
അതോടൊപ്പം വിസ അപേക്ഷയിലെ വിവരങ്ങള്‍ സത്യമാണെന്നും സാക്ഷ്യപ്പെടുത്തണമെന്ന് എംബസി എക്സിലൂടെ അറിയിച്ചു. ഇവയുടെ ലംഘനം ഭാവി വിസകള്‍ അയോഗ്യമാകുന്നതിനും കാരണമാകുമെന്നും മുന്നറിയിപ്പ്. വിസ പ്രക്രിയയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും സമഗ്രത ഉറപ്പാക്കുന്നതിനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന്റെ ഭാഗമാണ് സോഷ്യല്‍ മീഡിയ പരിശോധന.
തിങ്കളാഴ്ച യു.എസ് സ്റേററ്റ് ഡിപ്പാര്‍ട്ട്മെന്റ് വിദ്യാര്‍ഥി വിസ അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്നത് പുനരാരംഭിച്ചതിന് ശേഷം പരിശോധനക്കായി എല്ലാ വിദ്യാര്‍ഥി വിസ അപേക്ഷകരോടും അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരസ്യമാക്കാന്‍ യു.എസ് എംബസി ആവശ്യപ്പെട്ടു.

Comments: