രോഗം ബാധിക്കുന്നവരില്‍ അഞ്ചില്‍ മൂന്നു പേര്‍ മരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഐസിഎംആര്‍ പഠന റിപ്പോര്‍ട്ടു പ്രകാരം കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് അമെരിക്കയ്ക്കും ചൈനയ്ക്കും ശേഷം മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. എന്നാല്‍ മരണ നിരക്കിലിന് ചൈനയ്ക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം.
കഴിഞ്ഞ ദശകത്തില്‍ കാന്‍സര്‍ രോഗബാധയില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് കാന്‍സര്‍ രോഗബാധ കുടുതലായി ഉണ്ടായിരിക്കുന്നത്. വരുന്ന രണ്ട് ദശകങ്ങളില്‍ ഈ പ്രവണത വര്‍ധിച്ചുകൊണ്ടിരിക്കും. 2025 ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് 20 ല്‍ ഒരു സ്ത്രീയ്ക്ക് സ്തനാര്‍ബുദ സാധ്യത കൂടുതലാണെന്നാണ് വിവരം. 2050 ആകുമ്പോഴേക്കും ഇത് പ്രതിവര്‍ഷം 3.2 ദശലക്ഷം പുതിയ സ്തനാര്‍ബുദ കേസുകളും 1.1 ദശലക്ഷം സ്തനാര്‍ബുദ സംബന്ധമായ മരണങ്ങളും ഉണ്ടായേക്കുമെന്നാണ് കണക്കുകള്‍. പ്രായമായവര്‍ക്ക് ചെറുപ്പകാരെക്കാള്‍ കാന്‍സര്‍ സാധ്യത കൂടുതലാണെന്നും കണക്കുകള്‍ പറയുന്നു.

Comments: