പുതിയ ക്രമീകരണം അടുത്തയാഴ്ച നിലവില്‍ വരും. നാല് മുന്‍ ബിബിസി ജീവനക്കാര്‍ ചേര്‍ന്നുള്ള കലക്റ്റിവ് ന്യൂസ് റൂം ആകും ഇനി ഇന്ത്യയില്‍ ഹിന്ദി, ഗുജറാത്തി, മറാഠി, പഞ്ചാബി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ബിബിസിയുടെ ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുക. ഈ കമ്പനിയുടെ 26% ഓഹരികള്‍ക്കായി ബിബിസി കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കി. ഇന്ത്യയില്‍ ഡിജിറ്റല്‍ മീഡിയ മേഖലയില്‍ എഫ്ഡിഐ പരിധി 26 ശതമാനമാക്കി നിശ്ചയിച്ചതോടെയാണ് ബിബിസിയും മാറുന്നത്.
നേരത്തെ ബിബിസിയുടെ രാജ്യത്തെ എഡിറ്റോറിയല്‍ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്തത് ബിബിസി ഇന്ത്യയായിരുന്നു. ഇതില്‍ 99 ശതമാനം ഓഹരിയും യുകെ ആസ്ഥാനമായുള്ള കമ്പനിയുടെ ഉടമസ്ഥതയിലായിരുന്നു. പുതിയ മാറ്റത്തോടെ ബിബിസി ഇന്ത്യയിലെ 200ഓളം ജീവനക്കാര്‍ കലക്റ്റിവ് ന്യൂസ് റൂമിലേക്ക് മാറി. നേരത്തേ, ബിബിസി 40 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ ആദായനികുതി വകുപ്പ് കമ്പനിക്കെതിരേ നടപടി ആരംഭിച്ചിരുന്നു.

Comments: