Today: 25 Aug 2019 GMT   Tell Your Friend
Advertisements
ഓസിലിനു നേരേ പട്ടാപ്പകല്‍ കാര്‍ മോഷ്ടാക്കളുടെ ആക്രമണം
Photo #1 - U.K. - Greetings - 26720197ozil
Photo #2 - U.K. - Greetings - 26720197ozil
ലണ്ടന്‍: ആഴ്സനലിന്റെ ജര്‍മന്‍ ഫുട്ബോള്‍ താരം മെസൂട്ട് ഓസിനു നേരേ ലണ്ടന്‍ നഗരത്തില്‍ വച്ച് പട്ടാപ്പകല്‍ കാര്‍ മോഷ്ടാക്കളുടെ ആക്രമണം. ഓസിലും ആഴ്സനലിലെ സഹതാരം സീദ് കോളാനിസാക്കുമാണ് കാറിലുണ്ടായിരുന്നത്. മോട്ടോര്‍ സൈക്കിളില്‍ ആയുധധാരികളായെത്തിയ മോഷ്ടാക്കള്‍ ഇവരെ തടഞ്ഞു നിര്‍ത്തി കത്തി കാട്ടി കാര്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

എന്നാല്‍, ഓസിലും കോലാസിനാക്കും ചേര്‍ന്ന് മോഷ്ടാക്കളെ തുരത്തി. ഇരുവരും കാറില്‍ കയറി അടുത്തുള്ള ടര്‍ക്കിഷ് റെസ്റ്ററന്റിലെത്തി അഭയം പ്രാപിക്കുകയും ചെയ്തു. ബോസ്നിയന്‍ ഡിഫന്‍ഡറായ കോലാസിനാക്കാണ് കാറില്‍ നിന്നിറങ്ങി മോഷ്ടാക്കളെ കൈകാര്യം ചെയ്തത്. ഈ സംഭവങ്ങളുടെയും ഓസില്‍ പിന്നീട് പോലീസുമായി സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.

രണ്ടു കളിക്കാരും സുരക്ഷിതരാണെന്നും പരുക്കൊന്നുമില്ലെന്നും ആഴ്സനല്‍ ടീം അധികൃതര്‍ അറിയിച്ചു. ഓസില്‍ വല്ലാതെ ഭയചകിതനായിരുന്നു എന്ന് ദൃക്സാക്ഷികള്‍.

പ്രാദേശിക സമയം വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു.
- dated 26 Jul 2019


Comments:
Keywords: U.K. - Greetings - 26720197ozil U.K. - Greetings - 26720197ozil,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us