Today: 01 Oct 2023 GMT   Tell Your Friend
Advertisements
തൃക്കാക്കര എന്താണ് പഠിപ്പിച്ചത് ?
മ്മുടെ ചരിത്ര ഗാഥകളില്‍ സൂക്ഷിക്കേണ്ടയൊന്നാണ് തൃക്കാക്കര ഉപതെരെഞ്ഞടുപ്പ്. കോണ്‍ഗ്രസ് പാര്‍ട്ടി ജയിച്ചപ്പോള്‍ കമ്മ്യൂണിസ്ററ് പാര്‍ട്ടി പൊരുതി തോറ്റു. ആരോഗ്യ രംഗത്തുള്ള ഒരു പൊതുപ്രവര്‍ത്തകനെ കേരളത്തിന് നഷ്ടപ്പെട്ടു. ഇനിയെങ്കിലും അടിസ്ഥാന പ്രമാണങ്ങളില്‍ നിന്ന് മാറി വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള പ്രഗല്‍ഭരെ സ്ഥാനാര്‍ത്ഥി യാക്കിയാല്‍ സമൂഹത്തിനാകെ അത് നേട്ടമായിരിക്കും. ഇല്ലെങ്കില്‍ അഴിമതിയും അനീതിയും വളര്‍ന്നുകൊണ്ടിരിക്കും. മുന്‍മന്ത്രിയും പോളിറ്റ് ബ്യുറോ അംഗവുമായ എം.എ.ബേബി അറിയിച്ചത് 'തോല്‍വിയില്‍ നിന്ന് പാഠം പഠിക്കണമെങ്കില്‍ പഠിക്കും'. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. 'ദൈവത്തെ ഭയക്കുന്നപോലെ ജനത്തെ ഭയക്കണം'. രണ്ടുപേരും പഠിക്കണം, ഭയക്കണം എന്നാണ് ജനത്തോടെ പറഞ്ഞത്. രണ്ട് വ്യക്തിത്വങ്ങളും ശരിയായ അളവുകോലാണ് മലയാളിക്ക് തന്നത്. അളക്കുക മാത്രമല്ല വിലയിരുത്തി പഠിക്കണം. ഒരാള്‍ എം.എല്‍.എ.അല്ലെങ്കില്‍ മന്ത്രിയായാല്‍ ധരിച്ചിരിക്കുന്നത് ആന പ്പുറത്തെന്നാണ്. അതിനെ അജ്ഞത, അറിവില്ലായ്മ എന്ന് വിളിക്കാം.

പാശ്ചാത്യ രാജ്യങ്ങളില്‍ മന്ത്രിമാര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നത് നാം മറക്കരുത്. അവരുടെ പിറകില്‍ പരിവാരങ്ങള്‍ ഒന്നുമില്ല. അതിന്റെയര്‍ത്ഥം അവര്‍ക്ക് ജനത്തെ ഭയമില്ല. അവരുടെ സേവകരാണ്. മലയാളക്കരയെ തൃക്കാക്കരയിലെ ജനങ്ങള്‍ പഠിപ്പിച്ചത് ഞങ്ങള്‍ ബുദ്ധിശൂന്യരും വിവരംകെട്ടവരുമല്ല എന്നതാണ്. എന്തുകൊണ്ടെന്നാല്‍ അവിടെ ജാതിമത വര്‍ഗ്ഗീയ പാര്‍ട്ടികളുടെ കരിമ്പടങ്ങള്‍ ഒന്നൊന്നായി അഴിഞ്ഞുവീണു.ജാതി മതത്തിന്റെ മറവില്‍ വരുന്ന അവസരവാദി കളെ അവര്‍ തിരിച്ചറിഞ്ഞു. അവിടെ കൂട്ടിവായിക്കേണ്ടത് ഈഴവര്‍, മുസ്ളിം, ക്രിസ്ത്യന്‍ അവസരവാദികള്‍ പദവികളില്‍ കടിച്ചുതൂങ്ങിയിരിപ്പുണ്ട്. തൃക്കാക്കരക്കാര്‍ വടക്കേ ഇന്ത്യയില്‍ നിന്ന് വിരുന്നു വന്ന ജാതിമത കുത്തിവെപ്പ് പുച്ഛത്തോടെ പുറംതള്ളി. ആ തീരുമാനം മലയാളിയുടെ വിടര്‍ന്ന നേത്രങ്ങള്‍ക്ക് അളവറ്റ ആഹ്ളാദം നല്‍കി. കേരളത്തിന്റെ മുക്കിലും മൂലയിലും വളര്‍ന്നു കൊണ്ടിരിക്കുന്ന വര്‍ഗ്ഗീയ വിഷപ്പാമ്പുകളെ പുറത്താക്കിയതില്‍ തൃക്കാക്കരക്ക് ഹൃദയം നിറഞ്ഞ നന്ദി. തൃക്കാക്കര വികസിത പാശ്ചാത്യ രാജ്യങ്ങള്‍ക്കൊപ്പമെത്തിയിരിക്കുന്നു.

ഇന്ത്യയില്‍ പലയിടത്തും ആഭിചാരകര്‍മ്മങ്ങളും കെട്ടുകാഴ്ചകളും ജാതി കലര്‍ത്തി പലരെയും വഞ്ചിക്കുന്നത് കാണാം.വോട്ടുചെയ്യുന്നവര്‍ മനസ്സിലാക്കേണ്ടത് അഞ്ചു വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന വോട്ട് മഞ്ഞുതുള്ളി വിഴുന്നതുപോലെയാണ്. അവിടെ നമ്മുടെ മാംസം കൊതിച്ചു നില്‍ക്കുന്ന കഴുകന്മാരാണ് ജാതി മത വോട്ടിനായി നമ്മെ സമീപിക്കുന്നത്. മതത്തിന്റെ പേരില്‍ വോട്ട് ചോദിക്കുക മറ്റൊരു ആഭിചാര കര്‍മ്മമാണ്. ഈ മൂഢന്മാര്‍ സ്വയം ദേവന്മാരെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നു. അവരെ ആദരിക്കയും വിശ്വസിക്കയും ചെയ്യുന്ന അന്ധവിശ്വാസികള്‍ ധാരാളമുണ്ട്. അതിന്റെ കാരണം അറിവില്ല. അറിവില്ലാത്തതിന്റെ പ്രധാന കാരണം ഭരണത്തിലുള്ളവര്‍ ജനത്തിന് വേണ്ടുന്ന നല്ല സാഹിത്യ സൃഷ്ഠികള്‍ വായിക്കാന്‍ കൊടുക്കുന്നില്ല. അവര്‍ വായിച്ചു വളര്‍ന്നാല്‍ അറിവുണ്ടാകും, അറിവ് ലഭിച്ചാല്‍ ചോദ്യങ്ങള്‍ ഉയരും. അധികാര കസേരയില്‍ മരണംവരെ ഇരിക്കാന്‍ സാധിക്കില്ല. അവര്‍ അടിച്ചുപുറത്താക്കും.

ഇന്ത്യയിലാണ് മരണംവരെ ഭരണത്തില്‍ കടിച്ചുതൂങ്ങി കിടക്കുന്നവരെ കാണാന്‍ സാധിക്കുക. എം.പി, എം.എല്‍.എ.മരിച്ചാലും ശവപറമ്പുകളില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ആത്മാവ്പോലെ ഭാര്യ അല്ലെങ്കില്‍ മക്കള്‍ മത്സരിക്കാനിറങ്ങും. സഹതാപത രംഗമുണര്‍ത്തി സ്ഥാനാര്‍ഥികളായി ജയിക്കുന്നു. എന്നാല്‍ വിദ്യാസമ്പന്നര്‍, അറിവുള്ളവര്‍ അങ്ങനെയുള്ള പ്രലോഭനങ്ങളില്‍ വിഴുന്നവരല്ല. കേരളത്തില്‍ സാഹിത്യമെടുത്താലും എന്തും രാഷ്ട്രീയപ്രേരിതമാണ്. യഥാര്‍ത്ഥ ഈശ്വരത്വത്തെ, ജ്ഞാനത്തെ തിരിച്ചറിഞ്ഞവര്‍ക്ക് മാത്രമെ മനുഷ്യത്വമുള്ളവനും വിവേകിയുമാകാന്‍ സാധിക്കു. എന്റെ ദേശമായ ചാരുംമൂട് താമരക്കുളമടക്കം പല പഞ്ചായത്തുകളിലും മൂല്യബോധത്തോടെ സാമൂഹ്യ വിഷയങ്ങളെ നേരിടാന്‍ സാധിക്കാതെ ജാതിമതക്കോട്ടകളില്‍ അഭയം പ്രാപിക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. വ്യാസമഹര്‍ഷി രചിച്ച 'ഭഗവത്ഗീത'യിലെ കലികാലവര്‍ണ്ണന ഇന്ന് അക്ഷരംപ്രതി ശരിയായി വരുന്നു. കാരണം അക്ഷരം ആത്മാവ് എന്തെന്ന് ഇവര്‍ക്കറിയില്ല.

ജാതി മതമുള്ള ദേശങ്ങളിലാണ് ദുഷ്ടന്മാര്‍ പെരുകുന്നത്. ഇന്ത്യയുടെ അടുത്തുള്ള താലിബാന്‍ കണ്ടാ ലറിയാം. അവിടെവരെ പോകേണ്ടതില്ല. നമ്മുടെ കാശ്മീര്‍ എടുത്താല്‍ മതി. ജാതി മതത്തിന്റെ പേരില്‍ മനുഷ്യരെക്കൊല്ലുന്ന കാട്ടാളന്മാര്‍. മലയാള മണ്ണിന് പുരോഗമനപരമായ കാഴ്ചപ്പാടുകളുള്ളതിനാല്‍ ആ മണ്ണില്‍ ജാതിമത വിത്തുകള്‍ വളരില്ല. തൃക്കാക്കരയത് തെളിയിച്ചു. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയം പാവങ്ങളെ പരിഭ്രാ ന്തരാക്കുമ്പോള്‍ കേരളത്തില്‍ ജനങ്ങളെ അസംതൃപ്തരാക്കുന്ന സാമൂഹ്യാന്തിരീക്ഷം ചുരുക്കമാണ്. ഭരണ ത്തിലുള്ളവര്‍ നടത്തുന്ന പരസ്യങ്ങള്‍ കണ്ടാല്‍ തോന്നുക രാജ്യത്തെ സേവിക്കുന്നത് സ്വന്തം വീട്ടിലെ സമ്പത്തു കൊണ്ടണ്. ഈ പരസ്യങ്ങള്‍ക്ക് ഇവര്‍ക്ക് ആരാണ് ഭീമന്‍ തുക കൊടുക്കുന്നത്? ഈ പൊങ്ങച്ചമൊന്നും വിദ്യാസമ്പന്നരുടെ രാജ്യങ്ങളില്‍ കാണാറില്ല.

നാം കൊട്ടിഘോഷിക്കുന്ന യുപിയില്‍ ജാതിമത വിഭജനം മാത്രമല്ല സ്ത്രീകള്‍ക്കും രക്ഷയില്ല. അവിടെ നിന്നുള്ള ഇപ്പോഴത്തെ വാര്‍ത്ത 'പെണ്‍കുട്ടികളെ പ്രസവിച്ചതിന് ഭര്‍ത്താവിന്റെ, ബന്ധു ക്കളുടെ ക്രൂര മര്‍ദ്ദനം. പരുക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു'. ഇങ്ങനെ എത്രയോ സ്ത്രീകള്‍ ഇന്ത്യയില്‍ ക്രൂര പീഡനങ്ങളാല്‍ പിടയുന്നു. മുന്‍പ് ഓക്സിജന്‍ കിട്ടാതെ എത്രയോ കുഞ്ഞുങ്ങളെ കൊന്നു.എന്നിട്ടും ആ മാന്യന്‍ വീണ്ടും അധികാരത്തില്‍ വന്നു. മാനുഷിക മൂല്യങ്ങളെ കാറ്റില്‍ പറത്തുന്ന സാമൂഹ്യ അസമത്വങ്ങള്‍ക്കതിരെ ആ നാട്ടില്‍ ആരും ശബ്ദക്കില്ല. ഭയം കൊണ്ടാണ് ശബ്ദിക്കാ ത്തത്. എന്തൊരു വികല വിചിത്ര ചിന്തയാണ് ആണ്‍കുട്ടികള്‍ മതി പെണ്‍കുട്ടികള്‍ വേണ്ട. ഇവര്‍ ഏത് ലോകത്താണ് ജീവിക്കുന്നത്? ഗള്‍ഫ് രാജ്യങ്ങളില്‍ വിവാഹം കഴിക്കാനിരിക്കുന്ന പുരുഷന്മാര്‍ പെണ്‍കുട്ടിക്ക് സമ്പത്തു് കൊടുക്കാനില്ലാതെ വിവാഹം കഴിക്കാതെ നില്‍ക്കുന്നുണ്ട്. ഒരമ്മയുടെ ഉദരത്തില്‍ നിന്ന് ജന്മമെ ടുത്ത പുരുഷന്‍ പറയുന്ന വാക്കുകള്‍ കേട്ടിട്ടും അവനെ തുറുങ്കിലടക്കാന്‍ കരുത്തില്ലാത്ത ഭരണാധിപന്മാര്‍. സ്ത്രീയുടെ മഹത്വം തിരിച്ചറിയാത്ത പുരുഷന്മാര്‍ ഇന്ത്യയില്‍ ധാരാളമുണ്ട്. കോടതികള്‍ പോലും നോക്കു കുത്തികളാകുന്നു. ആഫ്രിക്കന്‍ കാടുകളിലെ പുരുഷന്മാര്‍പോലും ഇങ്ങനെ ചിന്തിക്കില്ല. മനുഷ്യവികാര ങ്ങളെ വൃണപ്പെടുത്തുന്ന ഇതുപോലുള്ള സംഭവങ്ങള്‍ കേരളത്തിലുണ്ടായാല്‍ ആ ഭരണാധിപന്‍ അടുത്ത തിരെഞ്ഞെടുപ്പില്‍ വിജയിക്കില്ല. ബ്രിട്ടീഷ്കാരെ എത്ര കുറ്റപ്പെടുത്തിയാലും അവര്‍ ഇന്ത്യന്‍ സ്ത്രീകളുടെ രക്ഷകരായിരിന്നു. കേരളമടക്കം സ്ത്രീകള്‍ക്ക് നേരെ നടന്ന ക്രൂരമായ ദുരാചാരങ്ങള്‍ അവര്‍ അവസാനിപ്പിച്ചു. അവര്‍ ഇന്ത്യയില്‍ ഭരണം നടത്തിയതുകൊണ്ട് പാവങ്ങള്‍ക്കും സ്ത്രീകള്‍ക്കും സ്വാതന്ത്ര്യം കിട്ടി. അതൊന്നും ശശി തരൂരിനെപ്പോലുള്ളവര്‍ക്ക് മനസ്സിലാകില്ല.

ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന വില്യം ബെന്റിക് പ്രഭു ബംഗാളിയും സാമൂഹ്യ തിന്മകള്‍ക്കെതിരെ പോരാടിയ രാജാറാം മോഹന്‍ റോയിയുടെ സഹായത്തോടെ സതി സമ്പ്രദായം നിര്‍ത്തല്‍ ചെയ്തു. കേരളത്തില്‍ ജാതിമത കുപ്പായമിട്ട് വോട്ടുപിടിക്കാന്‍ പോകുമ്പോള്‍ കുളിച്ചു ശുദ്ധിവരുത്തി ജാതിമതമില്ലാതെ പോകാന്‍ ശ്രമിക്കണം. ജാതി മതങ്ങള്‍ മദമിളകിയ ആനയെപ്പോലെയാണ് അതിനെ തളക്കാന്‍ നമ്മള്‍ ആനക്കാരായി മാറണം. ഇല്ലെങ്കില്‍ സമൂഹത്തിനവര്‍ വിനാശകാരികളാണ്. മുന്നില്‍ ചിരിച്ചുകൊണ്ട് മുഖസ്തുതി പറഞ്ഞു വന്നവര്‍ക്ക് നല്ല പാരിതോഷികം നല്‍കിയ തൃക്കാക്കരക്കാര്‍ നല്ലൊരു പാഠമാണ് മലയാളിമക്കള്‍ക്ക് നല്‍കിയത്. ഭാവിതലമുറയെ ജാതിമതത്തിന് വിഴു ങ്ങാന്‍ മാതാപിതാക്കള്‍ വഴി യൊരുക്കരുത്. അവരുടെ ലക്ഷ്യം മതമൈത്രിയല്ല മതപ്രീണനമാണ്. ജാതി ക്കോമരങ്ങളെ വേരോട് പിഴുതെ റിഞ്ഞില്ലെങ്കില്‍ അറിവില്ലാത്ത പാവങ്ങള്‍ അഗാധമായ അന്ധകാരത്തിലാണ്ടു പോകുമെന്നറിയുക.........
- dated 06 Jun 2022


Comments:
Keywords: U.K. - Arts-Literature - hrikkakara_taught_us U.K. - Arts-Literature - hrikkakara_taught_us,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us