യുഎസിലെ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ നാടുകടത്തുന്ന നിരവധി വിമാനങ്ങളില്‍ ആദ്യത്തേതാണിതെന്നാണ് റിപ്പോരര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 205 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന വിമാനത്തില്‍ ഒരു ടോയ്ലറ്റ് മാത്രമേയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎസില്‍ 18,000~ത്തോളം അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുണ്ടെന്നാണ് പ്രാഥമിക കണക്ക്. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ കര്‍ശന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്ക് നാടുകടത്താന്‍ വിധിക്കപ്പെട്ട അനധികൃത കുടിയേറ്റക്കാരെ നേരത്തെ യുഎസ് സൈനിക വിമാനങ്ങളില്‍ തിരിച്ചയച്ചിരുന്നു.
നേരത്തെ, യുഎസ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിയമവിരുദ്ധമായി താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ നിയമപരമായ തിരിച്ചുവരവിന് വാതില്‍ തുറന്നിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ആഴ്ച യുഎസിലേക്ക് പറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ നാടുകടത്തുന്നതിന്‍റെ ആദ്യ റൗണ്ട് ആരംഭിച്ചത്.
ട്രംപ് രണ്ടാം തവണയും യുഎസ് പ്രസിഡന്‍റായി അധികാരമേറ്റ ശേഷം മോദിയുടെ ആദ്യ യുഎസ് സന്ദര്‍ശനമാണ് നടക്കാന്‍ പോകുന്നത്. അനധികൃത കുടിയേറ്റം തടയുന്നതിനുള്ള യുഎസ് നടപടികള്‍ക്ക് ഇന്ത്യ പിന്തുണ നല്‍കുമെന്നും ട്രംപ് അറിയിച്ചിരുന്നു.

Comments: