കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം നടക്കുന്ന കേസന്വേഷണത്തിന്റെ ഭാഗമാണ് നടപടി. ഇന്ത്യയില്‍ നിന്നും ആളുകളെ ഡങ്കി റൂട്ടു വഴി യുഎസിലേക്ക് അനധികൃത കടത്തുമായി 15 ഏജന്റുമാര്ക്കെതിരായി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി ചോദ്യംചെയ്യലിന് എത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ജനുവരിയില്‍ യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിനു പിന്നാലെയാണ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ഫെബ്രുവരി മാസത്തില്‍ ഇത്തരത്തില്‍ 3 തവണയാണ് അനധികൃത കുടിയേറ്റക്കാരുമായി സൈനിക വിമാനം ഇന്ത്യയില്‍ ഇറങ്ങിയത്.

Comments: