സൗജന്യ ചെക്ക്~ഇന്‍ ബാഗേജ് അലവന്‍സിന് പുറമേ, 7 കിലോയില്‍ കൂടാത്ത രണ്ട് ബാഗേജുകള്‍ വരെയുള്ള സൗജന്യ ക്യാബിന് ബാഗേജ് അലവന്‍സും എയര്‍ലൈന്‍ നല്‍കുന്നുണ്ട്. ഒരു ലാപ്ടോപ്പ് ബാഗ്, ഹാന്‍ഡ്ബാഗ്, ബാക്ക്പാക്ക് അല്ലെങ്കില്‍ മുന്‍ വശത്തെ സീറ്റിനടിയില്‍ യോജിക്കുന്ന മറ്റേതെങ്കിലും ചെറിയ ബാഗ് എന്നിവയും കൊണ്ടുപോകാമെന്ന് അധികൃതര്‍ പറഞ്ഞു.
പ്രധാനമായും, കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ക്ക് 10 കിലോഗ്രാം അധിക ചെക്ക്~ഇന്‍ ബാഗേജ് അലവന്‍സ് എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നു. ഇതോടെ 7 കിലോ ക്യാബിന് ബാഗേജ് അലവന്‍സ് ഉള്‍പ്പെടെ മൊത്തം അലവന്‍സ് 47 കിലോഗ്രാമായി ഉയര്‍ന്നിരിക്കുകയാണ്.
ലഗേജില്ലാതെ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് എക്സ്പ്രസ് ലൈറ്റ് തെരഞ്ഞെടുക്കാം, ഇത് സാധാരണ നിരക്കുകളേക്കാള്‍ കുറഞ്ഞ നിരക്കും 3 കിലോഗ്രാം ക്യാബിന് ബാഗേജ് അലവന്സുമാണ്. ചെക്ക്~ഇന്‍ ബാഗേജ് പിന്നീട് ആവശ്യമുള്ള യാത്രക്കാര്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോഗ്രാമിനും അന്താരാഷ്ട്ര വിമാനങ്ങളില്‍ 20 കിലോഗ്രാമിനും കുറഞ്ഞ നിരക്കില്‍ അധിക ചെക്ക്~ഇന്‍ ബാഗേജ് മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ബിസിനസ് ക്ളാസ് സീറ്റിന് തുല്യമായ എക്സ്പ്രസ് ബിസിലെ യാത്രക്കാര്‍ക്ക് അന്താരാഷ്ട്ര വിമാനങ്ങളില്‍ 40 കിലോഗ്രാം ബാഗേജ് അലവന്‍സ് ഉണ്ടായിരിക്കും.

Comments: