പങ്കാളികള്‍ തമ്മിലുള്ള പ്രായ വ്യത്യാസം 30 വയസിലേറെയാണെങ്കില് കോടതിയുടെ അനുമതിയോടെ മാത്രമേ വിവാഹം കഴിക്കാനാവൂ. വിവാഹത്തിന്റെ തയാറെടുപ്പുകള്‍ നടത്തിയ ശേഷം പിന്മാറിയാല് പരസ്പരം നല്കിയ സമ്മാനങ്ങള്‍ തിരികെ ലഭിക്കും.
വിവാഹ മോചന കേസുകളില്‍ കുട്ടികളുടെ കസ്ററഡി പ്രായം 18 വയസായും ഉയര്‍ത്തിയിട്ടുണ്ട്. നേരത്തേ 11, 15 എന്നിങ്ങനെയായിരുന്നു വിവാഹ മോചന കേസുകളിലെ കസ്ററഡി പ്രായം. 15 വയസ് തികഞ്ഞാല്‍ ആര്‍ക്കൊപ്പം ജീവിക്കണമെന്നു തെരഞ്ഞെടുക്കാനുള്ള അവകാശം കുട്ടിക്ക് ആയിരിക്കും. 18 വയസ് പൂര്‍ത്തിയായവര്‍ക്ക് പാസ്പോര്‍ട്ടുകളും തിരിച്ചറിയല്‍ രേഖകളും കൈവശം വയ്ക്കാനും അധികാരമുണ്ട്.

Comments: