പഴയീച്ചകളുടെ ജീനുകള്‍ക്ക് മനുഷ്യരുടെ ജീനുകളുമായി 77 ശതമാനം സാമ്യമുണ്ട്. അതു കൊണ്ടു തന്നെ വൃക്കയില്‍ കല്ല് രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട പഠനത്തിന് ഏറ്റവും ഉചിതം പഴയീച്ചകള്‍ തന്നെയാണ് ദര്‍വാഡ് യുഎഎസിലെ ഗവേഷകന്‍ ഡോ. കിരണ്‍ കുമാര്‍ പറയുന്നു. ബഹികാരാശത്ത് വച്ച് വൃക്കയില്‍ അതിവേഗം കല്ല് രൂപപ്പെടുന്നതിനു പിന്നിലെ മോളിക്യുലാര്‍, ജനറ്റിക് ഘടകങ്ങള്‍ കണ്ടെത്തി കഴിഞ്ഞാല്‍ അതിനു തക്ക മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാനും അതു വഴി ബഹിരാകാശ യാത്രികരുടെ ആരോഗ്യം ഉറപ്പു വരുത്താനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗത്യമാണ് ഗഗന്‍യാന്‍. പദ്ധതിയില്‍ പങ്കെടുക്കുന്ന യാത്രികരെയും തെരഞ്ഞെടുത്തിട്ടുണ്ട്. നാല് യാത്രികരാണ് ഗഗന്‍യാന്‍ വഴി ബഹിരാകാശത്തേക്ക് യാത്ര ചെയ്യുക.

Comments: