Today: 18 Jun 2019 GMT   Tell Your Friend
Advertisements
ന്യൂസിലന്‍ഡില്‍ ഭീകരാക്രമണം: 49 പേര്‍ മരിച്ചു
Photo #1 - Newzeland - Otta Nottathil - 163201906nz

സിഡ്നി: ന്യൂസീലന്‍ഡിലെ രണ്ട് മുസ്ലിം പള്ളികളില്‍ ഭീകരര്‍ നടത്തിയ ആക്രമണഥ്തില്‍ 49 പേര്‍ മരിച്ചു. 48 പേര്‍ക്കു പരിക്കേറ്റു. ൈ്രകസ്ററ്ചര്‍ച്ചിലെയും ലിന്‍വുഡിലെയും പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെയാണ് സംഭവം. ഇന്ത്യക്കാരോ ഇന്ത്യന്‍ വംശജരോ ആയ ഒമ്പതുപേരെ വെടിവെപ്പിനുശേഷം കാണാതായതായി ന്യൂസീലന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കോഹ്ലി അറിയിച്ചു. വെടിവെപ്പില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്നും ഒരാള്‍ക്ക് പരിക്കേറ്റെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ന്യൂസീലന്‍ഡില്‍ പര്യടനം നടത്തുന്ന ബംഗ്ളാദേശ് ക്രിക്കറ്റ് ടീം പ്രാര്‍ഥനയില്‍ പങ്കുചേരാന്‍ ബസില്‍നിന്ന് ഇറങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു വെടിവെപ്പ്. ഇവര്‍ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. ശനിയാഴ്ച തുടങ്ങാനിരുന്ന ന്യൂസീലന്‍ഡ്~ബംഗ്ളാദേശ് ക്രിക്കറ്റ് പരമ്പര ഇതേത്തുടര്‍ന്ന് റദ്ദാക്കി.

ഓസ്ട്രേലിയയില്‍ ജനിച്ച ബ്രെന്റണ്‍ ടാരന്റ് (28) ആണ് അക്രമിയെന്നും ഇയാളെ പിടികൂടിയെന്നും പോലീസ് അറിയിച്ചു. ഇയാളുടെമേല്‍ കൊലക്കുറ്റം ചുമത്തി. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി പോലീസിന്റെ കസ്ററഡിയിലുണ്ട്. അക്രമിയുടെ പിന്നിലൂടെയെത്തിയ ഒരാള്‍ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ന്യൂസീലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടവെടിവെപ്പാണിത്. കൊലയാളി ഹെല്‍മെറ്റില്‍ പിടിപ്പിച്ച ക്യാമറവഴി കൂട്ടക്കുരുതി ഫെയ്സ്ബുക്കിലൂടെ തത്സമയം സംപ്രേഷണം ചെയ്തു. വെടിവെപ്പുനടന്ന പള്ളികള്‍ തമ്മില്‍ ആറു കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ. പള്ളിക്കുപുറത്ത് റോഡില്‍ വണ്ടിനിര്‍ത്തി അക്രമി പള്ളിയുടെ മുന്‍വാതിലിലൂടെ കടന്നാണ് ഉള്ളിലുണ്ടായിരുന്നവര്‍ക്കുനേരെ യന്ത്രത്തോക്കുപയോഗിച്ച് തുരുതുരാ നിറയൊഴിച്ചത്. ഈ സമയം ഇവിടെ നാനൂറോളംപേര്‍ പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 41 പേര്‍ കൊല്ലപ്പെട്ടു.

പിന്നീടാണ് ലിന്‍വുഡിലെ ഇസ്ലാമിക് സെന്ററില്‍ വെടിവെപ്പുണ്ടായത്. ഇവിടെ ഏഴുപേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഒരാളും മരിച്ചു. രണ്ടിടത്തും റോഡില്‍നിന്ന് സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തു. ന്യൂസീലന്‍ഡില്‍ മുസ്ലിങ്ങള്‍ക്കുനേരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇതേത്തുടര്‍ന്ന് രാജ്യത്തെ മുസ്ലിംപള്ളികള്‍ക്കെല്ലാം കാവലേര്‍പ്പെടുത്തി. ൈ്രകസ്ററ്ചര്‍ച്ച് ആശുപത്രിക്കും കോടതിക്കും സുരക്ഷയൊരുക്കിയിട്ടുണ്ട്.
- dated 15 Mar 2019


Comments:
Keywords: Newzeland - Otta Nottathil - 163201906nz Newzeland - Otta Nottathil - 163201906nz,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us