ന്യൂഡല്‍ഹി: യുഎഇയില്‍ രണ്ടു മലയാളികളുടെ വധശിക്ഷ നടപ്പാക്കി. എ. മുഹമ്മദ് റിനാഷ്, പി.വി. മുരളീധരന് എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കൊലപാതക്കുറ്റത്തിനാണ് വധശിക്ഷ നടപ്പാക്കിയതെന്നാണ് വിദേശ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
യുഎഇ പൗരനെ വധിച്ചതിനായിരുന്നു മുഹമ്മദിന്റെ വധശിക്ഷ. ഇന്ത്യന്‍ പൗരനെ വധിച്ചതിനാണ് മുരളീധരന് വിചാരണ നേരിട്ടത്. രണ്ടു പേരുടെയും സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് സൗകര്യം ഒരുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
Comments: