ജപ്പാനില്‍ 37 ശതമാനം പേര് മാത്രമാണ് ലൈംഗികതയിലും പ്രണയത്തിലും സംതൃപ്തരാണെന്ന് അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ പ്രണയത്തിലും ലൈംഗികതയിലും 76 ശതമാനത്തോളം പേരാണ് സംതൃപ്തി അറിയിച്ചിരിക്കുന്നത്. ജപ്പാന് കഴിഞ്ഞാല്‍ ലൈംഗികതയിലും പ്രണയ ജീവിതത്തിലും അസംതൃപ്തര്‍ ഏറ്റവും കൂടുതലുള്ളത് ദക്ഷിണ കൊറിയയിലാണെന്ന് സര്‍വേ പറയുന്നു.
45 ശതമാനം കൊറിയക്കാര്‍ മാത്രമാണ് പ്രണയത്തിലും ലൈംഗികതയിലും സംതൃപ്തരായുള്ളത്. ജീവിതത്തോട് നിങ്ങള്‍ക്ക് എത്രമാത്രം സ്നേഹം തോന്നുന്നു എന്ന ചോദ്യത്തിന് 51 ശതമാനം ജാപ്പനീസും അസംതൃപ്തരാണെന്ന പ്രതികരണമാണ് നടത്തിയതെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

Comments: