Today: 20 Apr 2025 GMT   Tell Your Friend
Advertisements
മലയാളിയുടെ ഇടപെടല്‍: മൂന്ന് രാജ്യങ്ങളിലെ ബിയര്‍ കാനുകളില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കി
Photo #1 - India - Otta Nottathil - malayalee_gets_gandhi_photos_removes_from_beer_cans
കോട്ടയം: ഗാന്ധിജിയുടെ ചിത്രം ബിയര്‍ കുപ്പികളില്‍ അച്ചടിച്ചത് ഒറ്റയാള്‍ പോരാട്ടത്തിലൂടെ പിന്‍വലിപ്പിച്ചത് മൂന്ന് രാജ്യങ്ങളില്‍. പാലായിലെ മഹാത്മാ ഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിന്‍റെ ഫലമായാണ് ഈ നടപടി. ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങളായ റഷ്യ, ഇസ്രയേല്‍, ചെക്ക് റിപ്പബ്ളിക്ക് എന്നീ രാജ്യങ്ങളിലാണ് ഗാന്ധിജിയുടെ ചിത്രം ബിയര്‍ കുപ്പികളില്‍നിന്ന് ഒഴിവാക്കാന്‍ സാധിച്ചിരിക്കുന്നത്.

റഷ്യന്‍ ബിയര്‍ നിര്‍മാതാക്കളായ റിവോര്‍ട്ട് ബ്രൂവറിയാണ് ഏറ്റവും ഒടുവില്‍ ബിയര്‍ ക്യാനില്‍നിന്നു ഗാന്ധിജിയുടെ ചിത്രം പിന്‍വലിച്ചുകൊണ്ടുള്ള അറിയിപ്പ് നല്‍കിയത്. ഗാന്ധിജിയുടെ ഒപ്പും ബിയര്‍ ക്യാനില്‍ നിന്ന് ഇവര്‍ ഒഴിവാക്കി.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍, ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ ഡെനിസ് അലിപ്പോവ് എന്നിവര്‍ക്കു പരാതികള്‍ അയയ്ക്കുകയായിരുന്നു എബി ജെ. ജോസ്. നടപടികള്‍ക്കു കാലതാമസം നേരിട്ടതോടെ 5,001 പ്രതിഷേധ കാര്‍ഡുകള്‍ റഷ്യന്‍ എംബസിയിലേക്കയച്ചു. ഇതിനു പിന്നാലെ, ഗാന്ധിജിയുടെ ചിത്രം ബിയര്‍ ക്യാനില്‍ നിന്നൊഴിവാക്കിയെന്ന അറിയിപ്പും, സംഭവത്തില്‍ ക്ഷമാപണവുമായി റിവോര്‍ട്ട് ബ്രൂവറി കമ്പനിയുടെ വികസന ഡയറക്റ്റര്‍ ഗുഷിന്‍ റോമന്‍റെ ഇ മെയില്‍ സന്ദേശം എബി ജെ. ജോസിനു ലഭിച്ചു.

2019ല്‍ ടിക് ടോക്ക് വിഡിയൊയിലൂടെയാണ് ഇസ്രയേലില്‍ ഗാന്ധിയുടെ ചിത്രം മദ്യക്കുപ്പിയില്‍ പതിപ്പിച്ചിട്ടുണ്ടെന്ന വിവരം എബി അറിയുന്നത്. മാല്‍ക്ക എന്ന കമ്പനിയുടേതായിരുന്നു മദ്യം. ഇസ്രയേലിന്‍റെ 70ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ലിമിറ്റഡ് എഡിഷനായി പുറത്തിറക്കിയ മദ്യക്കുപ്പികളിലാണ് ഗാന്ധിജിയുടെ ചിത്രം ചേര്‍ത്തിരുന്നത്. കോട്ടും ബനിയനും കൂളിങ് ഗ്ളാസും ധരിപ്പിച്ചു ഗാന്ധിജിയെ കോമാളിയാക്കിയ നിലയിലുള്ള ചിത്രമായിരുന്നു മദ്യക്കുപ്പികളില്‍ അച്ചടിച്ചിരുന്നതെന്ന് എബി.

തുടര്‍ന്ന്, മദ്യത്തിനെതിരേ ജീവിതത്തിലൂടനീളം നിലപാട് സ്വീകരിച്ചിരുന്ന ഇന്ത്യയുടെ രാഷ്ട്രപിതാവിന്‍റെ ചിത്രം മദ്യക്കുപ്പികളില്‍ ചേര്‍ത്തത് അനാദരവാണെന്നു ചൂണ്ടിക്കാട്ടി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ക്ക് എബി പരാതി അയച്ചു. വിഷയം ശ്രദ്ധയില്‍പ്പെട്ട ആം ആദ്മി പാര്‍ട്ടി എംപി ഇക്കാര്യം രാജ്യസഭയില്‍ ഉന്നയിച്ചു. സംഭവത്തില്‍ രാജ്യസഭ ഒന്നടങ്കം പ്രതിഷേധിച്ചു. രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു അടിയന്തര നടപടി സ്വീകരിക്കാന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന് നിര്‍ദേശം നല്‍കി. തുടര്‍ന്ന് ഇന്ത്യ നടത്തിയ നയതന്ത്ര ഇടപെടലിലൂടെ ഇസ്രയേല്‍ മദ്യ കമ്പനി ഖേദം പ്രകടിപ്പിച്ചു ചിത്രം പിന്‍വലിക്കുകയായിരുന്നു.

ഈ സംഭവം പുറത്തു വന്നതോടെ ചെക്ക് റിപ്പബ്ളിക്കില്‍ വിനോദസഞ്ചാരത്തിനു പോയ മലയാളികള്‍ അവിടെയും മദ്യക്കുപ്പികളില്‍ ഗാന്ധിജിയുടെ ചിത്രവും പേരും ഉപയോഗിക്കുന്നത് കണ്ടു. ഇക്കാര്യം അവര്‍ എബി ജെ. ജോസിനെ അറിയിച്ചു. തുടര്‍ന്ന് ചെക്ക് റിപ്പബ്ളിക്കില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച് ചെക്ക് റിപ്പബ്ളിക് പ്രധാനമന്ത്രി ആന്‍ഡ്രജ് ബാബെയ്സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗാന്ധിജിയുടെ ചിത്രം മദ്യക്കുപ്പികളില്‍ അച്ചടിച്ച് പിവോവര്‍ ക്രിക് എന്ന കമ്പനി അനാദരിച്ചതായി കാണിച്ച് പരാതി നല്‍കി.

പിന്നീട് എബി ജെ. ജോസ് ഡല്‍ഹിയിലെ ചെക്ക് റിപ്പബ്ളിക് എംബസിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി, ചെക്ക് വിദേശകാര്യ മന്ത്രാലയം വഴി നടപടി എടുപ്പിക്കുകയായിരുന്നു. ഗാന്ധിയുടെ ചിത്രത്തോടുകൂടിയ മദ്യത്തിന്‍റെ ഉത്പാദനം നിര്‍ത്തിവച്ചതായും വിപണിയിലുള്ളവ 2019 ഓഗസ്ററ് 31നകം പിന്‍വലിച്ച് വില്‍പ്പന അവസാനിപ്പിക്കുമെന്നും ചെക്ക് എംബസി കോണ്‍സുലാര്‍ ആയിരുന്ന മിലന്‍ ദോസ്താല്‍ എബി ജെ. ജോസിനെ അറിയിക്കുകയായിരുന്നു.
- dated 28 Feb 2025


Comments:
Keywords: India - Otta Nottathil - malayalee_gets_gandhi_photos_removes_from_beer_cans India - Otta Nottathil - malayalee_gets_gandhi_photos_removes_from_beer_cans,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
advocate_two_kinds_suizide_kottayam
കോട്ടയത്ത് വീണ്ടും ആത്മഹത്യ ; 34 കാരിയായ അഭിഭാഷകയും 5,2 വയസുള്ള പെണ്‍കുരുന്നുകളും മീനച്ചിലാറ്റില്‍ ജീവനൊടുക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
india_laser_weapon
ഇന്ത്യന്‍ സൈന്യത്തിനു സ്വന്തമായി അത്യാധുനിക ലേസര്‍ ആയുധം Recent or Hot News
തുടര്‍ന്നു വായിക്കുക
sabarimala_airport_landacquisition
ശബരിമല വിമാനത്താവളത്തിനു സ്ഥലം ഏറ്റെടുക്കാന്‍ അനുമതി Recent or Hot News
തുടര്‍ന്നു വായിക്കുക
air_kerala_office_inauguration
എയര്‍ കേരള ഓഫിസ് ഉദ്ഘാടനം ചൊവ്വാഴ്ച, ആദ്യ വിമാനം ജൂണില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
thahavur_rana_big_terrorist
തഹാവൂര്‍ ഹുസൈന്‍ റാണ ; ഇവനാണ് ആ കൊടും ഭീകരന്‍ ഇവന്‍ ആരാണന്ന് അറിയേണ്ടേ
തുടര്‍ന്നു വായിക്കുക
tahawwur_rana_india_nia
തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു, എന്‍ഐഎ അറസ്ററ് രേഖപ്പെടുത്തി
തുടര്‍ന്നു വായിക്കുക
air_india_urinate_pasenger
എയര്‍ ഇന്ത്യ വിമാന യാത്രികന്‍ സഹയാത്രികനു മേല്‍ മൂത്രമൊഴിച്ചെന്നു പരാതി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us