ഒക്റ്റോബര്‍ 7ന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിനു ശേഷം ഇസ്രയേലിന്‍റെ ഹിറ്റ്ലിസ്ററിലെ പ്രധാനിയായിരുന്നു ഹനിയ്യ. ഗാസയിലെ ഹമാസ് നേതാവ് യഹ്യ സിന്‍വാര്‍ ചുക്കാന്‍ പിടിച്ച ആക്രമണത്തില്‍ 1200 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടപ്പിലാക്കിയവരില്‍ പ്രധാനിയാണ് ഹനിയ്യ. ഒക്റ്റോബര്‍ 7ലെ ആക്രമണത്തിനു പിന്നാലെ തങ്ങളുടെ വിജയത്തിന് നന്ദി പറഞ്ഞു കൊണ്ട് പ്രാര്‍ഥിക്കുന്ന വിഡിയോ ഹനിയ്യ പുറത്തു വിട്ടിരുന്നു. ഹമാസിന്‍റെ വിദേശ നയങ്ങളിലും, നയതന്ത്രത്തിലും തീരുമാനങ്ങളെടുക്കുന്നതില്‍ പ്രധാനിയായിരുന്നു ഹനിയ്യ.
എന്നാല്‍ അദ്ദേഹം സൈനിക കാര്യങ്ങളില്‍ അധികമായി ഇടപെട്ടിരുന്നില്ലെന്ന് ഹമാസ് നിരീക്ഷകന്‍ മൈക്കല്‍ മില്‍ഷ്ടീന്‍ പറയുന്നു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെ മുഖ്യ പ്രോസിക്യൂട്ടര്‍ ഹനിയ്യ അടക്കം മൂന്നു ഹമാസ് നേതാക്കള്‍ക്കെതിരേ അറസ്ററ് വാറന്‍റ് പുറപ്പെടുവിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോടും ഇതേ കാര്യം ആവശ്യപ്പെട്ടിരുന്നു. 2019ല്‍ ഖത്തറില്‍ നിന്ന് വിട്ടു പോന്നതിനു ഭീഷണികളെ തൃണവത്കരിച്ചു കൊണ്ട് ഹനിയ്യ നിരവധി യാത്രകള്‍ നടത്തി. തുര്‍ക്കിയിലും ഇറാനിലും അദ്ദേഹം നിരന്തരമായി സന്ദര്‍ശനം നടത്തി. ഗാസയുമായുള്ള അടുത്ത ബന്ധം ഹനിയ്യയുടെ കുടുംബത്തെ പൂര്‍ണമായും ഉന്മൂലനം ചെയ്തിരുന്നു. ഏപ്രിലിലെ ഇസ്രയേലിന്‍റെ വ്യോമാക്രമണത്തില്‍ അദ്ദേഹത്തിന്‍റെ മൂന്ന് ആണ്‍മക്കളും കൊല്ലപ്പെട്ടു. മറ്റു രണ്ട് ആക്രമണങ്ങളിലായി അദ്ദേഹത്തിന്‍റെ നാല് കൊച്ചു മക്കളും സഹോദരിയും കൊല്ലപ്പെട്ടു. 1963ല്‍ ഗാസയിലെ അര്‍ബന്‍ ശതി അഭയാര്‍ഥി ക്യാംപിലാണ് ഹനിയ്യ ജനിച്ചത്. 1987ല്‍ ഹമാസ് രൂപീകരിക്കപ്പെട്ടപ്പോള്‍ തന്നെ അദ്ദേഹം അതില്‍ അംഗമായി.
തുടക്കകാലത്ത് ഹമാസ് സ്ഥാപക നേതാവ് അഹമ്മദ് യാസിന്‍റെ വിശ്വസ്തനായിരുന്നു. അറബി സാഹിത്യത്തില്‍ പഠനം നടത്തിയ ഹനിയ്യ കടുത്ത മതവിശ്വാസിയായിരുന്നു. ആകര്‍ഷണീയമായ ഭാഷയിലുള്ള ദീര്‍ഘമായ പ്രസംഗങ്ങള്‍ അദ്ദേഹത്തെ അനുയായികളുടെ പ്രിയങ്കരനാക്കി മാറ്റി. 1989ല്‍ ഹനിയ്യഅടക്കം നിരവധി പേരെ ഹമാസുമായി ബന്ധം പുലര്‍ത്തിയതിന്‍റെ പേരില്‍ ഇസ്രയേല്‍ അറസ്ററ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു.

Comments: