രേന്ദ്ര മോദിക്ക് ഡൊമിിക്കയുടെ പരമോന്നത പുരസ്കാരം

News Photo 1 - India - Otta Nottathil - dominica_award_modi
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡൊമിനിക്കയിലെ പരമോന്നത സിവിലിയന്‍ പുരസ്കാരം. കോവിഡ് ~ 19 മഹാമാരിക്കാലത്ത് ഡൊമിനിക്കയ്ക്ക് മോദി നല്‍കിയ സംഭാവനകളും, ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും കണക്കിലെടുത്താണ് പുരസ്കാരം.

ഈ മാസം 19 മുതല്‍ 21 വരെ ഗയാനയിലെ ജോര്‍ജ്് ടൗണില്‍ നടക്കുന്ന ഇന്ത്യ~കാരികോം ഉച്ചകോടിയില്‍ ഡൊമിനിക്കന്‍ പ്രസിഡന്റ് സില്‍വാനി ബര്‍ട്ടണ്‍ പുരസ്കാരം മോദിക്ക് സമ്മാനിക്കുമെന്ന് ഡൊമനിക്ക പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. കരീബിയന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് കാരികോം.

രാജ്യത്തോടും മേഖലയോടുമുള്ള പ്രധാനമന്ത്രി മോദിയുടെ ഐക്യദാര്‍ഢ്യത്തിനുള്ള ഡൊമിനിക്കയുടെ നന്ദിയുടെ പ്രകടനമാണ് പുരസ്കാരമെന്നും അവാര്‍ഡ് വാഗ്ദാനം മോദി സ്വീകരിച്ചതായും പ്രസ്താവനയില്‍ പറയുന്നു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി 70,000 ഡോസ് ആസ്ട്രസെനെക്ക വാക്സിന്‍ നല്‍കിയതിനെ ഡൊമിനിക്ക പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പരാമര്‍ശിച്ചു.
- dated 16 Nov 2024

Comments:

Keywords: India - Otta Nottathil - dominica_award_modi India - Otta Nottathil - dominica_award_modi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.