ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷനാണ് (ഉഞഉഛ) അത്യാധുനിക ആയുധം വികസിപ്പിച്ചെടുത്തത്. 30 കിലോവാട്ട് ലേസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ആയുധത്തിനു നല്‍കിയിരിക്കുന്ന പേര് ഡ്യൂ (ഉഋണ ഡയറക്റ്റഡ് എനര്‍ജി വെപ്പണ്‍) അഥവാ സൂര്യ എന്നാണ്. വലിയ തോതില്‍ ഉത്പാദിപ്പിക്കാനും വിവിധ സൈനിക പ്ളാറ്റ്ഫോമുകളില്‍ ഉപയോഗിക്കാനുമുള്ള ശേഷി രാജ്യം കൈവരിച്ചുകഴിഞ്ഞു.
യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്കു മാത്രമാണ് നിലവില്‍ ഇത്തരം ആയുധങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ളത്. ഇതൊരു യാത്രയുടെ തുടക്കം മാത്രമാണെന്ന് ഡിആര്‍ഡിഒ ചെയര്‍മാന്‍ ഡോ. സമീര്‍ വി കാമത്.
അഞ്ച് കിലോമീറ്റര്‍ വരെ അകലെ കൂടി പോകുന്ന ശത്രുരാജ്യങ്ങളുടെ ഹെലികോപ്റ്ററുകളും വിമാനങ്ങളും ഡ്രോണുകളും തകര്‍ക്കാന്‍ ഡ്യൂവിനു സാധിക്കും. തറയില്‍നിന്നും കപ്പലുകളില്‍നിന്നും ഇതു പ്രയോഗിക്കാനുമാകും.
360 ഡിഗ്രി ഇലക്ട്രോ ഒപ്റ്റിക്കല്‍/ഇന്‍ഫ്രാറെഡ് (ഋഛ/കഞ) സെന്‍സറുകള്‍ ഉപയോഗിച്ച്, അതിവേഗ മിസൈലുകള്‍ അടക്കമുള്ള ലക്ഷ്യങ്ങള്‍ അണുവിട തെറ്റാതെ ഭേദിക്കാനാവും.

Comments: