സന്തോഷമില്ലെങ്കില്‍ 'അണ്‍ഹാപ്പി ലീവ്' എടുക്കാന്‍ ഓപ്ഷന്‍!

News Photo 1 - Other Countries - Otta Nottathil - unhappy_leave_china
തുടര്‍ച്ചയായി ജോലി ചെയ്യുന്നത് നമ്മളെ പലപ്പോളും മടുപ്പിക്കാറുണ്ടല്ലേ. സമ്മര്‍ദത്തില്‍ മുങ്ങി ഒന്നിനും പറ്റാതെ ആശയക്കുഴപ്പത്തിലാണോ. എങ്കില്‍ നിങ്ങള്‍ക്ക് സാഡ് ലീവ് അഥവാ ദുഃഖം തീര്‍ക്കാനുള്ള അവധിയെടുക്കാം. ഇതിനായി മേലധികാരിയുടെ അനുവാദം ആവശ്യമില്ല. ചൈനയിലാണ് ഇത്തരത്തില്‍ പുതിയ തരത്തിലുള്ള അവധി പ്രഖ്യാപനം. ചൈനയിലെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഫാറ്റ് ഡോംങ് ലായ് എന്ന സ്ഥാപനമാണ് അവധി നല്‍കുന്നത്.

തൊഴിലാളുകളുടെ മാനസികരോഗ്യം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ അവധി നല്‍കുന്നത്. ഇതിലൂടെ അവര്‍ സന്തുഷ്ടരാവുകയും ജോലിയിലെ പ്രവര്‍ത്തന ക്ഷമത വര്‍ധിക്കുകയും ചെയ്യുന്നു. മാത്രമല്ല കമ്പനി തൊഴിലാളികളെ മനസിലാക്കുന്നുണ്ടെന്നും അവര്‍ക്ക് പിന്തുണയായി കൂടെയുണ്ടാകുമെന്ന തോന്നല്‍ ഉളവാക്കുകയും ചെയ്യുന്നെന്ന് ഫാറ്റ് ഡോങിന്‍റെ ഉടമ യു ഡോങ് ലായ് പറഞ്ഞു.

അവധി ഏത് ദിവസമെടുക്കണമെന്ന് തീരുമാനമെടുക്കാനുള്ള അവകാശം തൊഴിലാളികള്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. നിരവധി തൊഴിലാളി ക്ഷേമ പരിപാടികളാണ് ഫാറ്റ് ഡോങ് ലായി നടത്തിവരുന്നത്. തൊഴിലാളികള്‍ക്ക് വിദേശ വെക്കേഷന്‍ സൗകര്യം നല്‍കിയത് വാര്‍ത്തകളിലിടം നേടിയിരുന്നു.
- dated 16 Apr 2024

Comments:

Keywords: Other Countries - Otta Nottathil - unhappy_leave_china Other Countries - Otta Nottathil - unhappy_leave_china,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.