വന്‍ സമ്മാനത്തുകയുമായി ഡ്രോണ്‍ റേസ് സംഘടിപ്പിക്കുന്നു
Photo #1 - Gulf - Sports - drone_race_UAE
അബുദാബി: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടക്കമുള്ള ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ലോകോത്തര നിലവാരത്തില്‍ ഡ്രോണ്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നവര്‍ക്കായി അബുദാബിയിലേക്ക് മത്സരം സംഘടിപ്പിക്കുന്നു. ഒരു മില്യണ്‍ ദിര്‍ഹം (ഏകദേശം 2 കോടി 28 ലക്ഷം ഇന്ത്യന്‍ രൂപ) ആണ് സമ്മാനത്തുക.

2025 ഏപ്രില്‍ മാസത്തിലാണ് എ 2 ആര്‍ എല്‍ ഡ്രോണ്‍ റേസ് അബുദാബിയില്‍ നടക്കുന്നത്. കോഡിങ്ങിന്‍റെയും സോഫ്റ്റ്വെയറിന്‍റെയും സഹായത്തോടെ വളര്‍ച്ചയിലേക്ക് കുതിക്കുന്ന ഒരു ശാസ്ത്രലോകത്തെ മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്തരം സംരംഭങ്ങള്‍ നടത്തുന്നതെന്ന് സംഘാടകരായ ആസ്പയര്‍ എ 2 ആര്‍ എല്‍, സി ഇ ഒ സ്ററീഫന്‍ ടിംപാനോ പറഞ്ഞു. മേഖലയിലെ സ്വയാര്‍ജിത സാങ്കേതികവിദ്യയുടെ ഹബ്ബായി യുഎഇയെ മാറ്റാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഇതെന്ന് അദ്ദേഹം വിശദീകരിച്ചു.

ഡ്രോണ്‍ റേസ് നടത്തുന്നതിലൂടെ വികസ്വര രാജ്യങ്ങളിലെ യുവാക്കള്‍ക്ക് ഡ്രോണ്‍ സാങ്കേതിക വിദ്യയില്‍ മികച്ച പരിശീലനം നല്‍കാന്‍ സാധിക്കും. ലോകത്തെ പ്രീമിയര്‍ പ്രൊഫഷണല്‍ ഡ്രോണ്‍ റേസിങ്ങ് സംഘടനയായ ഡ്രോണ്‍ ചാംപ്യന്‍സ് ലീഗിന്‍റെ സഹകരണത്തോടെയാണ് റേസ് നടത്തുന്നത്. 2028 വരെ പ്രതിവര്‍ഷം രണ്ട് വീതം ഡ്രോണ്‍ റേസുകള്‍ നടത്താനാണ് തീരുമാനം. സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ കുറഞ്ഞ സെന്‍സര്‍ സാങ്കേതികത ഉപയോഗിച്ച് മികച്ച ഡ്രോണുകള്‍ നിര്‍മിക്കാന്‍ സഹായിക്കുക എന്നതാണ് ലക്ഷ്യം.
- dated 23 Aug 2024

Comments:

Keywords: Gulf - Sports - drone_race_UAE Gulf - Sports - drone_race_UAE,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.