അതേസമയം, ഇസ്രയേല്‍ ~ ഹിസ്ബുല്ല ചര്‍ച്ചകളുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇസ്രയേലും ഹിസ്ബുല്ലയും വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് അന്തിമ കരാറിലേയ്ക്ക് അടുത്തിട്ടില്ലെന്നാണ് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഞായറാഴ്ച ഹിസ്ബുല്ല 250~ലധികം റോക്കറ്റുകളും ഡ്രോണുകളും വടക്കന്‍ ~ മധ്യ ഇസ്രയേലിലേയ്ക്ക് പ്രയോഗിച്ചിരുന്നു. ഈ ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് വിവരം. തുടര്‍ച്ചയായ വ്യോമാക്രമണത്തിലൂടെ ബെയ്റൂട്ടിലെ ഹിസ്ബുള്ള ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിച്ചാണ് ഇസ്രയേല്‍ തിരിച്ചടിച്ചത്.

Comments: