
2040 ലെ ഒളിമ്പിക്സിനായി ജര്‍മ്മനി ലേലം വിളിക്കും.
ലേലത്തിന്റെ ചെലവിനായി മൊത്തം 6.95 മില്യണ്‍ യൂറോ (7.53 മില്യണ്‍ ഡോളര്‍) സംഭാവന ചെയ്യാന്‍ തയ്യാറാണെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് അറിയിച്ചു.
കഴിഞ്ഞയാഴ്ച, ജര്‍മ്മന്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫെയ്സര്‍ ധാരണാപത്രത്തില്‍ (എംഒയു) ഒപ്പുവച്ചു, ഇത് 2040 സമ്മര്‍ ഒളിമ്പിക്സ്, പാരാലിമ്പിക് ഗെയിമുകള്‍ക്കായി ലേലം വിളിക്കാനുള്ള ജര്‍മ്മനിയുടെ ഉദ്ദേശ്യത്തെ ഔദ്യോഗികമായി അറിയിച്ചു. ഇത് ജര്‍മ്മന്‍ പുനരേകീകരണത്തിന്റെ 50~ാം വാര്‍ഷികം അടയാളപ്പെടുത്തുമെന്നാണ് മന്ത്രി പറഞ്ഞത്.
ജര്‍മ്മന്‍ ഒളിമ്പിക് കമ്മിറ്റി (DOSB) ബെര്‍ലിന്‍, ഹാംബര്‍ഗ്, ഡ്യൂസല്‍ഡോര്‍ഫ്, മ്യൂണിക്ക്, ലൈപ്സിഷ് എന്നീ നഗരങ്ങളുമായും ബവേറിയ, നോര്‍ത്ത് റൈന്‍ ~ വെസ്ററ്ഫാലിയ എന്നീ ഫെഡറല്‍ സംസ്ഥാനങ്ങളുമായും കൂടിയാലോചനകള്‍ക്ക് ശേഷമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. 2024 അവസാനത്തോടെ ഒരു സമ്പൂര്‍ണ്ണ ആശയ ബിഡ് അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1972~ സെപ്തംബറിലാണ് ജര്‍മ്മനി അവസാനമായി മ്യൂണിക്കില്‍ ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ചത്. അന്ന് 9 ഇസ്രായേലി കായിക താരങ്ങളെയും പരിശീലകരെയും ഒളിമ്പിക് വില്ലേജില്‍ പലസ്തീനിയന്‍ തീവ്രവാദി സംഘടനയായ ബ്ളാക്ക് കൂട്ടക്കൊല ചെയ്തത് ലോകം ഇപ്പോഴും മറന്നിട്ടില്ല..അതിനുമുമ്പ് നാസി ജര്‍മ്മനി ബര്‍ലിനില്‍ 1936 ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ചു.
അതേസമയം വെള്ളിയാഴ്ചയോടെ 12 സ്വര്‍ണം ഉള്‍പ്പെടെ(വെള്ളി 9, വെങ്കലം 8) മൊത്തം 29 മെഡലുകള്‍ നേടിയ ജര്‍മ്മനി മെഡല്‍ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്.
കഴിഞ്ഞ 28 വര്‍ഷത്തിനിടെയിലെ ഒളിമ്പിക്സ് ചരിത്രം ഭേദിച്ച് ജര്‍മനി വനിതാ ഷോട്ട്പുട്ടില്‍ സ്വര്‍ണം നേടി. ന്യൂസിലന്‍ഡിന്റെ മാഡിസണ്‍~ലീ വെഷെയെ തോല്‍പ്പിച്ചാണ് മാന്‍ഹൈമില്‍ നിന്നുള്ള യെമിസി ഒഗുന്‍ലെയ് ജര്‍മ്മനിക്ക് ചരിത്ര സ്വര്‍ണ്ണം നേടിക്കൊടുത്തത്.
28 വര്‍ഷത്തിനിടെ വനിതകളുടെ ഷോട്ട്പുട്ടില്‍ വിജയിക്കുന്ന ആദ്യ ജര്‍മ്മന്‍ താരമായി ഒഗുന്‍ലെയ്.തെക്കുപടിഞ്ഞാറന്‍ ജര്‍മ്മന്‍ നഗരമായ മാന്‍ഹൈമില്‍ നിന്നുള്ള 25~കാരി തന്റെ മൂന്നാമത്തെയും അവസാനത്തെയും ശ്രമത്തില്‍ കൃത്യമായി 20~മീറ്റര്‍ (65.6അടി) ദൂരമാണ് എറിഞ്ഞത്., ന്യൂസിലന്‍ഡ് താരം 19.86 മീറ്ററാണ് എറിഞ്ഞത്.
വെങ്കലം ചൈനയുടെ ജിയാവാന്‍ സോങ്ങ് (19.32 മീറ്റര്‍) നേടി.നേരത്തെ യോഗ്യതാ റൗണ്ടില്‍, ഒഗുന്‍ലെയ് തന്റെ മൂന്നാം ശ്രമത്തിലൂടെ മാത്രമാണ് ഫൈനലില്‍ കടന്നത്.

Comments: