Today: 16 Jun 2019 GMT   Tell Your Friend
Advertisements
ദേശീയ നേതാക്കള്‍ കേരളത്തെ 'മൈന്‍ഡ് ചെയ്യുന്ന' തെരഞ്ഞെടുപ്പ്
Photo #1 - India - Otta Nottathil - 20420196election

തിരുവനന്തപുരം: പൊതുതെരഞ്ഞെടുപ്പുകളില്‍ ദേശീയ നേതാക്കള്‍ കേരളത്തെ കാര്യമായി മൈന്‍ഡ് ചെയ്ുന്ന പതിവില്ല. ആ പതിവ് തെറ്റിയ തെരഞ്ഞെടുപ്പ് കാലമാണ് ഇക്കുറി കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. വിഷയങ്ങള്‍ പലതാണ്, ആളിക്കത്താന്‍ ശേഷിയുള്ള ശബരിമല വിഷയം മുതല്‍ രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാര്‍ഥിത്വം വരെ. ഏതായാലും ദേശീയ രാഷ്ട്രീയത്തികൊടുങ്കാറ്റുകള്‍ പലതും കേരളത്തിലൂടെയും വീശിപ്പോകുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇക്കുറി ഏറ്റവും കൂടുതല്‍ തവണ കേരളം സന്ദര്‍ശിച്ച ദേശീയ നേതാവ്~ ആറു തവണ! പ്രളയം വന്നപ്പോള്‍ ഹെലികോപ്റ്ററിലിരുന്ന് കൈവീശിയതു പോലെയല്ല, പറ്റുന്ന രീതിയിലൊക്കെ വര്‍ഗീയ പ്രസംഗം നടത്തി വിഷം കുത്തി വച്ചു തന്നെയാണ് മോദി ഓരോ വട്ടവും വന്നുപോകുന്നത്. ശബരിമലയുടെ കാര്യം പറഞ്ഞ് വോട്ട് പിടിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ശന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതാണെങ്കിലും, ഇവിടെ പറയാന്‍ വേറേ വിഷയമൊന്നുമില്ലാത്തതിനാല്‍ മോദി അടക്കം ബിജെപി നേതാക്കളെല്ലാം അതു തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ രാഹുലിനും സ്ററാര്‍ ക്യാംപെയ്നറായ സഹോദരി പ്രിയങ്കയ്ക്കും കേരളത്തെ തഴയാനാവില്ല. പാര്‍ട്ടി അധ്യക്ഷന്റെ മണ്ഡലമെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ മറ്റു ദേശീയ നേതാക്കള്‍ക്കും അങ്ങനെ തന്നെ. ഇടതുപക്ഷം സ്ഥാനാര്‍ഥി പ്രഖ്യാപനമൊക്കെ നേരത്തെ നടത്തി ചിട്ടയായ പ്രവര്‍ത്തനങ്ങളും തുടങ്ങിയതോടെ പരുങ്ങലിലായിരുന്ന യുഡിഎഫ്, രാഹുലിന്റെ വയനാട്ടിലേക്കുള്ള വരവോടെയാണ് ഗ്രൂപ്പ് കളിയെല്ലാം മാറ്റിവച്ച് ഉഷാറായത്. രാഹുല്‍ വയനാട്ടില്‍ ജയിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നുമില്ല. എന്നാല്‍, രാഹുല്‍ പ്രഭാവം കേരളത്തിലുടനീളം, കുറഞ്ഞ പക്ഷം മലബാര്‍ മേഖലയിലെങ്കിലും സീറ്റുകള്‍ തൂത്തുവാരാന്‍ കോണ്‍ഗ്രസിനെ സഹായിക്കുമെന്നതാണ് നേതാക്കളുടെ ആത്മവിശ്വാസം.

കമ്യൂണിസ്ററ് പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടം ബാക്കിയുള്ള ഇന്ത്യയിലെ അപൂര്‍വം പോക്കറ്റുകളിലൊന്ന് എന്ന നിലയില്‍ ഇടതു നേതാക്കള്‍ എന്നും കേരളത്തെ ഗൗനിച്ചിരുന്നു, ഇക്കുറിയും അതിനു മാറ്റമില്ല. സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും മുതല്‍, കേരളത്തിലേക്കുള്ള വഴി മറന്ന മലയാളി ദേശീയ നേതാക്കള്‍ വരെ തെരഞ്ഞെടുപ്പ് കാലമായതോടെ ഇവിടെ സജീവമായിട്ടുണ്ട്.
- dated 20 Apr 2019


Comments:
Keywords: India - Otta Nottathil - 20420196election India - Otta Nottathil - 20420196election,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
geevarghese_mar_themothios_expired_thiruvalla
സീറോമലങ്കര തിരുവല്ല അതിരൂപത മുന്‍ അദ്ധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് കാലം ചെയ്തു
തുടര്‍ന്നു വായിക്കുക
aleykutty_joseph_myladoor
ഏലിക്കുട്ടി ജോസഫ് മൈലാടൂര്‍ നിര്യാതയായി.
തുടര്‍ന്നു വായിക്കുക
2620195trade
യുഎസ് മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ഇന്ത്യയെ ബാധിക്കില്ല
തുടര്‍ന്നു വായിക്കുക
2620193anita
അനിത ഭാട്ടിയ യുഎന്‍ വിമെന്‍ ഉപമേധാവി
തുടര്‍ന്നു വായിക്കുക
narendra_modi_govt_2nd_term_sworn_in
നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റു ; കേരളത്തെ പ്രതിനിധീകരിച്ച് സഹമന്ത്രിയായി വി.മുരളീധരന്‍
തുടര്‍ന്നു വായിക്കുക
245201910bjp
കേരളത്തില്‍ 'സുവര്‍ണാവസരം' മുതലാക്കാനാവാതെ ബിജെപി
തുടര്‍ന്നു വായിക്കുക
election_India_2019_modi_again_pm
കേന്ദ്രത്തില്‍ മോദി പ്രഭാവം ; കേരളത്തില്‍ ഇടതിനെ പൊളിച്ചടുക്കി യുഡിഫ് ; കച്ചിയടിക്കാതെ താമരയും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us