ഇറ്റലിയില്‍ പോകുന്നതിനായി ട്രാവല്‍ ഏജന്റായ രൂപേഷിന്റെ സഹായത്തോടെയാണ് ഡിജോ പേപ്പറുകള്‍ എല്ലാം ശരിയാക്കിയിരുന്നത്. ഇറ്റലിയില്‍ എത്തിയാല്‍ ഉടന്‍ ജോലി ലഭിക്കുമെന്നായിരുന്നു രൂപേഷിന്റെ വാഗ്ദാനം. ഡിജോയിന് ടിക്കറ്റ് എടുത്ത് നല്കിയതും രൂപേഷാണ്. ഇറ്റലിയില്‍ പോകുന്നതിനായി ഡിജോയില്‍ നിന്നും 8.2 ലക്ഷം രൂപ രൂപേഷ് വാങ്ങിയിരുന്നു. ഒടുവില്‍ ഡിജോയുടെ പരാതിയെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് കേരളത്തിലെത്തിയാണ് രൂപേഷിനെ പിടികൂടിയത്.

Comments: