന്‍ ശേഷന്‍ എന്ന് യോഗം ഒന്നടങ്കം അഭിപ്രായപ്പെട്ടു.
- dated 12 Nov 2019


Comments:
Keywords: Germany - Otta Nottathil - wmc_keralapriavi_celeb_2019 Germany - Otta Nottathil - wmc_keralapriavi_celeb_2019,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
71220194ticket
മ്യൂണിച്ചില്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു യൂറോയുടെ യാത്രാ ടിക്കറ്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
71220191merkel
നാസി കുറ്റകൃത്യങ്ങള്‍ ജര്‍മനി ഓര്‍ത്തിരിക്കണം: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
71220195schufa
'ഷൂഫ' നേടാന്‍ ചെയ്യേണ്ടതെന്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
61220192syria
സിറിയന്‍ ക്രിമിനലുകളെ ജര്‍മനി നാടുകടത്തും Recent or Hot News
തുടര്‍ന്നു വായിക്കുക
61220191xmas
അവധിക്കാലത്ത് ജര്‍മനിയിലെ വിദ്യാര്‍ഥികള്‍ക്കു ചെയ്യാവുന്ന ജോലികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
funeral_joseph_pinakkatt_dec_5
ജോസഫ് പിണക്കാട്ടിന്റെ സംസ്ക്കാരം ഡിസംബര്‍ 5 ന് ഗ്രോസ്ഗെരാവുവില്‍
തുടര്‍ന്നു വായിക്കുക
41220193dr
ജര്‍മനിയില്‍ ഡോക്ടറുടെ അപ്പോയിന്റ്മെന്റെടുക്കാന്‍ അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം?
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us