Today: 28 May 2024 GMT   Tell Your Friend
Advertisements
അപ്സരസായി വേഷമിട്ട് ഇന്ത്യന്‍ അബാസഡര്‍
Photo #1 - India - Otta Nottathil - indian_ambassador_combdia
നോം പെന്‍: തെക്കുകിഴക്കന്‍ ഏഷ്യയിലെ ചെറിയ മനോഹര രാജ്യമായ കംബോഡിയയിലെ ഇന്ത്യന്‍ അംബാസഡര്‍ ദേവയാനി ഖോബ്രഗഡെ അപ്സരസായി വേഷം ധരിച്ച് അവിടത്തെ ജനങ്ങളെ അദ്ഭുതപ്പെടുത്തി. കംബോഡിയയുടെ പുതുവത്സര ദിനത്തില്‍ ആശംസകള്‍ അറിയിക്കാനാണ് ദേവയാനി "ഖമര്‍ അപ്സരസാ'യി വേഷമിട്ടത്. ആ ചിത്രങ്ങള്‍ കംബോഡിയയിലെ ഇന്ത്യന്‍ എംബസി എക്സില്‍ (ട്വിറ്റര്‍) പങ്കുവച്ചത് വലിയ തോതില്‍ വൈറലായി.

"അംബാസഡര്‍ ദേവയാനി ഖോബ്രഗഡെ ഖമര്‍ സംസ്കാരത്തേയും പാരമ്പര്യത്തേയും ഏറെ ഇഷ്ടപ്പെടുന്നയാളാണ്. ഖമര്‍ പുതുവര്‍ഷത്തിന്‍റെ ആത്മാവിനെ ആശ്ളേഷിച്ച് ദേവയാനി അപ്സരസിന്‍റെ വേഷം ധരിച്ചു. എല്ലാ സുഹൃത്തുക്കള്‍ക്കും സന്തോഷകരമായ ഖമര്‍ പുതുവത്സരം ആശംസിക്കുന്നു' ~ഇന്ത്യന്‍ എംബസി എക്സില്‍ കുറിച്ചു.

കംബോഡിയക്കാര്‍ക്ക് ഖമര്‍ അപ്സരസ് സ്നേഹത്തിന്‍റെയും നൃത്തത്തിന്‍റെയും ദേവതയാണ്. സ്വര്‍ണ നിറത്തിലുള്ള സാരിയും കിരീടവുമാണ് ദേവയാനി ധരിച്ചത്. ഒപ്പം നിറയെ സ്വര്‍ണാഭരണങ്ങളും അണിഞ്ഞിട്ടുണ്ട്. നാമമാത്രമായ രാജാധികാരം മാത്രം നിലനില്‍ക്കുന്ന ജനാധിപത്യ രാജ്യമായ കംബോഡിയ കാര്യമായ സാമ്പത്തിക പുരോഗതി പ്രാപിച്ചിട്ടില്ല.

1999ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്ന ദേവയാനി 2020 മുതല്‍ കംബോഡിയയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞയായി പ്രവര്‍ത്തിച്ചു വരികയാണ്. നേരത്തെ ജര്‍മനി, പാക്കിസ്ഥാന്‍, ഇറ്റലി, അമെരിക്ക എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

2013 ഡിസംബറില്‍ ദേവയാനിയെ വ്യാജ വിസാ കുറ്റം ചുമത്തി അമെരിക്കയില്‍ അറസ്ററ് ചെയ്തിരുന്നു. വീട്ടുജോലിക്കാരിക്ക് നിര്‍ബന്ധിത മിനിമം വേതനം പോലും നല്‍കിയില്ലെന്ന ആരോപണവും ദേവയാനി നേരിട്ടിരുന്നു. ഒടുവില്‍ നയതന്ത്ര പരിരക്ഷ ചൂണ്ടിക്കാട്ടി കോടതി ദേവയാനിക്കെതിരായ ആരോപണങ്ങള്‍ തള്ളി. അവര്‍ ഇന്ത്യയിലേക്ക് മടങ്ങി. ഇന്ത്യയും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ ഈ സംഭവം വിള്ളല്‍ വീഴ്ത്തിയിരുന്നു.
- dated 16 Apr 2024


Comments:
Keywords: India - Otta Nottathil - indian_ambassador_combdia India - Otta Nottathil - indian_ambassador_combdia,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
india_isro_nasa_iss
ഇന്ത്യക്കാരന്‍ ഈ വര്‍ഷം ബഹിരാകാശത്തെത്തും Recent or Hot News
തുടര്‍ന്നു വായിക്കുക
kirgyztan_indian_students
കിര്‍ഗിസ്ഥാനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ്
തുടര്‍ന്നു വായിക്കുക
covaxin_sideeffects
കോവിഷീല്‍ഡിനു പിന്നാലെ കോവാക്സിനും പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തി
തുടര്‍ന്നു വായിക്കുക
India_takes_over_Iran_port
ഇറാനിലെ തുറമുഖത്തിന്റെ നിയന്ത്രണം ഇന്ത്യക്ക്
തുടര്‍ന്നു വായിക്കുക
norka_nursing_recruitment_wales_uk_last_date_may_24
നോര്‍ക്ക ~ യു.കെ വെയില്‍സ് നഴ്സിങ് റിക്രൂട്ട്മെന്റ് ജൂണ്‍ 6 മുതല്‍ 8 വരെ ; അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 24
തുടര്‍ന്നു വായിക്കുക
air_india_express_strike_called_off
എയര്‍ ഇന്ത്യ എക്സ്പ്രസ് സമരം പിന്‍വലിച്ചു
തുടര്‍ന്നു വായിക്കുക
4th_loka_kerala_sabha
നാലാം ലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത്; നൂറോളം രാജ്യങ്ങളില്‍ നിന്നെത്തുന്നത് 351 അംഗങ്ങള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us