Today: 28 Mar 2020 GMT   Tell Your Friend
Advertisements
ബ്രിട്ടന്‍ പുതിയ കുടിയേറ്റനയം പ്രഖ്യാപിക്കാനൊരുങ്ങി ബോറിസ് സര്‍ക്കാര്‍
Photo #1 - U.K. - Otta Nottathil - boris_new_immigration_policy_uk_point_besed_system_2021
ലണ്ടന്‍: ബ്രെക്സിറ്റിനും,മന്ത്രിസഭാ പുന:സംഘടനയ്ക്കുശേഷം ബോറിസ് ജോണ്‍സണ്‍ ബ്രിട്ടനിലെ കുടിയേറ്റ നയം പ്രഖ്യാപിയ്ക്കാനൊരുങ്ങി ബോറിസ് സര്‍ക്കാര്‍.യൂറോപ്യന്‍ യൂണിയനെയും, മറ്റിതര രാജ്യങ്ങളെയും പരിഗണിച്ചുള്ള കുടിയേറ്റ പരിഷ്ക്കരണ നയമാണിത്.2021 ജനുവരി ഒന്നുമുതലാവും ഇതു നടപ്പിലാവുക എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.

ഇതനുസരിച്ച് യൂറോപ്യന്‍ യൂണിയനിലുള്ള രാജ്യക്കാര്‍ക്ക് ബ്രിട്ടനിലേക്ക് കുടിയേറ്റം അനുവദിക്കണമെങ്കില്‍ അവര്‍ക്ക് കുറഞ്ഞത് പ്രതിവര്‍ഷം 23,000 പൗണ്ട് ശമ്പളത്തോടുകൂടിയ ജോബ് ഓഫര്‍ ഉണ്ടായിരിയ്ക്കണം. എന്നാല്‍ ഇയു രാജ്യങ്ങളില്‍പ്പെടാതെയുള്ളവര്‍ക്ക് പ്രതിവര്‍ഷം കുറഞ്ഞ 25,600 ശമ്പള പരിധിയായ സ്കില്‍ഡ് ജോബ് ഓഫര്‍ ഉണ്ടെങ്കിലേ കുടിയേറ്റം സാദ്ധ്യമാവു.ബ്രെക്സിറ്റ് സാദ്ധ്യമാവാന്‍ ബോറിസ് നടത്തിയ വാഗ്ദാനങ്ങളിലൊന്നാണ് ഈ കുടിയേറ്റനയപരിഷ്ക്കരണം.

വിലകുറഞ്ഞതും അവിദഗ്ദ്ധവുമായ തൊഴിലാളികളെ ആശ്രയിക്കുന്നത് അവസാനിപ്പിച്ച് ഓസ്ട്രേലിയന്‍ രീതിയിലുള്ള പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷന്‍ സംവിധാനമാണ് ബോറിസ് ലക്ഷ്യമാക്കുന്നത്.

എല്ലാ കുടിയേറ്റക്കാര്‍ക്കും, യൂറോപ്യന്‍ യൂണിയനോ മറ്റു രാജ്യങ്ങളോ ഏതായാലും ഒരു തൊഴില്‍ ഓഫര്‍ നടത്തേണ്ടതുണ്ട്
രാജ്യത്തേക്ക് പ്രവേശനം സാധ്യമാകണമെങ്കില്‍ ജോബ് ഓഫര്‍ നിര്‍ബന്ധമായും ഉണ്ടായിരിയ്ക്കണം.

ഇതോടൊപ്പം ഷോര്‍ട്ടേജ് ഓക്കുപ്പേഷന്‍ ലിസ്ററില്‍പ്പെട്ട തൊഴിലിനും യുകെയില്‍ നിന്നുള്ള ബിരുദത്തിനും ഇംഗ്ളീഷ് വിജ്ഞാനത്തിനും പ്രത്യേക പരിഗണന നല്‍കിയുള്ള പോയിന്റ് ബേസ്ഡ് സിസ്ററമായിരിയ്ക്കും ഭാവിയില്‍ ഉണ്ടാവുക.

തൊഴില്‍ ക്ഷാമം നേരിടുന്ന മേഖലയില്‍ വിദഗ്ധരെ ലഭിയ്ക്കാന്‍ കൂടുതല്‍ പോയിന്റുകള്‍ നല്‍കും.യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാര്‍ക്ക് ഈ വിഭാഗത്തില്‍ 70 പോയിന്റുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

പുതിയ കാബിനറ്റുമായുള്ള ആദ്യ ചര്‍ച്ചയില്‍ ബോറിസ് ജോണ്‍സണും സംഘവും പുതിയ ഓസ്ട്രേലിയന്‍ രീതിയിലുള്ള പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷന്‍ സംവിധാനത്തില്‍ ഒപ്പുവെച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതാവട്ടെ പ്രതിവര്‍ഷം 23,000 പൗണ്ടില്‍ താഴെ വരുമാനം ലഭിയ്ക്കുന്ന ഏതൊരു യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാരനെയും പിന്നോട്ടടിച്ച് രാജ്യത്തേയ്ക്കുള്ള വരവ് അവസാനിപ്പിക്കുന്നതിനുള്ള കടുത്ത നിബന്ധനയാണ്.

അതുകൊണ്ടുതന്നെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് എത്തുന്ന കുറഞ്ഞ വിദഗ്ധ തൊഴിലാളികളുടെ(ലോ സ്കില്‍ഡ്) എണ്ണം പ്രതിവര്‍ഷം 90,000 ആയി കുറയ്ക്കാമെന്നും പുതിയ സിസ്ററം പ്രതീക്ഷിക്കുന്നു.

മിക്ക കേസുകളിലും, വിദഗ്ദ്ധരായ കുടിയേറ്റക്കാര്‍ക്ക് പ്രതിവര്‍ഷം 25,600 പൗണ്ടില്‍ കൂടുതല്‍ ശമ്പളം ലഭിയ്ക്കാറുണ്ട്. എന്നാല്‍ നിലവില്‍ അണ്‍സ്കില്‍ഡ് ലേബലില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും കുത്തനെയുള്ള കുടിയേറ്റം സാദ്ധ്യമായിരുന്നത് തടയിടാനാണ് ഈ പരിധിയും ജോബ് ഓഫറും നിര്‍ബന്ധമാക്കിയിരിയ്ക്കുന്നത്.

അതിനാല്‍ കുടിയേറ്റക്കാര്‍ എത്ര നന്നായി ഇംഗ്ളീഷ് സംസാരിക്കുന്നു എന്നതിന് 'പോയിന്റുകള്‍' നല്‍കാനും വ്യവസ്ഥയുണ്ട്. ചില സാഹചര്യങ്ങളില്‍, 23,000 പൗണ്ട് വരെ കുറഞ്ഞ വേതനം ലഭിക്കുന്ന കുടിയേറ്റക്കാര്‍ക്ക് അവരുടെ കഴിവുകള്‍ അനുസരിച്ച് വിസ അനുവദിക്കാം.

എല്ലാ കുടിയേറ്റക്കാര്‍ക്കും സുരക്ഷിതമായ തൊഴില്‍ ഓഫര്‍ ആവശ്യമാണ്, കുറവുള്ള പ്രദേശങ്ങള്‍ക്ക് കൂടുതല്‍ പോയിന്റുകള്‍ നല്‍കും. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍, അല്ലെങ്കില്‍ യുകെയില്‍ വിദ്യാഭ്യാസം നേടിയവര്‍ എന്നപരിഗണനയില്‍ അവരും കൂടുതല്‍ പോയിന്റുകള്‍ നേടും. യുകെയില്‍ വിദ്യാഭ്യാസം നേടുന്നവര്‍ക്ക് അധിക പോയിന്റുകള്‍ നേടാനും കഴിയും, ഇത് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഈ രാജ്യത്ത് പഠിക്കാന്‍ ഒരു പ്രോത്സാഹനം നല്‍കുന്നു.

ഈ സംവിധാനം ലളിതവും മികച്ചതും രാജ്യങ്ങള്‍ തമ്മിലുള്ള വിവേചനപരമല്ലാത്തതുമാണ്, മാത്രമല്ല കുടിയേറ്റത്തിന്റെ ജനാധിപത്യ നിയന്ത്രണം ബ്രിട്ടീഷ് ജനതയ്ക്ക് തിരികെ നല്‍കുന്നതാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് അറിയിച്ചു.

ലോകമെമ്പാടുമുള്ള പ്രതിഭകള്‍ക്കായി യുകെ തുടര്‍ന്നും സ്വാഗതം ചെയ്യുന്നതായി ഞങ്ങള്‍ തെളിയിക്കുകയാണന്ന് പ്രധാനമന്ത്രി ബോറിസ് പറഞ്ഞു. എന്നാല്‍ പുതിയ സമ്പ്രദായം വിലകുറഞ്ഞതും കുറഞ്ഞ വൈദഗ്ധ്യമുള്ളതുമായ തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്നതിനെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുകയാണെന്നും ബോറസ് കൂട്ടിച്ചേര്‍ത്തു.

ജോണ്‍സണും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലും പുതിയ പോയിന്റ് അധിഷ്ഠിത സംവിധാനത്തിന്റെ ചട്ടക്കൂട് അംഗീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം 90,000 കുറയ്ക്കുമെന്ന് നിര്‍ദ്ദേശങ്ങളുടെ ഹോം ഓഫീസ് വിശകലനം ചെയ്തിരുന്നു. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നത് പ്രതിവര്‍ഷം 200,000 യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ സ്വതന്ത്ര നിയമങ്ങള്‍ പ്രകാരം യുകെയിലേക്ക് വരുന്നുവെന്നാണ്. അതിനാല്‍തന്നെ പുതിയ നിര്‍ദ്ദേശങ്ങള്‍ക്ക് ഈ കണക്ക് ഏതാണ്ട് പകുതിയായി കുറയ്ക്കാനാവും എന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

അടുത്ത വര്‍ഷം ജനുവരി ഒന്നിന് പ്രാബല്യത്തിലാവുന്ന പുതിയ പോയിന്റ് അധിഷ്ഠിത സംവിധാനം യൂറോപ്യന്‍ യൂണിയനില്‍ നിന്നോ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നോ എത്തുന്ന കുടിയേറ്റക്കാര്‍ക്ക് ബാധകമാകും.

ഈ വര്‍ഷാവസാനം തന്നെ ലളിതമായ സംവിധാനത്തിലൂടെ പിഴവുകൂടാതെ നിയമം ഏര്‍പ്പെടുത്തുന്നതിലനാണ് ഹോം ഓഫീസ് പരിശ്രമിയ്ക്കുന്നത്.
- dated 16 Feb 2020


Comments:
Keywords: U.K. - Otta Nottathil - boris_new_immigration_policy_uk_point_besed_system_2021 U.K. - Otta Nottathil - boris_new_immigration_policy_uk_point_besed_system_2021,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
28320207priti
അതിര്‍ത്തി അടയ്ക്കില്ല: പ്രീതി പട്ടേലിന്റെ നിര്‍ദേശം തള്ളി ബ്രിട്ടീഷ് സര്‍ക്കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
27320205britain
ബ്രിട്ടനില്‍ നിയന്ത്രണം ഉറപ്പാക്കാന്‍ ചെക്ക് പോയിന്റുകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
26320207rate
മരണനിരക്ക് കുറഞ്ഞു; യുകെയ്ക്ക് ആശ്വസിക്കാമോ? Recent or Hot News
കോവിഡ് സ്ഥിരീകരിച്ച ചാള്‍സ് രാജകുമാരന്റെ ആരോഗ്യനില തൃപ്തികരം തുടര്‍ന്നു വായിക്കുക
25320205corona
കൊറോണവൈറസ് ജനുവരിയില്‍ തന്നെ യുകെയില്‍ എത്തിയിരിക്കാമെന്ന് ഓക്സ്ഫഡ് ഗവേഷകര്‍ Recent or Hot News
ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതെ റഷ്യ
തുടര്‍ന്നു വായിക്കുക
24320201boris
ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
23320201britain
എവിടെ നോക്കിയാലും തിരക്കോടു തിരക്ക്; ഇതാണു ബ്രിട്ടീഷുകാരുടെ ലോക്ക്ഡൗണ്‍!
തുടര്‍ന്നു വായിക്കുക
21320201lockdown
ഒറ്റ ദിവസം മരിച്ചത് 40 പേര്‍; ബ്രിട്ടനില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us