Today: 14 Jun 2021 GMT   Tell Your Friend
Advertisements
കായിക മന്ത്രി തിരുവഞ്ചൂരിന്റെ കുതിര കയറ്റം ചീഫ് സെക്രട്ടറിയോട് ; ലജ്ജിക്കൂ കേരളമേ !!!
തിരുവനന്തപ,ുരം: അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന മട്ടില്‍ കേരളത്തിന്റെ കായിക മന്ത്രി ചീഫ് സെക്രട്ടറിയുടെ നേര്‍ക്ക് ഉറഞ്ഞു തുള്ളിയത് കേരളത്തിന്റെ വിവേകമുള്ള വോട്ടറന്മാര്‍ മറന്നു കാണില്ല.

ഉള്ളതു പറഞ്ഞാല്‍ കള്ളിയ്ക്കും തുള്ളല്‍ എന്ന പഴഞ്ചൊല്ല് ഇവിടെ നിറവേറി.ദേശീയ ഗെയിംസിന്റെ ഉദ്ഘാടനവേദിയില്‍ മുഖ്യാതിഥികളില്‍ ഒരാളായിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കായി ഇട്ടിരുന്ന കസേരയില്‍ വേറാരോ കയറി ഇരുന്നു. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനടക്കം പലര്‍ക്കും വേദിയില്‍ ഇരിപ്പിടം ലഭിച്ചില്ല. അക്കൂട്ടരില്‍ പ്രധാന സംഘാടകനും സ്പോര്‍ട്സ് മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വരെ പെട്ടു. സച്ചിനു വേറെ കസേര കൊണ്ടുവരേണ്ടിവന്നു. മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴാണു കുര്യന്‍ സാറിന് ഇരിക്കാനായത്.

ദേശീയ ഗെയിംസിന്റെ ഉദ്ഘാടനവേദിയെക്കുറിച്ചു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇതെല്ലാം. ചുരുക്കത്തില്‍ മുഖ്യമന്ത്രിയുടെ കാറിലെ അവസ്ഥ പോലായിരുന്നു ദേശീയ ഗെയിംസിന്റെ ഉദ്ഘാടനവേദി. ദേശീയ ഗെയിംസ് നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യട്ടെ എന്ന നിസംഗഭാവത്തോടെ ഈ മാമാങ്കത്തെ കാണുന്നവര്‍ക്കുപോലും സംശയം തോന്നി, ഇങ്ങനെയാണോ കേരളത്തില്‍ കാര്യങ്ങള്‍ നടക്കേണ്ടത്?

ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് പോലെ എല്ലാം താറുമാറായിപ്പോയ വന്‍പരിപാടികള്‍ പോലും ദിവസങ്ങളുടെ ഇടവേളകൊണ്ടു കുത്തിക്കെട്ടി നേരെയാക്കിയിട്ടുള്ള, 1987ല്‍ ഇതിലും കുഞ്ഞ് ഓഫീസറായിരുന്ന കാലത്തു കേരളത്തില്‍ ദേശീയ ഗെയിംസ് സംഘടിപ്പിച്ചിട്ടുള്ള ചീഫ് സെക്രട്ടറി ജിജി""തോംസണ് ഈ''കുട്ടികളി കണ്ടപ്പോള്‍ വല്ലായ്മ തോന്നി. താന്‍ ചീഫ് സെക്രട്ടറി ആയിരിക്കുമ്പോഴാണല്ലോ ഇങ്ങനെ സംഭവിക്കുന്നത് എന്നു ലജ്ജയും തോന്നിയിരിക്കണം. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കസേരയില്‍ പോലും ആര്‍ക്കും കയറി ഇരിക്കാമെന്ന കാലമാണിതെന്നത് അദ്ദേഹം മറന്നു. എല്ലാം നേരെയാക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തിനു തോന്നിപ്പോയി. ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിലെ പല സംഭവങ്ങളും പാകപ്പിഴകള്‍ ആണെന്നും അതു സംഘാടകരുടെ പിടിപ്പുകേടാണെന്നും ഉത്തരവാദികള്‍ക്കെതിരേ നടപടി എടുക്കേണ്ടിവരുമെന്നും സംഘാടക സമിതിയുടെ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

എല്ലാവരും നടക്കില്ലെന്നു പ്രചരിപ്പിച്ചിരുന്ന മേള ഇങ്ങനെയെങ്കിലും നടത്താനായതില്‍ വല്ലാതെ ആശ്വസിച്ചിരുന്ന കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു പണ്ട് കെഎസ്യുക്കാലം മുതലേ ജിജിയോടുള്ള പക ശരിക്കും തീര്‍ക്കാനുള്ള അവസരം വീണു കിട്ടുകയായി. ദേശീയമേളയുടെ ഉദ്ഘാടനച്ചടങ്ങ് ഒരു ഉത്സവമായിട്ടാണു വിഭാവന ചെയ്തതെന്നും അവിടെ ഇങ്ങനെയൊക്കെ സംഭവിക്കുന്നതില്‍ എന്താണ് അസാധാരണത്വമെന്നും തിരുവഞ്ചൂര്‍ ചോദിച്ചു. അതോടെ ജിജിക്കു മാത്രമല്ല ഉദ്ഘാടനച്ചടങ്ങില്‍ നടന്ന പലതും ഇത്തരം മേളയുടെ ഉദ്ഘാടനച്ചടങ്ങിനു ചേര്‍ന്നതായിരുന്നില്ല എന്നു കരുതിയവര്‍ക്കെല്ലാം ചിത്രം വ്യക്തമായി. ഒരു ദേശീയ കായികമേളയുടെ ഉദ്ഘാടനം എന്നതിനേക്കാള്‍ ഒരുതരം ഉത്സവം എന്നേ സംഘാടകര്‍ കരുതിയിട്ടുള്ളു. അതുകൊണ്ട് അവിടെ സംഭവിച്ചതൊന്നും അബദ്ധമായിരുന്നില്ല, എങ്ങനെയാണ് ഇത്തരം മേളകള്‍ സംഘടിപ്പിക്കേണ്ടതെന്ന് അറിയാത്തതുകൊണ്ട് ഉണ്ടായവയാണെന്നു ബോധ്യമായി.

ഇത്തരം വേദികളില്‍ ആനയും അമ്പാരിയുമൊക്കെ ഉണ്ടായാലും കായികതാരങ്ങള്‍ക്ക് ആദരം നല്കേണ്ടതുണ്ട് എന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. അത്തരം അറിവുള്ളവരെയൊന്നും സംഘാടകസമിതിയില്‍ ഉള്‍പ്പെടുത്താന്‍ ദേശീയ ഗെയിംസിന് ഒരുക്കം തുടങ്ങിയ ഇടതുമന്ത്രി വിജയകുമാറോ ജനാധിപത്യമുന്നണിയുടെ ആദ്യത്തെ മന്ത്രി ഗണേഷ്കുമാറോ, അവസാനം കാര്യങ്ങള്‍ വിജയകിരീടത്തിലെത്തിച്ച തിരുവഞ്ചൂരോ ശ്രദ്ധിച്ചില്ലായിരിക്കാം. നിരവധി ദേശീയ, അന്തര്‍ദേശീയ കായികമേളകളില്‍ പങ്കെടുത്തിട്ടുള്ള അത്ലറ്റായ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിനു പോലും ഇതൊന്നും തോന്നിയില്ല എന്നതു മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്.

ദേശീയമേള ഉദ്ഘാടനം ചെയ്യാനെത്തിയവര്‍ നടത്തിയ പ്രസംഗമത്സരത്തെ ജിജി വിമര്‍ശിച്ചതും തിരുവഞ്ചൂര്‍ ന്യായീകരിച്ചതും കണ്ടപ്പോള്‍ തിരുവഞ്ചൂര്‍ "ഇന്നസന്റ'ായാണു കാര്യങ്ങള്‍ പറയുന്നതെന്ന് ആര്‍ക്കും തോന്നിപ്പോയിരിക്കണം. ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്യാന്‍ എത്തുന്ന എത്ര ഉന്നതനായ വിശിഷ്ടാതിഥിപോലും ഞാന്‍ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്യുന്നു എന്നല്ലാതെ രണ്ടാമതൊന്നു പറയാറില്ല. അതാണ് അന്തര്‍ദേശീയ കായികമേളകളുടെ ഉദ്ഘാടനച്ചടങ്ങില്‍ പുലര്‍ത്താറുള്ള മാന്യത. അവര്‍ പറയേണ്ട വാചകം പലപ്പോഴും അവര്‍ക്ക് അച്ചടിച്ചു കൊടുക്കാറുമുണ്ട്. കേന്ദ്രമന്ത്രിമാരോടും മുഖ്യമന്ത്രിയോടും ഒക്കെ എന്തുമാത്രം പറയണം എന്നു ഞാന്‍ പറയുന്നതു ശരിയോ എന്ന് തിരുവഞ്ചൂര്‍ ചോദിക്കുന്നതു കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ പാവത്തം ശരിക്കും മനസിലായി.

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഒന്നര മണിക്കൂര്‍ മാത്രം കലാപരിപാടികള്‍ ഉണ്ടായിരുന്നപ്പോള്‍ ഇവിടെ രണ്ടര മണിക്കൂര്‍ നീണ്ട പരിപാടികള്‍ ക്രമീകരിക്കപ്പെട്ടതിലും ജിജി അസ്വസ്ഥത പ്രകടിപ്പിച്ചു. അതേ നിലവാരം ഉള്ളതായിരിക്കും സമാപനപരിപാടികളെന്നും മന്ത്രി ഭീഷണിപ്പെടുത്തിയട്ടുണ്ട്. അതെങ്ങനെയാവും എന്നു കാത്തിരുന്നു കാണുക.

കലാപരിപാടികളുടെ ദൈര്‍ഘ്യവും ഇനങ്ങളും കൂട്ടിയതു സംഘാടകരുടെ വൈഭവമായി അംഗീകരിക്കേണ്ടതാണ് എന്നാണു ദ്വിജന്റെയും പക്ഷം. അല്ലെങ്കില്‍ ലാലിസം പോലുള്ള വിനോദങ്ങള്‍ നമുക്കു കാണാനാകുമായിരുന്നോ? ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങ് ആരെല്ലാം മറന്നാലും മോഹന്‍ലാല്‍ ജീവിതകാലത്തു മറക്കില്ല. അദ്ദേഹം ചിട്ടപ്പെടുത്തി വന്ന ലാലിസം പരിപാടിക്ക് ആ മേള ഉണ്ടാക്കിയ നെഗറ്റീവ് പബ്ളിസിറ്റി അത്ര ഭീകരമായി. ലാലിന്റെ വ്യവസായ സംരംഭങ്ങളോട് എതിര്‍പ്പുള്ളവരുടെ പരിശ്രമംകൂടി ഇതേച്ചൊല്ലി ഉണ്ടായ വിവാദത്തിനു പിന്നില്‍ ഉണ്ടായിരുന്നു എന്നു കരുതുന്നവര്‍ ധാരാളം.

പാതിപ്പണി അച്ഛനെയും കാണിക്കരുത് എന്ന ചൊല്ല് മോഹന്‍ലാലിന് അനുഭവമായി. ലാലിസം പരിപാടിയുടെ പൂര്‍ണമായ തയാറെടുപ്പുകള്‍ ആയില്ലെന്ന് മനസിലാക്കിക്കൊണ്ടു തന്നെ ഇത്തരം പരിപാടിക്കു തുനിഞ്ഞതിന്റെ കൂടി ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. ഇനി ലാലിസത്തിന് ഒരു പേരുണ്ടാക്കാന്‍ ലാല്‍ ശരിക്കും വിയര്‍പ്പൊഴുക്കേണ്ടിവരും.

ഏതായാലും കേരള സര്‍ക്കാരിനു നല്ല കാലമാണ്. ലാലിസം പരിപാടിക്കായി മോഹന്‍ലാല്‍ വാങ്ങിയ തുക തിരിച്ചുകിട്ടി. മാണിസാറിനു പാലായില്‍ വരുന്ന മണിഓര്‍ഡറുകള്‍ പോലെ അവ വാങ്ങണോ വേണ്ടയോ എന്ന സംശയം ആദ്യം തിരുവഞ്ചൂരിന് ഉണ്ടായിരുന്നു. മാണിസാര്‍ ആ തുകയെല്ലാം കാരുണ്യസഹായ പദ്ധതിയിലേക്കു സ്വീകരിച്ചതുപോലെ, മോഹന്‍ലാല്‍ തിരിച്ചുതന്ന തുക തിരുവഞ്ചൂരിന് കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ ഫണ്ടിലേക്കു വകവയ്ക്കാവുന്നതാണ്. പെന്‍ഷന്‍ കിട്ടാത്തതുമൂലം വലയുന്ന പാവം വൃദ്ധ തൊഴിലാളികള്‍ക്ക് അതൊരു വലിയ സഹായമാകും. ഡീസല്‍ വില വന്‍തോതില്‍ കുറഞ്ഞിട്ടും ബസ്, ടാക്സി ചാര്‍ജുകള്‍ പോലുള്ളവ കുറച്ചു ജനത്തെ സഹായിക്കാന്‍ തിരുവഞ്ചൂര്‍ മടിച്ചുനില്‍ക്കുന്നതു മുതലാളിമാരോടുള്ള സ്നേഹം എന്നതിനേക്കാള്‍ കെഎസ്ആര്‍ടിസിയെ രക്ഷിക്കാനാണെന്നാണല്ലോ പറയുന്നത്.

ദേശീയ ഗെയിംസിനുവേണ്ടി എന്ന പേരില്‍ നടന്നതായി മാധ്യമങ്ങളില്‍ വരുന്ന ധൂര്‍ത്തുകളുടെ കഥകള്‍, കേന്ദ്രം ഭരിക്കുന്ന ബിജെപിക്കാര്‍ വെറുതെ വിടില്ല എന്നതിനു സൂചനകളായിട്ടുണ്ട്. സിബിഐ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. 611 കോടി രൂപയുടെ ഈ ദേശീയ മാമാങ്കത്തിന് കേന്ദ്രം 200 കോടിയിലധികം കൊടുത്തിട്ടുണ്ട്. ആ തുക എങ്ങനെ ചെലവാക്കി എന്ന് അന്വേഷിക്കാന്‍ കേന്ദ്രത്തിന് അവകാശവുമുണ്ട്. ഇന്ദ്രപ്രസ്ഥത്തിലെ കോണ്‍ഗ്രസ് പതനത്തിനു കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നടത്തിപ്പ് വഹിച്ചതുപോലെ ഒരു പങ്ക് ദേശീയ ഗെയിംസിനെക്കൊണ്ടു കേരളത്തില്‍ വഹിപ്പിക്കാനാവുമോ എന്ന് അവര്‍ നോക്കാതിരിക്കില്ല.
- dated 08 Feb 2015


Comments:
Keywords: India - Samakaalikam - national_games_keralam India - Samakaalikam - national_games_keralam,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
12520211covid
മഹാമാരിക്കാലത്തെ മഹാപാപികള്‍
തുടര്‍ന്നു വായിക്കുക
29420211covid
ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിനു പിന്നില്‍ എന്ത്
തുടര്‍ന്നു വായിക്കുക
199202010child
കോവിഡ് കാലത്ത് ഇന്ത്യയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us