Today: 31 Jan 2023 GMT   Tell Your Friend
Advertisements
കാലാവസ്ഥാ വ്യതിയാനം: അടിയന്തര നടപടിക്ക് ആഹ്വാനവുമായി ലോക ബാങ്ക്
Photo #1 - Other Countries - Otta Nottathil - 131120224gcc
ജുബൈല്‍: കാലാവസ്ഥ വ്യതിയാനം നേരിടാന്‍ അടിയന്തര നടപടികള്‍ ആവശ്യമെന്ന് ലോക ബാങ്ക് റീജ്യനല്‍ ഡയറക്റ്റര്‍ ഇസാം അബു സുലൈമാന്‍. ജല~ഊര്‍ജ സുരക്ഷഭീഷണികള്‍ വര്‍ധിക്കുകയാണെന്നും, ഇവ ഫലപ്രദമായി നേരിടണമെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.

മേഖലയിലെ ആറുകോടി വരുന്ന ജനസംഖ്യയുടെ ജല~ഊര്‍ജ സുരക്ഷ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട വര്‍ധിച്ചുവരുന്ന ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിന് വേഗത്തിലുള്ള നടപടി ആവശ്യമാണെന്നും സുലൈമാന്‍. കടല്‍ജല സംസ്കരണത്തിന് നൂറുകണക്കിന് ഡീസലൈനേഷന്‍ പ്ളാന്റുകളാണുള്ളത്. കൂടാതെ, പല ജി.സി.സി രാജ്യങ്ങളിലും ഡീസലൈനേഷന്‍ ഗണ്യമായി വിപുലീകരിക്കാന്‍ പദ്ധതിയുണ്ട്. എന്നാല്‍ ഈ പ്ളാന്റുകള്‍ പുറന്തള്ളുന്ന ഹൈപ്പര്‍സലൈന്‍ മാലിന്യങ്ങള്‍ ആഴംകുറഞ്ഞ തീരപ്രദേശങ്ങളില്‍ അടിഞ്ഞുകൂടുന്നുണ്ട്. ഈ മാലിന്യങ്ങളില്‍ ഉപ്പിന്റെ സാന്ദ്രത കൂടുതലാണ്. അതുകൊണ്ടുതന്നെ പുതിയ കടല്‍ജലം ഡീസാലിനേഷനായി എടുക്കുമ്പോള്‍ ആ ഉപ്പ് നീക്കം ചെയ്യാന്‍ കൂടുതല്‍ ഊര്‍ജം ആവശ്യമായി വരുന്നു.

ഉപ്പുവെള്ളം സംസ്കരിക്കുമ്പോള്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജത്തോടൊപ്പം ഡീസലൈനേഷനായി പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതിവിധികാണാന്‍ ജി.സി.സി നടപടി കൈക്കൊണ്ട് തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
- dated 13 Nov 2022


Comments:
Keywords: Other Countries - Otta Nottathil - 131120224gcc Other Countries - Otta Nottathil - 131120224gcc,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us