Today: 22 Aug 2019 GMT   Tell Your Friend
Advertisements
സുഷമ സ്വരാജിന് വിദേശ നേതാക്കളുടെ അന്ത്യാഞ്ജലി
Photo #1 - India - Otta Nottathil - 8820197sushma
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജിന്റെ അകാല വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി വിവിധ വിദേശ നേതാക്കള്‍. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച നേതാവായിരുന്നു സുഷമ എന്ന് ഫ്രഞ്ച് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണം.

ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ ബഹുമാനിക്കപ്പെട്ട നേതാക്കളിലൊരാള്‍. ജനങ്ങളെ സേവിക്കുന്നതില്‍ എടുത്തുപറയേണ്ട ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചു എന്നും ഫ്രഞ്ച് സ്ഥാനപതി അലക്സാന്രെ്ദ സിഗ്ളര്‍.

റഷ്യന്‍ വിദേശകാര്യമന്ത്രാലയം സുഷമാ സ്വരാജിന്റെ അകാലമരണത്തില്‍ അനുശോചനമറിയിച്ചു. സഹോദരിയുടെ വിയോഗവാര്‍ത്തയില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. ഉന്നതയായ നേതാവും മികച്ച പ്രാസംഗികയും ജനങ്ങളുടെ സ്വന്തം ആളുമായിരുന്നു എന്നാണ് അഫ്ഗാന്റെ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി പറഞ്ഞത്.

സുഷമയുടെ മരണത്തോടെ ബംഗ്ളാദേശിന് നല്ലൊരു സുഹൃത്തിനെ നഷ്ടമായിരിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പുതിയ ഉയരത്തിലെത്തിച്ച അവരുടെ സംഭാവനകളെ എന്നും ഓര്‍ക്കുമെന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന.

അവരുമായി നടത്തിയ ഫലപ്രദമായ ചര്‍ച്ചകളെ ഓര്‍ക്കുന്നുവെന്ന് ഇറാന്‍. പ്രിയപ്പെട്ട സഹോദരി എന്നാണ് ബഹ്റൈന്‍ അവരെ വിശേഷിപ്പിച്ചത്.
- dated 08 Aug 2019


Comments:
Keywords: India - Otta Nottathil - 8820197sushma India - Otta Nottathil - 8820197sushma,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us