Today: 04 Dec 2024 GMT   Tell Your Friend
Advertisements
റവ.ഫാ.ളൂയീസ് കുമ്പിളുവേലില്‍ എസ്ഡിബി പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു
Photo #1 - India - Otta Nottathil - priestly_ordination_golden_jubilee_fr_louis_kumpiluvelil_sdb
Photo #2 - India - Otta Nottathil - priestly_ordination_golden_jubilee_fr_louis_kumpiluvelil_sdb
കുളത്തൂര്‍ : ഡോണ്‍ ബോസ്ക്കോ സഭാംഗം റവ. ഫാ.ളൂയീസ് കുമ്പിളുവേലില്‍ എസ്ഡിബി പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. നവം. 9ന് ശനിയാഴ്ച രാവിലെ 9.30 ന് സിമിത്തേരിയില്‍ നടന്ന ഒപ്പീസിനു ശേഷം ഫാ.ളൂയീസിന്റെ മാതൃഇടവകയായ കുളത്തൂര്‍ വി. കൊച്ചുത്രേസ്യാ ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ ഫാ. ളൂയീസ് കുമ്പിളുവേലില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കുമ്പിളുവേലില്‍ കുടുംബാഗവും സിഎംഐ സഭാഗം ഫാ.ലിബിന്‍ മണ്ണൂക്കുളത്ത്, ഫാ.ടോണി മണിയഞ്ചിറ (വികാരി, ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ച്, ചുങ്കപ്പാറ), ഫാ.ജോണ്‍സണ്‍ തുണ്ടിയില്‍ (വികാരി,ലൂര്‍ദ്ദ് മാതാ ചര്‍ച്ച്, താഴത്തുവടകര), ഫാ.സോജന്‍ മുതലാക്കാവില്‍ (വികാരി, സെന്റ് ആന്റണീസ് ചര്‍ച്ച്, തടിയൂര്‍) എന്നിവര്‍ സഹകാര്‍മ്മികരായി. സംഗീതസംവിധായകന്‍ ബിജു കാഞ്ഞിരപ്പള്ളി, മരിയ എന്നിവരുടെ ഗാനലാപനം ദിവ്യബലിയെ കൂടുതല്‍ ഭക്തസാന്ദ്രമാക്കി.

തുടര്‍ന്ന് ദേവാലയ ഓഡിറ്റോറിയത്തിലേയ്ക്ക് ആനയിച്ച ജൂബിലേറിയന് സഹോദരി മേരി കാഞ്ഞിരത്തുങ്കല്‍ ബൊക്ക നല്‍കി സ്വീകരിച്ചു. തുടര്‍ന്നു നടന്ന അനുമോദന സമ്മേളനത്തില്‍ ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റിലെ സിസ്റേറഴ്സ് പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. ഫാ.ലിബിന്‍ മണ്ണൂക്കുളത്ത് സിഎംഐ അദ്ധ്യക്ഷത വഹിച്ചു.ജോസ് കുമ്പിളുവേലില്‍ സ്വാഗതം ആശംസിച്ചു. ഷോളി കുമ്പിളുവേലില്‍ ജൂബിലേറിയന്‍ ഫാ.ളൂയീസിനെ സദസിന് പരിചയപ്പെടുത്തി. തുടര്‍ന്ന് ഭദ്രദീപം കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ജൂബിലി കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു.

സഹോദരങ്ങളുടെ വകയായി കുടുംബത്തിന്റെ പൊന്നാടയും ആദരസൂചകമായി കുടുംബത്തിലെ കുഞ്ഞുമക്കള്‍ റോസാപൂക്കളും നല്‍കി ജൂബിലേറിയനെ ആദരിച്ചു.നേഹ ജിഫി വരച്ച ജൂബിലേറിയന്റെ ചായാചിത്രം സമ്മാനിച്ചു. ഫാ. ജോണ്‍സണ്‍ തുണ്ടിയില്‍ അനുഗ്രഹപ്രഭാഷണം നടത്തി.കെന്നിത കുമ്പിളുവേലില്‍ രചിച്ച മംഗളഗാനം മാഗി, മരിയ എന്നിവര്‍ ആലപിച്ചു. ഇടവക കൈക്കാരന്മാരായ കോരച്ചന്‍ കോയിക്കല്‍, ബിപിന്‍ മണ്ണാര്‍വേലില്‍ എന്നിവര്‍ ഇടവകയുടെ ആദരവായി പൊന്നാടയണിയിച്ചു. സണ്ടേസ്കൂള്‍ വക സമ്മാനം അപ്പച്ചന്‍ മുതലാക്കാവില്‍ സമര്‍പ്പിച്ചു.

ഫാ.ടോണി മണിയഞ്ചിറ, റവ.ഡോ.സിബു ഇരിമ്പിനിക്കില്‍, സി.മരിയ എസ്എബിഎസ്, ഫാ.തോമസ് പയ്യപ്പിള്ളില്‍(വികാരി, സെന്റ് ജോര്‍ജ് സീറോ മലങ്കര ചര്‍ച്ച് ചുങ്കപ്പാറ), ഫാ. ജോസഫ് മുളവന, ടോമിച്ചന്‍ കുമ്പിളുവേലില്‍, ബിപിന്‍ മണ്ണാര്‍വേലില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

ഷോളി കുമ്പിളുവേലില്‍ തയ്യാറാക്കിയ കുടുംബചരിത്ര ബുക്കിന്റെ പ്രകാശനകര്‍മ്മം ജൂബിലേറിയന്‍ ഫാ.ലിബിന്‍ മണ്ണൂക്കുളത്തിനു നല്‍കി നിര്‍വഹിച്ചു.

പൗരോഹിത്യത്തെ ആസ്പദമാക്കി ജോസ് കുമ്പിളുവേലില്‍ രചിച്ച്, ബിജു കാഞ്ഞിരപ്പള്ളി സംഗീതം നല്‍കി, ബിനു മാതിരംപുഴ ഓസ്ക്കസ്ട്രേഷന്‍ നിര്‍വഹിച്ച "പരിശുദ്ധമാം പൗരോഹിത്യം" എന്ന ഗാനത്തിന്റെ ലോഞ്ചിംഗ് കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.സിബു ഇരിമ്പിനിയ്ക്കല്‍, ജൂബിലേറിയന്‍ ഫാ.ളൂയീസ് കുമ്പിളുവേലില്‍ എന്നിവര്‍ ചേര്‍ന്നു നടത്തി. ഫാ.ഡെന്നോ മരങ്ങാട്ട്, ഫാ.ബെന്നിച്ചന്‍ തട്ടാംപറമ്പില്‍, ഫാ.മാത്യു പുത്തന്‍പറമ്പില്‍ എന്നിവരാണ് ഗാനം ആലപിച്ചിരിയ്ക്കുന്നത്. കൊച്ചുമക്കളുടെ ഭാഗത്തുനിന്നും ജോസ് കുമ്പിളുവേലിയും, ലാലിയും ജോസുകുട്ടി ആലുങ്കലും ചേര്‍ന്ന് ളൂയീസച്ചനെ പൊന്നാടയണിയിച്ചു.

ജൂബിലേറിയന്റെ മറുപടി പ്രസംഗത്തിനു ശേഷം കോട്ടാങ്ങല്‍ പഞ്ചായത്ത് അംഗം തേജസ് കുമ്പിളുവേലില്‍ നന്ദി പറഞ്ഞു. മാഗി, മരിയ കുമ്പിളുവേലില്‍ പരിപാടികളുടെ അവതാരകരായി. നിവ്യ കുമ്പിളുവേലില്‍ സംഘത്തിന്റെ നൃത്താവിഷ്ക്കാരങ്ങള്‍ ചടങ്ങിനെ കൊഴുപ്പുള്ളതാക്കി.

കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇടവകാംഗങ്ങളും ഉള്‍പ്പടെ 450 ഓളം ആളുകള്‍ ആഘോഷത്തില്‍ പങ്കെടുത്തു. സാജന്‍ കേറ്ററിംഗ് ചുങ്കപ്പാറ ഒരുക്കിയ ഉച്ചവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
ജൂബിലിപരിപാടികള്‍ എല്ലാവരും ഒത്തുചേര്‍ന്ന് നടത്താന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് കുടുംബാംഗങ്ങള്‍. മേരി, തെരേസ, ടോമിച്ചന്‍,ജോയിച്ചന്‍, പരേതരായ ഔത, പെണ്ണമ്മ, ചാക്കോ, മത്തായി, വര്‍ക്കി, കുഞ്ഞമ്മ എന്നിവരാണ് ളൂയീസച്ചന്റെ സഹോദരങ്ങള്‍.

കുളത്തൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഇടവകയിലെ കുമ്പിളുവേലില്‍ പരേതരായ ജോസഫിന്റെയും റോസമ്മയുടെയും 11 മക്കളില്‍ എട്ടാമനാണ് ളൂയീസച്ചന്‍. എട്ടാം ക്ളാസില്‍ പഠിയ്ക്കുമ്പോള്‍ ഡോണ്‍ ബോസ്ക്കോ സഭയില്‍ ചേര്‍ന്ന ളൂയീസച്ചന്‍, എറണാകുളം, തമിഴ്നാട്ടിലെ തിരുപ്പൂര്‍ സ്കൂള്‍, യേര്‍ക്കാഡ് മൈനര്‍ സെമിനാരി, ബംഗളുരു ൈ്രകസ്ററ് ജ്യോതി കോളേജ് ഓഫ് തിയോളജി എന്നിവിടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി 1973 മാര്‍ച്ചില്‍ ഡീക്കന്‍പട്ടം നേടി.തുടര്‍ന്ന് 1974 ഡിസംബര്‍ 23 ന് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്റണി പടിയറയില്‍ നിന്നുമാണ് പൗരോഹിത്യം സ്വീകരിച്ചത്.

ചെനൈ്ന യൂണിവേഴ്സിറ്റിയില്‍ നിന്നും ആന്രേ്താപ്പോളജിയില്‍ മാസ്റേറഴ്സും, റോമില്‍ നിന്നും തിയോളജിയില്‍ മാസ്റേറഴ്സും നേടി.ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുമായും കൂടിക്കണ്ടിട്ടുണ്ട്.

1979 ല്‍ ഇന്റര്‍നാഷണല്‍ ഇയര്‍ ഓഫ് ചൈല്‍ഡ് ഫോട്ടോഗ്രാഫി മല്‍സരത്തില്‍ യുനിസെഫിന്റെ അവാര്‍ഡ് വിന്നറും ഒപ്പം അക്രഡിറ്റേഷനും ലഭിച്ചു.ചെനൈ്ന സിറ്റഡലില്‍ സിഗായുടെ ചുമതലയും വഹിച്ചിട്ടുണ്ട്. സലേഷ്യന്‍ സഭയുടെ ചെനൈ്ന പ്രൊവിന്‍സ് സെക്രട്ടറിയായും, ഡെല്‍ഹി കേന്ദ്രീകരിച്ച് സൗത്ത് ഏഷ്യയുടെ സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്.
ഡെല്‍ഹി അതിരൂപതയുടെ തിങ്ക് ടാങ്ക് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒട്ടനവധി പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു. നിരവധി ഗ്രന്‍ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ളൂയീസച്ചന്‍ മീഡിയയെപ്പറ്റി എഴുതിയ ഒരു പുസ്തകം സെമിനാരിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായും ഉപയോഗിക്കുന്നുണ്ട്.

ചെനൈ്ന പൂനെമലെ എസ്എച്ച് സെമിനാരിയിലും, കവരപ്പേട്ട ഡോണ്‍ ബോസ്ക്കോ തിയോളജി സെമിനാരിയിലും പ്രഫസറായും സേവനം ചെയ്തിട്ടുണ്ട്. നിലവില്‍ ഇന്‍ഡ്യയിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയമായ ചെനൈ്ന പെരമ്പൂരിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ഷ്രെന്‍ ദേവാലയത്തില്‍ 80 കാരനായ ളൂയീസച്ചന്‍ ശുശ്രൂഷ ചെയ്തുവരുന്നു.

പരിപാടിയുടെ തല്‍സമയസംപ്രേക്ഷണവും ഫോട്ടോയും വീഡിയോയും ഇമേജ് സ്ററുഡിയോ (പെരുമ്പെട്ടി), ഫോട്ടോ ജെന്‍സ് കുമ്പിളുവേലില്‍ എന്നിവര്‍ കൈകാര്യം ചെയ്തു.
- dated 13 Nov 2024


Comments:
Keywords: India - Otta Nottathil - priestly_ordination_golden_jubilee_fr_louis_kumpiluvelil_sdb India - Otta Nottathil - priestly_ordination_golden_jubilee_fr_louis_kumpiluvelil_sdb,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
recruitment_for_ex_nris
തിരിച്ചെത്തിയ പ്രവാസികള്‍ക്ക് കേരളത്തില്‍ തൊഴിലവസരം Recent or Hot News
തുടര്‍ന്നു വായിക്കുക
trump_warns_india_bricks
ഇന്ത്യക്ക് പണി കൊടുക്കാന്‍ ട്രംപ്: വിനിമയത്തിനു ഡോളര്‍ അല്ലെങ്കില്‍ നൂറ് ശതമാനം നികുതി! Recent or Hot News
തുടര്‍ന്നു വായിക്കുക
pravasi_kids_scholarships
പ്രവാസികളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്: അപേക്ഷാ തീയതി നീട്ടി
തുടര്‍ന്നു വായിക്കുക
by_election_kerla_nov_2024
വയനാട്ടില്‍ പ്രിയങ്ക ; പാലക്കാട് രാഹുല്‍ ; ചേലക്കര യുആര്‍ പ്രദീപ്
തുടര്‍ന്നു വായിക്കുക
norka_roots_nrk_kerala_jobs
പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി നേടാന്‍ കേരള സര്‍ക്കാര്‍ പദ്ധതി
തുടര്‍ന്നു വായിക്കുക
putin_to_visit_india_2025
പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കും
തുടര്‍ന്നു വായിക്കുക
indians_sexual_satisfaction
ഇന്ത്യക്കാര്‍ക്ക് പ്രണയത്തിലും ലൈംഗികതയിലും തൃപ്തിയെന്ന് സര്‍വേ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us