സിസ്ററര് വിന്‍സെന്‍ഷ്യ മരിയ ഉഫുമയിലെ ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ഹീറി മെമ്മോറിയല്‍ മോഡല്‍ സെക്കന്‍ഡറി സ്കൂളിന്റെയും സിസ്ററര് ഗ്രേസ് മാരിയറ്റ് നെവിയിലെ ഇമ്മാക്കുലേറ്റ് ഗേള്‍സ് മോഡല്‍ സെക്കന്‍ഡറി സ്കൂളിന്റെയും പ്രിന്‍സിപ്പലാണ്. ബാന്‍ഡിറ്റുകള്‍ എന്നറിയപ്പെടുന്ന അക്രമി സംഘമാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.
നൈജീരിയയിലെ പൗരസ്വാതന്ത്ര്യത്തിനായുള്ള അറിയപ്പെടുന്ന കത്തോലിക്കാ പ്രചോദിത സംഘടനയും മനുഷ്യാവകാശങ്ങളു ടെയും മതപരവുമായ അവകാശങ്ങളുടെ തീക്ഷ്ണ വക്താവുമായ ഇന്റര്‍സൊസൈറ്റി, ജനുവരി 7~ന് നടന്ന തട്ടിക്കൊണ്ടുപോകലിനെ തിരെ ശക്തമായി രംഗത്തു വന്നു.സൊസൈറ്റിയുടെ എക്സിക്യൂട്ടീ വ് ഡയറക്റ്റര്‍ എമേക ഉമേഗ്ബലാസി മാധ്യമങ്ങളോടു പറഞ്ഞത് ൈ്രകസ്തവ പുരോഹിതരും സന്യസ്തരും ഇപ്പോള്‍ ഭീകരരുടെ കറന്‍സിയായി മാറിയിരിക്കുന്നു എന്നാണ്.മോചന ദ്രവ്യത്തിനാ യി ൈ്രകസ്തവ സ്ഥാപനങ്ങളുടെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന പുരോഹിതരെയും കന്യാസ്ത്രീകളെയും തട്ടിക്കൊണ്ടു പോകുന്ന തും കൊന്നുകളയുന്നതും ഇപ്പോള്‍ നൈജീരിയയില്‍ പതിവു കാഴ്ചയാണ്.

Comments: