കൊച്ചി: കത്തോലിക്ക സഭയുടെ ആഗോളതലത്തിലുള്ള മതാന്തര സംഭാഷണ ഡിക്കസ്റററിയില്‍ പ്രിഫെക്റ്റായി മലയാളിയായ കര്‍ദിനാള്‍ ജോര്‍ജ് കുവക്കാട്ടിനെ മാര്‍പാപ്പ നിയമിച്ചതില്‍ സീറോ മലബാര്‍ സഭയുടെ പ്രൊലൈഫ് അപ്പോസ്തോലറ്റ് സ്വാഗതം ചെയ്തു.
വിവിധ മതങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദം ഊട്ടിഉറപ്പിക്കുന്നതിനും സമാധാനത്തിനായുള്ള സംഭാഷണങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും കര്‍ദിനാള്‍ കുവക്കാട്ടിന്‍റെ നിയമനം ശക്തിപകരുമെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

Comments: