Today: 25 Jul 2024 GMT   Tell Your Friend
Advertisements
കുവൈറ്റ് തീപിടിത്തത്തില്‍ മരിച്ച 50 പേരില്‍ 41 ഇന്ത്യക്കാര്‍, 11 മലയാളികള്‍; കേന്ദ്രമന്ത്രി കുവൈറ്റില്‍
Photo #1 - Gulf - Otta Nottathil - kuwait_fire_11_malayalees_among_50_dead
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന ആറുനിലക്കെട്ടിടത്തിന് തീപിടിച്ച് മലയാളികള്‍ ഉള്‍പ്പെടെ അമ്പതു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. മംഗഫില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടനിര്‍മാണക്കമ്പനി എന്‍ബിടിസിയുടെ പാര്‍പ്പിട സമുച്ചയത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ ആറിനാണ് ദുരന്തം. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നടക്കം മരിച്ചവരില്‍ 41 പേര്‍ ഇന്ത്യക്കാരാണെന്നു റിപ്പോര്‍ട്ട്. ഇവരില്‍ 11 മലയാളികളുണ്ടെന്നു പ്രാഥമിക വിവരം.

മരണമടഞ്ഞവരില്‍ കൊല്ലം ഓയൂര്‍ സ്വദേശി ഉമറുദ്ദീന്‍ ഷമീര്‍ (33), പന്തളം സ്വദേശി ആകാശ് ശശിധരന്‍ നായര്‍ (23), കാസര്‍ഗോഡ് കുണ്ടടുക്കം സ്വദേശി രഞ്ജിത്, പൊന്മലേരി സ്വദേശി കേളു (51), കോട്ടയം പാമ്പാടി സ്വദേശി സ്റെറഫിന്‍ എബ്രഹാം സാബു (29), വാഴമുട്ടം സ്വദേശി പി.വി. മുരളീധരന്‍ (54) എന്നിവരെ തിരിച്ചറിഞ്ഞു.

196 തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. 146 പേരെ രക്ഷിച്ചെന്ന് അധികൃതര്‍. കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ ഈജിപ്ഷ്യന്‍ പൗരന്‍റെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപടര്‍ന്നത്. തൊഴിലാളികള്‍ ഭൂരിപക്ഷവും ഉറക്കത്തിലായിരുന്നു. തീയും പുകയും നിറഞ്ഞപ്പോഴാണ് പലരും ഉണര്‍ന്നത്. ചിലര്‍ താഴേക്കു ചാടി. കോണിപ്പടിക്കു സമീപമായിരുന്നു മൃതദേഹങ്ങളില്‍ ഭൂരിപക്ഷവും.

പരുക്കേറ്റവരെ അദാന്‍, ജാബിര്‍, ഫര്‍വാനിയ ആശുപത്രികളിലേക്ക് മാറ്റി. അദാന്‍ ആശുപത്രിയില്‍ 21 പേരും ഫര്‍വാനിയ ഹോസ്പിറ്റലില്‍ ആറു പേരെയും മുബാറക് ഹോസ്പിറ്റലില്‍ 11 പേരെയും ജാബര്‍ ആശുപത്രിയില്‍ 4 പേരെയും അഡ്മിറ്റ് ചെയ്തിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്.

കുവൈറ്റിലെ ഏറ്റവും വലിയ കെട്ടിട നിര്‍മാണക്കമ്പനിയാണ് മലയാളിയായ കെ.ജി. ഏബ്രഹാമിന്‍റെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി ഗ്രൂപ്പ്. കമ്പനി തൊഴിലാളികള്‍ക്കു വേണ്ടി വാടകയ്ക്ക് എടുത്തിരുന്ന പാര്‍പ്പിട സമുച്ചയത്തിലാണ് എന്‍ബിടിസിയുടെ സൂപ്പര്‍മാര്‍ക്കറ്റിലെ തൊഴിലാളികളും താമസിച്ചിരുന്നത്. കെട്ടിടത്തിന്‍റെ ഉടമയായ കുവൈറ്റി പൗരനെ കസ്ററഡിയിലെടുത്തെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ്. മരിച്ചവരുടെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും താന്‍ ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ ആദര്‍ശ് സൈ്വക അറിയിച്ചു.

തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുബാംഗങ്ങളെയും പരുക്കേറ്റവരെയും സഹായിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി മന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ്ങിനെ നിയോഗിച്ചു. സിങ്ങിനോട് അടിയന്തരമായി കുവൈറ്റിലെത്താനാണു നിര്‍ദേശം. ദുരന്തത്തില്‍പ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഏറ്റവും പെട്ടെന്നു നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും പരുക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്നും ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു. കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ എമര്‍ജന്‍സി ഹെല്‍പ്പ്ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തി~ +965~65505246.
- dated 13 Jun 2024


Comments:
Keywords: Gulf - Otta Nottathil - kuwait_fire_11_malayalees_among_50_dead Gulf - Otta Nottathil - kuwait_fire_11_malayalees_among_50_dead,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
dubai_princess_divirce_instagram
ഭര്‍ത്താവ് 'മറ്റു' പങ്കാളികളുമായി തിരക്കില്‍; ദുബായ് രാജകുമാരി ഇന്‍സ്റ്റ്ഗ്രാമിലൂടെ മൊഴി ചൊല്ലി Recent or Hot News
തുടര്‍ന്നു വായിക്കുക
nursing_recruitment_saudi_moh_norka
നഴ്സുമാര്ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് സൗദി റിക്രൂട്ട്മെന്റ്. അഭിമുഖം ജൂലൈ 22 മുതല്‍ 26 വരെ കൊച്ചിയില്‍
തുടര്‍ന്നു വായിക്കുക
saudi_airlines_tyre_smoke_pakistan
ടയറില്‍നിന്നു പുക; വിമാനം അടിയന്തരമായി നിലത്തിറക്കി
തുടര്‍ന്നു വായിക്കുക
kuwait_accident_indins_death
കുവൈറ്റില്‍ വാഹനാപകടം; 6 ഇന്ത്യക്കാര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
lioness_attack_saudi
വളര്‍ത്തു സിംഹത്തിന്റെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരുക്ക്
തുടര്‍ന്നു വായിക്കുക
kuwait_fire_construction_mistake
കുവൈറ്റ് തീപിടിത്തത്തിനു കാരണം നിര്‍മാണത്തിലെ പിഴവെന്ന് സംശയം
തുടര്‍ന്നു വായിക്കുക
24_malayalees_45_indians_kuwait_fire
കുവൈറ്റ് ദുരന്തം: മരിച്ചവരി്ല്‍ 45 ഇന്ത്യക്കാര്‍, 24 മലയാളികള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us